കാലം അതിന്‍റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്‍റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി, ഇരുണ്ട തല്ലെങ്കിലും പ്രതീക്ഷയുടെ കതിര്‍ക്കനമുള്ള ആവേഗങ്ങളെ സ്വയം എടുത്തണിയുന്ന ഒരനുഭവമാണ്. അതാകട്ടെ പ്രാപഞ്ചിക ബോധ്യങ്ങളെ സ്വയം സാക്ഷ്യപ്പെടുത്താനുതകുന്ന കലയുടെ തന്നെ അമര വ്യക്തിത്വമാണ്. വിഖ്യാത എഴുത്തുകാരന്‍ കര്‍ലോസ്ഫ്യൂവന്തസ് പറയും പോലെ നക്ഷത്ര ങ്ങളില്‍ നിന്നൂര്‍ന്ന അനുഭവപ്രപഞ്ചത്തെ ഒരു കണ്ണീര്‍ക്കണം പോലെ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരെഴുത്തുകാരനില്‍ നിന്ന് അമരവക്തിത്വം രൂപംകൊള്ളുന്നത്. അത് കലയ്ക്കുമാത്രം സ്വീകര്യമായൊരു സാംസ്കാരിക തനിമയാണ്. അതില്‍ കാലത്തിന്‍റെ ജാഗരൂകമായൊരു നിര്‍വൃതിയുടെ അപാര സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് കാലത്തെ നമുക്ക് ഗണക മാതൃകയില്‍ നിന്നൊരു ഭിന്നമായ സാംസ്കാരിക പരിസരത്തിലേക്ക് ഉയര്‍ത്തിക്കാട്ടി വിചിന്തനം ചെയ്യാനാകുന്നത്. അതാകട്ടെ എഴുത്തിന്‍റെ അഭിനിവേയമായ സാംസ്കാരിക സദസ്സുകളെയാകെത്തന്നെ നവീകരി ക്കുന്ന ഒരനുഭവമാണ്. അതില്‍ ഉര്‍വ്വരമായൊരു ചലനാത്മക ജീവിത പരിസരമുണ്ട്. അതില്‍ എല്ലാം നഷ്ടപ്പെടുമ്പോഴും ബാക്കിയാകുന്നൊരു ജീവനതാളമുണ്ട്. ടോള്‍സ്റ്റോയിയുടെ കൃതികളില്‍ ഇത്തരമൊരു അനുഭവ ത്തിന്‍റെ ഒഴുകിപ്പരക്കലുണ്ട്. അതൊരേകാലം സാംസ്കാരിക സദസ്സിനേയും ജീവിതസദസ്സിനേയും ആഴത്തില്‍ വിശദീകരിക്കാന്‍ ധൈര്യപ്പെടും. അവിടെ ജീവിതത്തിന്‍റെ രംഗഭൂമിയില്‍ യുദ്ധവും മരണവും ജീവിതത്തിനു നേരെ ഏറ്റുമുട്ടുന്നു. ഈ സംഘര്‍ഷത്തില്‍ നിന്നാണ് അത്യുദാത്ത മായ കലയുടെ സമാരംഭം. ഈ കലയ്ക്ക് ത്രികാലങ്ങളിലേക്ക് ചിറകുവയ്ക്കാനാകും. അതിന്‍റെ പരിധിയില്‍ പ്രപഞ്ചം മുഴുവനും ഉള്‍പ്പെടുന്നു. അതുകൊണ്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കല എഴുത്തുതന്നെയാണ് എന്നു പറയുന്നത്.
