ഒറ്റത്തുരുത്തുകൾ- സുഗുണാ രാജൻ പയ്യന്നൂർ

Facebook
Twitter
WhatsApp
Email

പനിച്ചൂടിൽ മൂകം
വിറയ്ക്കുന്നു ലോകം
പടരും മഹാമാരി
പെയ്യുന്നു ശോകം

പിടയുന്നു കേഴുന്നു
ഞെട്ടറ്റു വീഴുന്നു
പെരുകും ജഡങ്ങളിൽ
മോഹങ്ങൾ ബാക്കിയായ്‌

സാന്ത്വനം തേടുന്ന
ദൈന്യർ പ്രവാസികൾ
ഒറ്റത്തുരുത്തുപോൽ
വീടിൻ വിളക്കുകൾ

വേവുന്ന മരുഭൂവിൽ തെല്ലും തളരാതെ
രാപ്പകൽ പ്രാണനെ
പ്രിയമായ് പകുത്തവർ

ഇനിയെത്ര ജീവിതം
കൊണ്ടീ മഹാമാരി
അമ്മാനമാടുമീ-
യുലകിന്നുയിരിനെ

ഉരുകും മനങ്ങളിൽ
കനിവിന്റെ തണലേകി
കരളിന്റെ കരുതലിൽ
കുളിരണേയീക്ഷിതി !

സുഗുണാ രാജൻ പയ്യന്നൂർ
സുഗുണാ രാജൻ പയ്യന്നൂർ

About The Author

Leave a Reply

Your email address will not be published. Required fields are marked *