ലണ്ടൻ ∙ ശമ്പളവർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുകെയിലെ നഴ്സുമാർ രണ്ടാം വട്ടവും പണിമുടക്കി. ഡിസംബറിൽ 2 ദിവസം പണിമുടക്കിയതിനു ശേഷമാണ് ഇന്നലെയും ഇന്നും 12 മണിക്കൂർ വീതം പണിമുടക്കുന്നത്. അടിയന്തര, കാൻസർ ചികിത്സാവിഭാഗങ്ങളിൽ പണിമുടക്കുന്നില്ല.
സർക്കാർ അനുരഞ്ജനത്തിനു തയാറാകാത്ത സാഹചര്യത്തിൽ പാരാമെഡിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരും ഫെബ്രുവരിയിൽ രാജ്യവ്യാപകമായി പണിമുടക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 6,7 തീയതികളിൽ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനു മുൻപായി സർക്കാർ പ്രശ്നപരിഹാരത്തിന് തയാറാകുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ. ഫെബ്രുവരിയിലും മാർച്ചിലുമായി 4 ദിവസം പതിനായിരത്തോളം ആംബുലൻസ് ഡ്രൈവർമാരും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളെയുമായി നടക്കുന്ന പണിമുടക്കിൽ 4,500 ശസ്ത്രക്രിയകളും 25,000 ഒപി കൺസൽറ്റേഷനുകളും റദ്ദാക്കപ്പെടുമെന്നാണ് കണക്ക്.
English Summary : UK nurses strike
About The Author
No related posts.