വാതില്‍ പഴുതില്‍
മറഞ്ഞു നീയെന്റെ
സ്വപ്നങ്ങളോമനിക്കേ
ചിറകടിച്ചെത്തുന്നു മോഹങ്ങള്‍
കണ്‍ തടത്തില്‍ നീര്‍ പൊടിയുന്നു
കരിമിഴിക്കു ചുറ്റും പറന്നു
പൂമ്പാറ്റ ചെവിയില്‍ മന്ത്രിക്കുന്നു
പടി കടന്ന കദനങ്ങളെ
വീണ്ടുമീ ചേലത്തുമ്പിലേക്കെത്തിക്കല്ലേ
അതു കേള്‍ക്കെ തുമ്പികള്‍
കൂട്ടമായെത്തുന്നു
ഉമ്മകള്‍ കൊണ്ടവര്‍
വസന്തം തീര്‍ക്കുന്നു…











