ഞാൻ കോഴിക്കോട്ടു നിന്നും മംഗലാപുരം വരെ പോകുന്ന കൊച്ചുവെളി മംഗലാപുരം എക്സ്പ്രസ്സ് ന്റെ പതിനഞ്ചാം നബർ ബോഗി യിലെ മുപ്പത്തിനാലാം സീറ്റിൽ ഇരുന്നു ഭർത്താവിന്റെ ജന്മനാടായ തലശ്ശേരിയിലേക്കു യാത്ര തിരിച്ചു. അവിടുത്തെ ഭാഷയും, ഭക്ഷണ വിഭവങ്ങളും എല്ലാത്തിനും ഒരു പ്രത്യേകത തന്നെയെന്ന് പറയാതെ വയ്യ.ഈ കൊച്ചു പട്ടണത്തിനു ബ്രിട്ടീഷുകാർ “ദി പാരിസ് ഓഫ് മലബാർ എന്നായിരുന്നു പേരിട്ടിരുന്നത്”” മലയാള ചെറുകഥയുടെയും നോവലിന്റെയും പിറവി ഈയൊരു പട്ടണത്തിൽ നിന്നുതന്നെ.!!! ഈ കൊച്ചു പട്ടണത്തിലുള്ള അതിമനോഹരമായ തറവാട്ടിനുമുണ്ട് ഏറെ സവിശേഷതകൾ .തലശ്ശേരി സ്റ്റേഷനിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ഞാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് ആ മനോഹരമായ തറവാട്ടുമുറ്റത്തെത്തി. തലശ്ശേരി ടൗണിനടുത്തുള്ള കൊളശ്ശേരി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ തറവാടുള്ളത്.ഏകദേശം ഒന്നേ മുക്കാൽ ഏക്കറോളം ഭൂമിയും ചുറ്റോട് ചുറ്റും പ്രകൃതി രാമണീയ മായ പുൽ പാടങ്ങളും.
അതിന്റെ നടുവിൽ അതിമനോഹരമായ ഈ നാലുകെട്ട് തറവാടും.
ഇത് എടത്തട്ട തറവാട്. ആ പടിപ്പുര വാതിൽ കടന്നെത്തുന്നവരെ വരവേൽക്കാൻ മൂന്നു സുന്ദരിമാരയ അമ്മമാരുണ്ട്. ഉണ്ണികൃഷ്ണ കാരണവരാണ് ഈ തറവാട്ടിന്റെ മേൽനോട്ടം വഹിക്കുന്നത്. അവിടെ എത്തിയ ഉടനെ അദ്ദേഹം ഞങ്ങളോട് കാലും കയ്യും മുഖവും കിണ്ടിയിൽ വെച്ച വെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കാൻ നിർദേശിച്ചു. ഇതെല്ലാം പണ്ടത്തെ നായർ തറവാട്ടിലെ സുവിശേഷതകളാണല്ലോ. നിർദേശ പ്രകാരം ഞങ്ങൾ ശുദ്ധിയായി ആ തറവാട്ടിനകത്തേക്ക് കയറി. നാലുകെട്ടിനുള്ളിലെ വലിയ വിസ്താരാ മുറിയുടെ ഇടത്തെ ഭാഗത്തു വലിയൊരു നടുമുറ്റം.അതിൽ കുറെ പൂച്ചെടികൾ.നല്ല മഞ്ഞനിറമുള്ള കുറെ ജമന്തി പൂക്കൾ വിരിഞ്ഞു കിടക്കുന്നു. വിസ്താര മുറിയിൽ നിന്നും അകത്തേക്ക് കിടക്കുമ്പോൾ ചെറിയൊരു ഇടനാഴി. അതിന്റെ രണ്ടു പുറവും വിസ്താരമുള്ള കിടപ്പുമുറികൾ.
നേരെ ചെന്നെതുന്നത് അടുക്കള ഭാഗത്തേക്ക് പഴയ പിഞ്ഞാണങ്ങളും, മണ്ൺകുടങ്ങളും കിണറ്റിൻ കരയിൽ കൂടികിടക്കുന്നു. വീതികുറഞ്ഞ ഏണിപ്പടികൾ കയറി ഞാൻ മുകളിലത്തെ നിലയിലെത്തി.
അവിടെ രണ്ടു കുട്ടി ജനാലുകൾ. പണ്ടത്തെ മു ഗൾ രാജാക്കന്മാരുടെ ദർഭാറിൽ കാണുന്ന തരം ജനാലുകൾ.
