ഇരുപത്തിരണ്ടെണ്ണം ഔദ്യോഗികമായും, അസ്ഥിത്വം അവിശ്വസനീയമെങ്കിലും, വിശ്വസനീയമായ, ഒട്ടാകേ, ‘19,500’ ഭാഷകളും, മാതൃമൊഴികളും മറ്റും വിനിമയോപയോഗം ചെയ്യപ്പെടുന്ന, ഒരു മഹാ ദേശമായ ഭാരതത്തിൽ, അവയിൽ ഒട്ടുമുക്കാൽ ഭാഷകളുടേയും, അത്യന്താക്ഷയസസമ്പന്ന വാഗ്ഖജാനയായും പരമാത്മീയപ്പവിത്രസംസ്ക്കാരനിലപ്രാപിച്ച് മാനവ പലായനങ്ങൾ ഹേതുവായി, ആരുടേയും മാതൃഭാഷയല്ലാ എന്ന ഇന്നത്തെ പരിതസ്ഥിതിയിലായി, മാത്രമല്ലാ, കേവലം “ദേവാദിദേവികൾ മാത്രം സംസാരിച്ചിരുന്ന ഒരു ഭാഷ”യെന്നുവരെ, അറിവുകേടിനാൽ, ഇക്കാല പല “മഹാ പണ്ഡിത വിശാരദർ” പോലും ഒരു സാന്ത്യ വസ്തുതയെന്ന കണക്കിൽ പ്രഖ്യാപിച്ച ദുരവസ്ഥക്കു പാത്രമായ, സംസ്കൃതത്തിനാണ് രാഷ്ട്ര ഭാഷയെന്ന പദവിക്കർഹത.
ശതകോടിയിലുമേറേയധികം ജനത നിവസിക്കുന്ന ഭാരതത്തിൽ എത്രശതമാനം ആളുകളാണ് ഹിന്ദി എന്ന ‘ഹിന്ദുസ്ഥാനി’ മാതൃഭാഷയായിട്ടുള്ളവരും അത് കേവലം സംസാരിക്കാൻ മാത്രമറിയുന്ന ഇതരരും?
ഹിന്ദിയും അതിന്റെ ഔദ്ധ്യോഗികോനൗദ്യോഗിക വകഭേദമൊഴികളും മറ്റുമായ 26 ഭാഷകളും – അതായത് ഭോജ്പുരി, രാജസ്ഥാനി, ഛത്തീസ്ഘരി, മഗധി, ഹരിയാൺവി, ഖോട്ട, മാർവാരി, ബുന്തേൽ, മാൽവി, സാദ്രി, മേവാരി, അവധി, ലമ്പാഡി, പഹാഡി, ഹരൗതി, ബഗേലി, ഘർവാലി, നിമാഡി, സുർജാപൂരി, കമാവുനി, സുർഗുജിയ, ബൻജാരി, ബ്രജ്, ദുന്ധാരി, ഗുജാർ, കാൻഗ്രി – കൂട്ടിക്കണക്കാക്കിയാൽ, ഏകദേശമൊരു 42 ശതമാനം വരും.
