മകുട ശാസ്ത്രങ്ങൾ പകച്ചു പൊരുതിയ നേരണു വിന്റെ നേരുടയാട….
അടർന്നു വീണ അഹന്തയിൽ മാനവികത നെയ്തുടുത്ത നൂൽചേല…
ഇന്നിനും നാളെക്കുമിടയിൽ പകുത്തു വച്ച വദനാലങ്കാരം….
ജാതിമത പോക്കോലങ്ങളെ സമനാക്കിയ ചെറുതുന്നൽ കീറ്… വലുപ്പ ചെറുപ്പങ്ങളെ ഇഴ പരപ്പുകൾ കൊണ്ട് കൊരുത്തു ശൂന്യമാക്കിയ കെട്ട്തോരണം…
നിനക്കുമെനിക്കുമിടയിലെ കുളിർമൊഴികളെ മറച്ചു നിർത്തിയ ഇടച്ചാർത്ത്…
പകൽ നാളത്തിൽ മുഴുപ്പിക്കാനാകാത പോയ പല്ലവികൾക്കിടയിൽ വരിഞ്ഞു കെട്ടിയ കിന്നരി തുണ്ട്…
വിതുർന്ന ചുണ്ടിണകളിൽ നീ വിരിയിച്ച പ്രണയത്തെ…
എന്റെ അരവിന്ദങ്ങളിൽ നിന്നും അന്ധമാക്കിയ മറ പൊലിമ…
നീ ജ്വലിപ്പിച്ചസ്നേഹാ ക്ഷരങ്ങളെ… ചില്ലക്ഷരങ്ങളാക്കി ചിതറി പതിപ്പിച്ച തോരണ കെട്ട്… സംസ്‌കാരികതയുടെ നിറക്കൂട്ടുകൾക്കൊപ്പം..
സഹനസഹയാത്രിയായ കരുതൽ കുപ്പായം…
വരും തലമുറയ്ക്ക് വഴുതാതിരിക്കാൻ… ഇന്നിന്റെ ഗർവില്ലാത്ത മുഖചാർത്ത്..
അനിത വി ദിവോദയം
അടൂർ,
പത്തനംതിട്ട കേരള.. സ്റ്റേറ്റ്
9497229765 mob
About The Author
No related posts.
One thought on “മാസ്ക് ഗദ്യകവിത – അനിത വി ദിവോദയം”
നന്നായിരിക്കുന്നു.. 💐
അഭിനന്ദനങ്ങൾ!!