ഇനിയെത്ര ദൂരം?
ഇലകൾ കൊഴിയും പോലെ,
ഇറയത്തു നിഴലൊടുങ്ങും പോലെ,
നിമിഷങ്ങൾ തലകുത്തി നിൽക്കും കാലത്തിൻ്റെ,
നിറം കെട്ടുപോകുന്നതറിയുന്നു.
ഇളമുറകൾക്കില്ല, കരുണ, ദയാവായ്പ്പ്,
കലങ്ങിമറിയുന്നു ലോകം.
ചുറ്റിനും മീനച്ചൂട്,ചിതയിൽ വീണ പക്ഷികൾ നാം.
ശബ്ദങ്ങളിടറിത്തുടങ്ങുന്നതിൻ മുമ്പ്,
നിശബ്ദരാകാം, ഇതു ഗതികെട്ട കാലം.
നിറയെ മൗനത്തിൻ്റെ കരിമേഘമുറയുന്നു
ഇടയനെവിടെ വഴികാട്ടാൻ?
.
About The Author
No related posts.