ജനാലക്കരികിലിരുന്നാൽ അതുവഴി പടിപ്പുരയിലൂടെ പോകുന്ന ആളുകളെയും വാഹനങ്ങളെയും കാണാം.
അടുക്കള ഭാഗത്തെ വാതിലിലൂടെ ഞങ്ങൾ പുറത്തു കിടന്നു. തറവാടിന്റെ പിന്നാമ്പുറ ത്തെ കല്പടികളിലുടെ ഞങ്ങൾ കയറി ദേവീക്ഷേത്രത്തിർത്തി. ഏതാണ്ടൊരു ആറു മണിസമയം ദീപാരാധന തൊഴുകനായി ഞങ്ങൾ എല്ലാവരും നടക്കു മുന്നിൽ എത്തി. അമ്പലത്തിനുള്ളിൽ വെളിച്ചപ്പാട്. അയാൾ നട തുറന്ന് പുറത്തിറങ്ങി. ആ തറവാട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം വെളിച്ചപ്പാട് വാൾ തൊട്ടനുഗ്രഹം കൊടു ത്തു. എല്ലാ വർഷവും ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വളരെ കേമമായി നടത്തികൊണ്ടുവരുന്നു. ഈ ഒൻപതു ദിവസവും ദേവിയുടെ അനുഗ്രഹം തേടി നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി. വിദ്യാരമ്പവും മറ്റു ശാസ്ത്രീയ സംഗീത കലാ പരിപാടികളും അരങ്ങേറാനായി ഭക്തർ അവിടെ എത്തി ചേരാറുണ്ട്. ഈ എടത്തട്ട തറവാട്ടിലെ ഒരു അങ്കമായിരുന്നു പ്രശ്‌ത ജേർണയലിസ്റ്റായ എടത്തട്ട നാരായണ മേനോൻ.
ആ കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു എടത്തട്ട നാരായണൻ. സോഷ്യലിസ്റ്റ് ചായ്‌വുള്ള പ്രവർത്തകർക്കായി സമരത്തിൽ പങ്കെടുത്തു. സോഷ്യലിസത്തിൽ കോൺഗ്രസ് പാർട്ടിയുടെ പുരോഗതിയിൽ മനംനൊന്ത് 1948-ൽ സോഷ്യലിസ്റ്റ് പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിച്ചവരിൽ ഒരാളാണ് അദ്ദേഹം. എടത്തട്ട നാരായണൻ, പാട്രിയറ്റ് (1963)° എന്ന ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി സ്ഥാനമേറ്റു. 1958-ൽ അരുണ ആസഫ് അലിക്കൊപ്പം ലിങ്ക് എന്ന വാരികയുമായി ബന്ധപ്പെട്ടു. ജവഹർലാൽ നെഹ്‌റു, കൃഷ്ണമേനോൻ, ബിജു പട്‌നായിക് തുടങ്ങിയ നേതാക്കളുടെ രക്ഷാകർതൃത്വത്താൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ അഭിമാനകരമായി. എഡിറ്റോറിയൽ ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് എഡിറ്റോറിയലിൽ ചില മാറ്റങ്ങൾ വരുത്താൻ എടത്തട്ട നാരായണൻ ആഗ്രഹിച്ചപ്പോൾ, എഡിറ്ററുടെ കാഴ്ചപ്പാട് അന്തിമമായ ജേണലിസം സ്കൂളിൽ താനാണെന്ന് ഉറപ്പില്ലാത്ത വാക്കുകളിൽ പറഞ്ഞു. പ്രമുഖ വ്യവസായികളുടെ ആദായനികുതി റിട്ടേണുകൾ അതിൽ പ്രസിദ്ധീകരിക്കുകയും അങ്ങനെ വിവരങ്ങൾ പൊതുസഞ്ചയത്തിലേക്ക് കൊണ്ടുവരികയും ചെയ്തുകൊണ്ട് അദ്ദേഹം പാട്രിയറ്റിനെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം സി.പി.