LIMA WORLD LIBRARY

സഫലമാകാത്ത പ്രണയം – (ഡോ.കെ.ലൈലാസ്)

ഒന്നിക്കുവാനാകില്ലെന്നറിഞ്ഞിട്ടും
ഒരു പാട് സ്വപനങ്ങൾ തന്ന് നീ
പ്രണയസാഗരത്തിനാഴങ്ങളിൽ
തനിച്ചാക്കിയെന്നെ എങ്ങ് പോയി
ഏത് സ്വർഗ്ഗം വന്ന് വിളിച്ച് പോയി

സഹിക്കുവാനാവാത്ത ഹൃദയ വേദനയുണ്ടെനിക്കെങ്കിലും
സുഖമുള്ള വേദനയാണതെനിക്ക്
ആത്മാവിനാഴങ്ങളിൽ സുഖം തരും
വേദനയാണതെനിക്കെന്നും
നീയും നമ്മുടെ പ്രണയവും
ഇല്ലായിരി ന്നെങ്കിലിന്നെൻ്റെ
ഓർമ്മകളെല്ലാം ശൂന്യമല്ലോ

സംസാരിച്ച് സംസാരിച്ച് കൊതി തിർന്നില്ലയെനിക്ക്
കണ്ടിട്ടും കണ്ടിട്ടും മതിയായില്ലെനിക്ക്
കേൾക്കാൻ കാത്തിരിന്നതെല്ലാം
തേനൂറും നിൻ്റെ മൊഴികളല്ലോ
പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിൻ്റെ തേനൂറും മൊഴികളല്ലേ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px