ആകയാൽ ഇതര ഔദ്യോഗിക (Scheduled) ഭാഷകളും ഇന്റോ-ആര്യൻ വിഭാഗത്തിൽപെട്ടവയുമെന്നു പറയപ്പെടുന്ന സംസ്കൃതം, സിന്ധി, ബെങ്കാളി, മറാഠി, കൊങ്കണി, ഗുജറാത്തി, പഞ്ചാബി, കാശ്മീരി, ഒഡിസ്സി, നേപ്പാളി, മൈഥിലി, ഡോഗ്രി, ആസാമീസ്, ഉർദു എന്നിവയും, ചില തിബറ്റോ-ബർമ്മൻ ഭാഷകളായ ബോദോ, മണിപ്പൂരി എന്നിത്യാദിയും, പിന്നെ, ആസ്റ്റ്രോ-ഏഷ്യൻ വർഗത്തില്പെട്ട സന്താളി, മുണ്ടാ എന്നീ പല ഭാഷകളും (ഇന്റോ-ചീനാ മേഘലയായ ദക്ഷിണ-പൂർവ്വേഷ്യൻ ദേശങ്ങളിലും നമ്മുടെ നിക്കോബാറിലും മറ്റു ചിലേടങ്ങളിലും), കൂടാതെ,
നല്ലൊരുപങ്ക് സംസ്കൃത വാക്കുകളോടേയും, വാചകരൂപീകരണം മാത്രം ദ്രാവിഡ രീതിയിലുമായ, ഔദ്യോഗികമായി ദ്രാവിഡഭാഷകളെന്ന് പറയപ്പെടുന്ന മലയാളം, ഇന്നത്തെ തമിഴ്, കന്നട, തെലുങ്ക്, തുടങ്ങിയ ദക്ഷിണ ഭാരതീയ ഭാഷകളും അവയുടെ പല വകഭേദങ്ങളും ചേർത്താൽ, ബാക്കി 58 ശതമാനം വരുന്നതാണല്ലോ
ഭൂരിപക്ഷത്തിൽ!
ദേശീയാഖണ്ഡതയ്ക്കായൊരു ഔദ്യോഗിക സ്വരാഷ്ട്ര ഭാഷ എന്ന വിലയിരുത്തലിൽ, ഇന്നുള്ള ഭാരതിയ സംസാര ഭാഷകളിൽ ഹിന്ദി അഗ്രഗണ്യസ്ഥാനം കരഗതമാക്കുകിൽ എതിർപ്പുണ്ടാകില്ലാ എന്നിരിക്കിലും, എതിർപ്പുള്ള സംസ്ഥാനങ്ങളിൽ അഗ്രഗണ്യം, “ദക്ഷിണദ്രമിഡഹൃദയ ഭൂഭാഗമായ” ഇന്നത്തെ തമിഴ്നാടാണ്.
നൂറുപേരിൽ ഒരാൾമാത്രം അപസ്വരമുയർത്തിയാലും അത് ഒട്ടാകേ തന്നെ ആകർഷിക്കപ്പെടുമെന്ന വസ്തുത ഒരു പ്രകൃതി നിയമമെന്നപോലെ (ദു)സ്ഥാപിതമായതാണ്, മനുഷ്യരാശിയുടെ ഇദ:പര്യന്ത ചരിത്രം തെളിയിക്കുന്നത്.
ആകയാലും, തമിഴ്നാടിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതിൽ പ്രസക്തിയില്ല.
‘ദ്രാവിഡ കഴക’ങ്ങളുടെ ഉല്പത്തി പരിശോധിച്ചാൽ അറിയാം, എത്രത്തോളമാണ് എതിർപ്പിന്റെ ഉഗ്രതയെന്നത്!
‘ദ്രാവിടകഴക’ പ്രസ്ഥാനം വേരൂന്നിയത്, ആര്യബ്രാഹ്മണ വിരോധവിപ്ലവത്തിലൂടേയായിരുന്നു എന്ന വസ്തുത, ദേശീയ സ്വാതന്ത്ര്യാനന്തര ചരിത്രമെങ്കിലും വശമുള്ളവർക്ക് ഓർക്കാവുന്നതേയുള്ളൂ.
‘ദ്രാവിഡകഴക’ സ്ഥാപകനായ ‘തിരു’ രാമസ്വാമി നായ്ക്കരുടെ ആഹ്വാനം, ‘പാപ്പാന്മാരെ’ (ആര്യരെ -അയ്യരെ) അവരുടെ “പൂണൂലു പിടിച്ച് അതിൽതന്നെ കെട്ടിത്തൂക്കണ”മെന്നായിരുന്നു!