ഐ, ഇടതുപക്ഷ അനുകൂല എഡിറ്റോറിയൽ നയം പിന്തുടർന്നു. പ്രസിദ്ധീകരണങ്ങളും അനുബന്ധ പ്രസിദ്ധീകരണശാലയും വിജയിച്ചു. ഔപചാരികമായ വിവാഹമൊന്നും ഇല്ലെങ്കിലും അരുണ അസഫ്ഒ അലൈക്കൊരുമിച്ച് ജീവിക്കുകയാണെന്ന് വിശ്വസിച്ചതിനാൽ അദ്ദേഹവും അരുണ ആസഫ് അലിയും തമ്മിലുള്ള ബന്ധം വിവാദമായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിയെ കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുമായുള്ള ലയനത്തെക്കുറിച്ച് (ആചാര്യ കൃപലാനി സ്ഥാപിച്ചത്) പ്രജാ സോഷ്യലിസം: കുത്തകയുടെ പണയം എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകം എഴുതി.എഴുത്തിനോടുള്ള നാരായണ മേനോന്റെ കമ്പം അതു കുടുംബത്തിലെ അംഗങ്ങളെയും ഒരു പാട് സ്വാധിനിച്ചിട്ടുണ്ട്. അതിരാവിലെ മൂന്ന് മണി നേരത്തുള്ള അദ്ദേഹത്തിന്റെ ഉണരലും. കൃത്യ നിഷ്ഠമായ ജീവിതരീതികളും എല്ലാം ആ വീട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ ഒരു പ്രചോധനമായിരുന്നു എന്ന് അക്കാലത്തു തറവാട്ടിലുണ്ടായിരുന്ന അംഗങ്ങൾ വെളിപ്പെടുത്തുന്നു.ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്.
എന്നിരുന്നാലും അദ്ദേഹത്തിന്റെ അച്ഛനമ്മമാരോടുള്ള സൗമ്യമായ സമീപനവും കുടുബാങ്ക ങ്ങളോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റവും എടുത്തുപറയത്തക്ക വിധത്തിലുള്ളതായിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് അവിടെ നിന്നിരുന്ന ശങ്കരൻ കുട്ടി എന്ന് പേരുള്ള കാര്യസ്ഥന് പെട്ടെന്ന് ടൈഫോയ്ഡ് പിടിപെട്ടു ഗുരുതറാവസ്ഥയിലായിരുന്നു. ഉടൻ തന്നെ നാരായണ മേനോൻ തന്റെ കയ്യിലുണ്ടായിരുന്ന പണവും. തറവാട്ടിനു രണ്ടു കിലോമീറ്റർ അകലെ ഉള്ള മൂന്ന് സെന്റ് സ്ഥലവും ശങ്കരൻ കുട്ടിയുടെ ഭാര്യയുടെയും മക്കളുടെയും പേരിൽ എഴുതിവെച്ചു.
ക്ഷിപ്രകോപിയായിരുന്നെങ്കിലും നാരായണ മേനോൻ വളരെ സന്മനസ്സുള്ളവനും, സഹായ മനസ്സ്കനും ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
അവിടുത്തെ ഭഗവതി അമ്പലത്തിന്റെ തെക്കു ഭാഗത്തു ചെറിയ ഒരു പാമ്പിൻ കാവുണ്ട്.
അവിടെ വർഷങ്ങൾ പഴക്കമുള്ള നിശാഗന്ധി പൂത്തുt നിൽക്കുന്നുണ്ടയിരുന്നു: ആ വെണ്ണ നിറമുള്ള നിശാഗദ്ധി പൂക്കുന്നത് കേവലം ഒരാഴ്ചകാലം മാത്രമാണ്.
പുതുമഴയുടെ സുഗന്ധം മണ്ണിൽ നിന്നുയർന്നാൽ നിശാഗന്ധി പൂക്കാറായി എന്ന് കരുതാം. ഞങ്ങൾ തിരുമേനി കയ്യിൽ തന്ന കുറച്ചു അവൽ പ്രസാദവും കൊണ്ട് ആ നിശാഗന്ധി യുടെ മറച്ചുവട്ടിൽ കുശലം പറഞ്ഞിരുന്നപ്പോൾ നേരം ഇരുട്ടിയതറിഞ്ഞില്ല……… വർണ്ണച്ചിത്ര ശലഭങ്ങളും അപൂർവ ദേശാടന കിളികളും കൊണ്ട് പ്രകൃതി രാമണീയമായ ഈ നാലുകെട്ട് തറവാട് ഇന്നും എന്റെ ഓർമയിൽ മായാതെ നിൽക്കുന്നു……
About The Author
No related posts.