ഇതേ അനുഭവത്തില്‍ നിന്നുകൊണ്ടാണ് കലയില്‍ രൂപം കൊള്ളുന്ന സര്‍ഗ്ഗാത്മക പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നത്. അത് എഴുത്തു കാരന്‍ കാലത്തിനോടു ചെയ്യുന്ന ആപത്കരമായൊരു സത്യസന്ധത യാണ്. കാലത്തിന്‍റെ മറുപാതിയില്‍നിന്നുകൊണ്ടാണ് തീക്ഷ്ണ ബോധ്യ ങ്ങളുടെ സത്യസന്ധതയെ ജീവിതംകൊണ്ടു വായിക്കാന്‍ ശ്രമിക്കുന്നത്. അവിടെ എഴുത്തുകാരന്‍റെ ആര്‍ജ്ജിത വ്യക്തിത്വം ഒരു പുതിയ ലോക ക്രമത്തിനെ സൃഷ്ടിക്കുന്നു. ടോള്‍സ്റ്റോയിയിലും മാക്സിം ഗോര്‍ക്കിയിലും ആന്‍റണ്‍ ചോക്കോവിലും ഡി.എച്ച് ലോറന്‍സിലും ഇത്തരം കാലബോധ ത്തിന്‍റെ ജാഗ്രത തിരിച്ചറിയാനാകും. എന്നാല്‍ ഇതൊന്നും ഏകതാനത യുള്ള ഒരു സ്വരൂപമല്ല. അതിന് എഴുത്തിന്‍റെയും ഭാവനയുടെയും രാഷ്ട്രീ യത്തിന്‍റെയും അനുഭവത്തിന്‍റെയും ഭാവന യുടെയും ഒരു സര്‍ഗ്ഗാത്മക വ്യക്തിത്വം അനിവാര്യമാണ്. ഇവിടെയാണ് ജന്മവാസനകളുടെ അകം പൊരുള്‍ തേടേണ്ടത്. അതാകട്ടെ വരണ്ട ഭൂതകാലത്തെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഭാവിയിലേക്ക് കുതിക്കുന്ന നേരുകളാണ്. അത്തരം നേരുകളെ യാണ് കാരൂര്‍ സോമന്‍ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. അതു കൊണ്ടാണ് ആ എഴുത്തകങ്ങള്‍ക്ക് കാലത്തിന്‍റെ സൗന്ദര്യശാസ്ത്രത്തില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ഒഴുകുവാനാകുന്നത്. ആ എഴുത്തിന് ഏകതാനത കളില്ല. ബഹുസ്വരതയാണുള്ളത്. കാരൂരിന്‍റെ സര്‍ഗ്ഗപ്രപഞ്ചത്തിലാകെ ഇത്തരമൊരു സ്വപ്രകാശിത സാംസ്കാരിക വ്യക്തിത്വമുണ്ട്. കസന്‍ സാക്കീസ് പറയും പോലെ അത് കാലം ആവശ്യപ്പെടുന്ന എഴുത്തുനീതി യാണ്. ആ നീതി കാരൂരിലെ എഴുത്തുകാരനെ അകംപുറം നവീകരി ക്കുന്നു. അത്തരമൊരു നവീകരണപദ്ധതി കാരൂരിന്‍റെ എല്ലാ കൃതികളിലു മുണ്ട്. അത് മൗലികമായ സര്‍ഗ്ഗാത്മക ഇടപെടലുകളാണ്. അതുകൊണ്ടാണ് സൗന്ദര്യ ശാസ്ത്രപരമായ നിര്‍വ്വചനങ്ങളിലേക്ക് ആ കൃതികള്‍ ചേര്‍ന്നു നിന്നു കൊണ്ട് കാലത്തിനോടു പൊരുതാന്‍ ധൈര്യപ്പെടുന്നത് ഇത്തര മൊരു പരിണാമം എഴുത്തുകാരില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. കാരൂരില്‍ അത് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ കണ്ടെത്താനാകും. കാരൂര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം തന്നെ അതിന് ഉത്തമ ഉദാഹരണങ്ങളാണ്. പ്രത്യക്ഷത്തില്‍ അത് സ്വതന്ത്രവും വൈയക്തിക വുമായ ഒരു മാനുഷികതലം അവതരിപ്പിക്കുമ്പോള്‍ത്തന്നെ അതില്‍
ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന നിര്‍വ്വചനങ്ങളെക്കൂടി നിര്‍വ്വചിക്കാന്‍ ധൈര്യ പ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കാരൂരിന്‍റെ രചനകള്‍ മൗലിക മായൊരു ആത്മാന്വേഷണമായി മാറുന്നു. അതുകൊണ്ടാണ് അത്തരം രചനകളെ വായാനാ സമൂഹം ആസ്വാദനത്തിന്‍റെ വിവിധ തലങ്ങളില്‍ കൊണ്ടാടാന്‍ താല്‍പര്യപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഇത്തരം രചനകളില്‍ രൂപപ്പെടുന്ന ജീവിത പരിസരങ്ങള്‍ കലാമര്‍മ്മജ്ഞതയോടെയാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. ഇത്തരം ശുദ്ധീകരണപ്രക്രിയ കളില്‍ നിന്നാണ് ഭാഷയും സംസ്കാരവും അതിന്‍റെ ആത്മാവിഷ്കാര സാദ്ധ്യത കളിലേക്ക് എത്തിച്ചേരുന്നത്.
About The Author
No related posts.