എന്താ കാക്കേ ……പിണങ്ങിയോ……? -(മുതുകുളം സുനിൽ )

Facebook
Twitter
WhatsApp
Email
രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി….ഏഴു മണിക്ക് ആണ്
ബലിതർപ്പണം.
   കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ ഇലയിൽ നെയ്യും തേനും ചേർത്ത പച്ചരിച്ചോർ, എള്ള്, പഴം എന്നിവയും വലതുവശത്തെ ഇലയിൽ ചന്ദനവും, പൂവും, എള്ളും വച്ചു.
 കത്തിച്ചുവെച്ച നിലവിളക്കിനു
പിന്നിലായി ലാപ്ടോപ് റെഡി ആക്കി വെച്ചു.
എഴു മണിക്ക് തന്നെ സൂം ലിങ്കിൽ ജോയിൻ ചെയ്തു.
കാർമ്മികൻ റെഡി.
കാർമ്മികൻ പറഞ്ഞപോലെ കൈകൾ കഴുകി അല്പം പൂവ്, എള്ള്, ചന്ദനം എന്നിവ കിണ്ടിയിലെ വെള്ളത്തിൽ ഇട്ടു. കിണ്ടിയുടെ വായും മുളയും അടച്ഛ് കിണ്ടി തല വരെ ഉയർത്തി…
ഓം ഗംഗായെ നമഃ……………………
കാർമ്മികൻ പറഞ്ഞതെല്ലാം കേൾക്കാൻ കഴിഞ്ഞില്ല….. നെറ്റ് വർക്ക്‌ പ്രോബ്ലം.
നെറ്റ് വർക്ക്‌ കിട്ടിയപ്പോൾ കാർമ്മികൻ പറഞ്ഞത് കേട്ടു..
ഏഹി ഏഹി ഉദ്ധിഷ്ഠ ഉദ്ധിഷ്ഠ…….
പിതൃ ലോകത്തുള്ള മാതൃ പിതൃ പരമ്പരകളിൽപെട്ട ജ്ഞാന അജ്ഞാന അന്ഗ്നി ശ്രോദ്ധാദി സർവ്വ പിതൃക്കൾക്കും ഈ ശുഭദിനത്തിൽ ശ്രാദ്ധമൂട്ടി തൃപ്തിപെടുത്തുന്നു…….
കാർമ്മികൻ എന്തൊക്കെയോ പറയുന്നു… ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…
സർവപിതൃക്കൾ ആരൊക്കെ…? പലരെയും കണ്ടാൽ അറിയില്ല…… ഗൗൺ ഇട്ട അപ്പൂപ്പൻ, പത്തുമക്കളെ നല്ലനിലയിൽ ആക്കിയ അമ്മുമ്മ , തോർത്ത്‌ ഉടുത്തു തൂമ്പായും പിടിച്ചു നിൽക്കുന്ന അച്ഛൻ, ആർമി യൂണിഫോമിൽ അണ്ണൻ, ബുൾഗാൻ താടി വെച്ച കളികൂട്ടുകാരൻ മാമൻ, നിറപറ വടി ചോറും വറുത്തരച്ച മീൻകറിയും വിളബുന്ന അമ്മായിഅമ്മ, ടോൾ ഗേറ്റിൽ ബസ്ഇറങ്ങി സൈക്കിളിൽ വരുന്ന നാടകനടൻ ചിറ്റപ്പൻ …………. ചിലരുടെ മുഖങ്ങൾ ഓർമയിൽ……
ആരൊക്ക അയിരിക്കും മറ്റുള്ളവർ……….?
ലോക്ക്ഡൌൺ കാരണം പട്ടിണി കിടന്നു മരിച്ചവർ….
സ്വന്തം രാജ്യത്ത് സ്വന്തം വീട് തേടി നടന്നു മരിച്ചവർ……. മഹാവ്യാധിയെ തടയാൻ ഇറങ്ങി തിരിച്ചു മരണപെട്ട ആരോഗ്യപ്രവത്തകർ…….
രാജ്യഅധിർത്തിയിൽ മരണപെട്ട സൈനികസഹോദരങ്ങൾ….
അറിയില്ല……
പെട്ടന്ന് മനസ്സിലായി കാർമ്മികൻ സും ലിങ്കിൽ നിന്ന് അപ്രതീക്ഷയൻ ആയി.
എഴുന്നേറ്റു വാഴഇലകൾ പെറുക്കി പുറകിലേക്ക് എറിഞ്ഞു.
കാക്കകൾ പറന്നടുത്തു.
ഇലയിൽ ഉണ്ടായിരുന്ന ചോറും പൂവും എള്ളും എല്ലാം കൊത്തി വാരി വിതറി…… പക്ഷെ അവർ ഒന്നും തിന്നില്ല…..
ഇരുപത്തിഏഴു വർഷത്തിന് ശേഷം ആണ് വീട്ടിലെ കാക്കകൾക്ക് ബലി ചോറ് കൊടുക്കുന്നത്… മീൻകറിഅവശിഷ്ടതോടൊപ്പം ചോറ് കൊടുക്കുന്ന എന്നെ നോക്കി “കാ…..ക്രി”എന്നൊക്കെ കൂവി ബലിതർപ്പണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു മുകളിലേക്ക് പറന്നു…..
അപ്പോഴാണ് ശ്രദ്ധിച്ചത്….കർക്കിടക മഴമേഘങ്ങൾ കാണുന്നില്ല….. ചുവപ്പും കറുപ്പും പുള്ളികളുള്ള ചെറിയ ചെറിയ ഗോളങ്ങൾ തീർത്ത ആകാശം…..
കൊറോണവൈറസിന്റെ ആവിഷ്കാരം വാർത്താമാധ്യമങ്ങളിൽ കണ്ടതുപോലെ…..

About The Author

Leave a Reply

Your email address will not be published. Required fields are marked *