പകലിന്റെനാണം പടിവാതിലിൽ വന്നു
രാവിന്നു ചൊല്ലി ശുഭമംഗളം
അഴകിന്റെയഞ്ചും നിറച്ചാർത്തിതാ അണയുന്നു മഞ്ഞിൻ പുലർക്കാലമായ്
പകലിന്റെനാണം…….
സുരലോകവീണയിൽ ശ്രുതിയോടെ മീട്ടുന്ന അനുരാഗഗീതം പരക്കേ
സുരഭിലമാകുമെൻ അകതാരിലനുഭൂതിയാനന്ദനൃത്തം തുടങ്ങി
പകലിന്റെനാണം…….
ഒരു കുഞ്ഞുകുളിരിന്റെ നനയുന്ന തൂവലിൻ ചിറകേറി ഉയരുന്നു മോഹം
ഓരോ പുലരിയും ഓരോ സന്ധ്യയും
മനതാരിൽ നീർത്തുന്നു രാഗം
പകലിന്റെനാണം…….
About The Author
No related posts.