LIMA WORLD LIBRARY

സൂര്യന്റെ രണ്ട് ഭാവങ്ങൾ… – ഉല്ലാസ് ശ്രീധർ

 

മലമുകളിലും കടലിലും സൂര്യന്റെ രണ്ട് സൗന്ദര്യ ഭാവങ്ങൾ ആസ്വദിക്കാൻ ഭാഗ്യമുള്ളവരാണ് ഭാരതീയർ…

13500 അടി
ഉയരത്തിൽ ഹിമാലയത്തിലുള്ള സ്ഥലമാണ് ത്രിലോകനാഥധാമം…

അവിടെ നിന്ന് 65 അടി മുകളിലെത്തുമ്പോൾ
നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന കുന്നുകൾ സൂര്യപ്രഭയേറ്റ് വെള്ളിമലകളായി തെളിഞ്ഞു നിൽക്കുന്ന വ്യാസധാരയിലെത്താം…

അവിടെ നിന്ന് കട്ടിപിടിച്ചു കിടക്കുന്ന മഞ്ഞുപാളികളിൽ തെന്നി വീഴാതെ മുന്നോട്ട് പോയാൽ
അതിവിശാലമായൊരു മൈതാനം കാണാം…

പാർവതി ശിവന് വേണ്ടി തപസ്സ് ചെയ്ത
ഈ മൈതാനത്തിൽ മാത്രമാണ് മഞ്ഞു കണങ്ങൾ പഞ്ചാര പോലെ തരിതരിയായി കിടക്കുന്നത്…

ആധുനിക ശാസ്ത്രലോകം കണ്ടും കേട്ടും പഠിച്ചറിഞ്ഞ
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സ്ഥലം…

സൂര്യന്റെ പ്രകാശം മഞ്ഞുതരികളിൽ വീഴുമ്പോൾ ഓരോ മഞ്ഞുതരിയും ഏഴഴകുള്ള മഴവില്ല് പോലുള്ള ഓരോ സൂര്യനായി മാറും…

ലക്ഷകണക്കിന് സൂര്യൻ ഉദിച്ചതു പോലെ ആ മുപ്പതു മീറ്റർ വ്യാസമുള്ള പ്രതലം തിളങ്ങി കൊണ്ടേയിരിക്കും…

വർണ്ണിക്കാൻ കഴിയാത്ത,
അനുഭവിച്ചറിയാൻ മാത്രം സാധിക്കുന്ന മനോഹര ദൃശ്യം…

ഇനി ഇന്ത്യയുടെ ഇങ്ങേയറ്റത്തെ കന്യാകുമാരിയിലെത്താം…

ഈ പ്രപഞ്ചത്തിൽ
മൂന്ന് കടലുകൾ ഒന്നിച്ച് ചേരുന്ന ഒരേയൊരു സംഗമസ്ഥാനം…

ഈ പ്രപഞ്ചത്തിൽ മൂന്ന് കടൽവെള്ളങ്ങൾ ഒന്നായി മാറി ഒരു കൈക്കുമ്പിളിൽ കോരിയെടുക്കാൻ കഴിയുന്ന ഒരേയൊരു പുണ്യഭൂമിയായ കന്യാകുമാരിയുടെ മുകളിലൂടെ പ്രഭാതത്തിൽ ഉയരുകയും സായാഹ്നത്തിൽ താഴുകയും ചെയ്യുന്ന സൂര്യൻ..

ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും കന്യാകുമാരിയിലെ കടൽ വെള്ളത്തിൽ ചെമ്പട്ടുടുത്ത് നീരാടുന്ന സൂര്യനെ കാണാൻ എന്ത് ഭംഗിയാണ്…

മലയിലും കടലിലും സൂര്യന്റെ വ്യത്യസ്ത സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ഭാഗ്യവാൻമാരാണ് നമ്മൾ…

എന്നിട്ട് എത്രപേരാണ് ഈ ഭാഗ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നത്…?

_______

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Featured Categories