സത്യം കേള്‍ക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്തതാകാറുണ്ട്. അതിനാല്‍ മൗനത്തെ നാം പുണരാറുണ്ട്. സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുമെന്ന ഭയവും നമ്മെ മൗനികളാക്കിത്തീര്‍ക്കാറുണ്ട്. പറയേണ്ടത് പറയേണ്ടതുപോലെ പറയുകയും കേള്‍ക്കേണ്ടത് കേള്‍ക്കേണ്ടതുപോലെ കേള്‍ക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
Truth hurts,But Silence Kills എന്നത് നാം ഓര്‍ക്കാറില്ല. ഒന്നും മിണ്ടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതിരുന്നാല്‍ കുത്തിക്കൊല്ലുന്നതിന് സമാനമായിരിക്കും. ചില നേരങ്ങളില്‍ നമ്മുടെ മൗനം എത്ര പേരെ കൊല്ലുന്നുണ്ടെന്നറിയോ ? സത്യം ഉദ്‌ഘോഷിക്കുമ്പോള്‍ മൗനത്തിനോളം മുറിവുണ്ടാകില്ല.









