കുരുക്കുത്തി കുടമുല്ല തരുമോ, പകരം
ഒരുകുട്ട തുളസിപ്പൂ നൽകാം
കാളിന്ദീ തീരത്തു വരുമോ കണ്ണാ
നറുവെണ്ണയുരുളകൾ നൽകാം
ഓടക്കുഴൽവിളി കേട്ടാൽ നെഞ്ചിൽ
കർപ്പൂരമുരുകുന്നു കണ്ണാ,
കണ്ണാ കരിമുകിൽവർണ്ണാ
എൻ കണ്ണാം ഗുരുവായൂരപ്പാ
(കുരുക്കുത്തി കുടമുല്ല തരുമോ….
കാളിന്ദീ തീരത്തണഞ്ഞൂ, കണ്ണൻ
കാവലിനായ് കണ്ണു തുറന്നു
ഗോവർദ്ധനഗിരി കുടയായ് മുന്നിൽ
ഗോപകുമാരനായ് നടന്നു
നീലക്കടമ്പിൻചാരെ നീലക്കാർവർണ്ണനായ് നിന്നു
കണ്ണാ കരിമുകിൽവർണ്ണാ
എൻ കണ്ണാം ഗുരുവായൂരപ്പാ
(കുരുക്കുത്തി കുടമുല്ല തരുമോ….
ഗോപികമാനസം കവർന്നു കണ്ണൻ
യദുകുലരാധയെത്തിരഞ്ഞു
രാസലീലയ്ക്കയാണഞ്ഞു മുന്നിൽ
രാജീവനയനനായി നിറഞ്ഞു
കർണ്ണപീയൂഷമെൻ വരമായി
മോഹനമുരളികയുണർന്നു
കണ്ണാ കരിമുകിൽവർണ്ണാ
എൻ കണ്ണാം ഗുരുവായൂരപ്പാ
(കുരുക്കുത്തി കുടമുല്ല തരുമോ…











