ന്യായസാര കഥകൾ 19 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email
സിംഹഭാഗ ന്യായം
സിംഹഭാഗം എങ്ങനെ വന്നു?
കഥ ഇങ്ങനെ:
ഒരിക്കലൊരിക്കൽ ഒരു കാട്ടിൽ ഒരു സിംഹംപറഞ്ഞു.
” നമുക്കൊന്നിച്ച് വേട്ടയാടാം കുട്ടരേ. എന്നിട്ട് ഒന്നിച്ച് ഭക്ഷിക്കാം. “
അങ്ങനെ അവരൊന്നിച്ചു വേട്ടയാടിപ്പിടിച്ചതു മാത്രം മിച്ചം.
“ഇനി ഞാനൊന്നു രുചിച്ചു നോക്കട്ടെ.വിഷമയമാണെങ്കിൽ എന്റെ കൂട്ടാളികൾക്ക് അത്യാപത്തുണ്ടാകരുതല്ലോ!”
അതും കഴിഞ്ഞു വീണ്ടും സിംഹം പറഞ്ഞു.
” ഇനി ഞാനൊന്നു കൂടി നോക്കട്ടെ. ഞാൻ നിങ്ങളുടെ രക്ഷകനല്ലേ? നേതാവല്ലേ ?.”
അങ്ങനെ പല ന്യായങ്ങൾ പറഞ്ഞ്
 സിംഹം മുക്കാൽ പങ്കും ഭക്ഷിച്ചു കഴിഞ്ഞപ്പോൾ അതിലൊരുത്തൽ ചോദിച്ചു.
“ഇനി? ബാക്കി ഞങ്ങൾക്ക് തിന്നാമോ ?”
സിംഹം കൽപ്പിച്ചു.
” അതോ . എന്നെ തോൽപ്പിക്കണം. അതിന് വളർന്നവർ ആരുണ്ട് ഇക്കൂട്ടത്തിൽ .?എന്നിട്ടു മതി തീറ്റ.”
“ഇപ്പോൾ ഈ ന്യായം പറയാൻകാരണം ?”
“ഇന്ന് കേരളവും ഇന്ത്യയും ഈ ന്യായത്തിൽ പുതഞ്ഞുകിടക്കുകയല്ലേ! സിംഹഭാഗ ന്യായമല്ലേ ജനാധിപത്യം. “

About The Author

Leave a Reply

Your email address will not be published. Required fields are marked *