കൈപിടിച്ചു കൂടെ കൂട്ടാന്‍ പത്മരാജനുണ്ട് അദ്ദേഹത്തിന്റെ കഥകളില്‍, ആഖ്യാനതന്ത്രങ്ങളില്‍, യൗവനത്തിന്റെ ആ ഗന്ധര്‍വ്വസാന്നിധ്യം ജ്വലിച്ചു നില്‍ക്കുന്നതു കാണാം. പച്ചയായ ജീവിതത്തിലേക്ക്, അതിന്റെ സംഭാവ്യമായ അസാധ്യതകളിലേക്ക്, വ്യക്തവും വിഭ്രാമകവുമായ ഒഴുക്കിലേക്ക് സ്വയം നടന്നുകയറുകയാണ് ഈ ഗന്ധര്‍വ്വന്‍!അത് പലപ്പോഴും ക്രമബദ്ധമായ ഒരു കഥാഘടനയിലൂടെ ആയിരിക്കില്ല. സ്വര്‍ഗ്ഗത്തെ നിഷ്‌കാസിതമാക്കുന്ന ഈ ഗന്ധര്‍വസങ്കല്പം, ‘ഭൂമി സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് ‘എന്ന വാസ്തവമല്ലേ ഊന്നിപ്പറയുന്നത്? ഭീരുത്വംകൊണ്ട് സാധാരണ കഥാകൃത്തുക്കള്‍ ഒഴിവാക്കുന്ന സ്‌നേഹസങ്കീര്‍ണതകളുടെ പാരമ്യത, തീക്ഷ്ണമായ പ്രണയഭാവങ്ങളുടെ ചാരുനടനം’ഞാന്‍ ഗന്ധര്‍വ്വന്‍ ‘എന്ന സിനിമയില്‍ കാണാം!
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും, ശുഭരൂപിയായ നവനീതചന്ദ്രനും ചൈത്രവേണുവൂതുന്ന മധുമന്ത്രകോകിലങ്ങളും ഒരേ സ്വരത്തില്‍ പാടുന്നത് ഇതാണ്, ‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ ഈ താരകത്തെ, ഗന്ധര്‍വ്വനെ, ഞങ്ങള്‍ക്കുവേണം’ എന്ന്..
കാണാമറയത്തേയ്ക്ക് നീ ധൂമമായ് അലിഞ്ഞാലും, നീ പകര്‍ന്ന സൗരഭ്യം രാത്രിയുടെ ഏഴാം യാമത്തിലെ കാറ്റുപോലെ നമ്മില്‍ അലിഞ്ഞിറങ്ങും
ജനുവരി 24 – ഗന്ധര്‍വ്വന്റെ ഓര്‍മ്മദിനം…









