ആണവസംയോജനത്തിൽ നിർണായക വഴിത്തിരിവ്; ഭാവിയുടെ ഉൗർജം ഒരുങ്ങുന്നു

Facebook
Twitter
WhatsApp
Email

ന്യൂയോർക്ക് ∙ ഭാവിയുടെ ഊർജാവശ്യങ്ങൾക്കു മറുപടിയാകുമെന്നു കരുതപ്പെടുന്ന ആണവ സംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) സാങ്കേതികവിദ്യയിൽ നിർണായക കാൽവയ്പ്. ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് ആദായകരമായ രീതിയിൽ ഊർജം ഉൽപാദിപ്പിക്കാൻ (നെറ്റ് എനർജി ഗെയ്ൻ) യുഎസിലെ ലോറൻസ് ലിവർമൂർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്കു സാധിച്ചു.

ഇതുവരെ ഫ്യൂഷൻ അധിഷ്ഠിത ഊർജോൽപാദന സംവിധാനങ്ങൾ പ്രവർത്തിക്കാനായി ചെലവാക്കുന്ന ഊർജത്തേക്കാൾ കുറവായിരുന്നു ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം. നിലവിൽ ലോകത്തെ ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ആണവ വിഘടന (ന്യൂക്ലിയർ ഫിഷൻ) സാങ്കേതികവിദ്യയെക്കാൾ സുരക്ഷിതവും മികവുറ്റതുമായിട്ടും ഫ്യൂഷൻ റിയാക്ടറുകളുടെ ഉപയോഗം അപ്രായോഗികമാക്കിയ പ്രധാന കടമ്പ ഇതാണ്.

നെറ്റ് എനർജി ഗെയ്ൻ കൈവരിക്കുകയെന്ന വലിയ കടമ്പ ആദ്യമായി ശാസ്ത്രലോകം കടന്നതോടെ ഫ്യൂഷൻ സാങ്കേതികവിദ്യയുടെ വാതിലുകൾ ലോകത്തിനു മുന്നിൽ തുറന്നിരിക്കുകയാണ്.

English Summary: United States researchers announce historic nuclear fusion breakthrough

About The Author

Leave a Reply

Your email address will not be published. Required fields are marked *