അച്ചോടാ പാപ്പം തിന്നുന്നതിന്നിടെ
അമ്മയെ പുന്നാരിക്കുന്നു വാവ ക്കുഞ്ഞ്…
എത്ര ഹൃദയം തൊടുന്ന കാഴ്ചയാണിതു..
ഈ പിഞ്ചിളം പ്രായത്തില്‍ പൈതങ്ങള്‍ ക്കമ്മയോടാണേറ്റം പ്രിയം..
കണ്ടിട്ടു നാടോടികളെ പോല്‍ തോന്നി ക്കുന്നുണ്ടു…
അവരുടെ വസ്ത്ര ധാരണവും കെട്ടും മട്ടുമൊക്കെ
അങ്ങനെയൊരു തോന്നലാണുള്ളില്‍
ഉളവാക്കുന്നതു…
വഴിവക്കിലാണവര്‍ ഇരിക്കുന്നതു.. എന്തെങ്കിലും വില്പനക്കു വെച്ചിട്ടു ണ്ടാവാം..
കുഞ്ഞ് ഇടതു കയ്യില്‍ ഉഴുന്നു വട പോലുള്ള
പലഹാരമെന്തോ പിടിച്ചിട്ടുണ്ടു…
അമ്മയുടെ അരികത്തു വെള്ളം കുടിക്കുവാനുള്ള
ഒരു സ്റ്റീല്‍ തൂക്കുപാത്രമിരിക്കുന്ന
കാണാം…
അമ്മക്കെന്തോ സങ്കടമുണ്ടെന്നു തോന്നുന്നു..
കുഞ്ഞിനതു മനസ്സിലായിട്ടുണ്ടാവണം..
അതു കൊണ്ടാണു കുഞ്ഞിക്കൈ ഉയര്‍ത്തി
അമ്മയുടെ കവിളില്‍ തലോടുന്നതു..
ചിലപ്പോള്‍ കണ്ണീര്‍ തുടക്കയുമാവാം..
കുഞ്ഞിന്റെ മുഖഭാവം കണ്ടിട്ടു അങ്ങനെയാണു തോന്നുന്നതു…
ഒന്നുമറിയാത്ത പിഞ്ചു മനസ്സാ ണെങ്കിലും
അമ്മയുടെ ഭാവമാറ്റങ്ങള്‍ തിരിച്ചറിയു വാന്‍
ആ ഇത്തിരിക്കുഞ്ഞിനു കഴിയുന്നുണ്ടു..
സത്യം പറഞ്ഞാല്‍ ആ കുഞ്ഞിനെ കണ്ടിട്ടെനിക്കു
വാത്സല്യമുള്ളില്‍ തുളുമ്പുന്ന പോലെ …
കുഞ്ഞു പെറ്റിക്കോട്ടും കുഞ്ഞിക്ക ഴുത്തിലെ മുത്തുമാലകളും…
അമ്മ പുരികം വരച്ചു പൊട്ടൊക്കെ തൊടുവിച്ചിട്ടുണ്ടു…
കുഞ്ഞു നെറ്റിയില്‍ കുഞ്ഞു മുടിയിഴ കള്‍ ചിതറിക്കിടക്കുന്നു..
” മ്മ ക യ്യ ണ്ടാ…മ്മ ക്ക്.. ഞാ.. ണ്ട് ‘
എന്നൊരു ഭാവമാണാ
സാന്ത്വനിപ്പിക്കലില്‍ കാണുന്നതു..
അവര്‍ക്കരികേ ചെന്നിട്ടു ആ ഓമന ക്കുഞ്ഞിനെയൊന്നു വാരിയെടുക്കു വാന്‍,
ആ കുഞ്ഞിക്കവിളത്തൊരു മുത്തം കൊടുക്കുവാന്‍
എന്റെ മാതൃ ഹൃദയവും തുടി കൊട്ടുന്നുണ്ടേ..