ഇതര ഭാരതീയ സംസ്ക്കാരങ്ങളോടൊത്ത് ഒരുമിച്ച് ദ്രാവിഡ വിഭാഗങ്ങൾക്കും ജീവിക്കാമെന്ന നിലവരെ കൈവരിക്കുമാറാക്കിയ ആര്യബ്രാഹ്മണ സമുദായക്കാരെ ഇത്രകണ്ട് അപഹസിച്ചെങ്കിൽ അത് സൂചിപ്പിച്ചത്, അവരുടെ അത്രകണ്ടുള്ള അന്ധമായ അവഗണനയേയാണ്!
‘കഴക’സ്ഥാപകന്റെ പേർ, അദ്ദേഹത്തിന്റെ തന്ത-തായാദികൾ, ആര്യബ്രാഹ്മണ നാമധേയമായ ‘രാമസ്വാമി’ എന്നിടാനാശിച്ചുവെന്നത്, നായ്ക്കരുടെ തൊട്ടു പിന്നിലെ തലമുറവരെ അത്യന്തമായ കൃതജ്ഞത, ആര്യവംശ പരദേശി ബ്രാഹ്മണസമുദായത്തോട് ഉണ്ടായിരുന്നൂ എന്ന വസ്തുതയേയാണ്, ന്യായമായും തെളിയിക്കുന്നത്!
ആകയാൽ, ‘ദ്രാവിഡകഴക’ത്തിന്റെ ഉത്ഭവത്തിന് വാസ്തവഹേതു വേറൊന്നും ആയിരിക്കാൻ തീർച്ചയായും ഇടയില്ല.
വിഭജന വാദം മുഴക്കി, തങ്ങളുടെ ദു:സിദ്ധാന്തം സാധാരണ ജനതയിൽ അടിച്ചേല്പിച്ച് പുതു ദേശപിതാവെന്ന പേരും പെരുമയും ആർജിക്കാനായിരുന്നു എന്നതുതന്നെ!
അതിനായുധമോ, ആര്യബ്രാഹ്മണ ‘പരദേശികളോ’ടുണ്ടായിരുന്ന കൃതഘ്നതയും!
ഇക്കൂട്ടരുടെ ദു:സംരംഭത്തിന് കൊഴുപ്പുകൂട്ടിയ ഒന്ന്, ബ്രിട്ടീഷ് ഭരണകാലത്തും.
‘കൊളമ്പു’ പ്രവാഹത്തിൽ ചെന്ന് കര പിടിച്ച് ക്രമേണ സ്ഥിര നിവാസികളായി മാറിയ ‘ശ്രീലങ്കൻ തമിഴർ’ ‘യാപ്പാണം'(ജാഫ്ന) ഇത്യാദി ഉത്തര ശ്രീലങ്കാ പ്രവിശ്യകളടക്കിഭരിക്കാൻ ഉദ്യമിച്ച് പരാജയമടഞ്ഞ് മൃതനാമാവശേഷമായി, ‘ഏലം’ രൂപീകരണവും!
‘ഹിന്ദുസ്ഥാനിയെന്ന’ ഹിന്ദിയും സംസ്കൃതത്തിന്റെ ഒരു പുതിയ അവതാരമായി മാത്രമാണ്, ‘കഴക’സ്ഥാപകർ കണ്ടിരുന്നത്.
എന്തിനേറെപ്പറയണം, പിൽക്കാലത്ത് ദ്രമിഡേതര വംശജർ, അതും ഇന്നത്തെ അന്യസംസ്ഥാനക്കാർ, ‘കഴക’ത്തിന്റെ ചുക്കാൻ പിടിക്കുന്ന വിരോധാഭാസത്തിനുകൂടി, അവരുടെ ആരംഭശൂരത്വം കെട്ടടങ്ങിയപ്പോൾ തൊട്ട് നാം കണ്ടുവരുന്നു.
എം.ജി. ആർ. ‘അണ്ണന്റെ’ ആധിപത്യം തൊട്ടായിരിക്കണം,’അഹിന്ദി പ്രസ്ഥാന’ത്തിന്റ വീര്യം കുറഞ്ഞു തുടങ്ങിയത്.
“കേരള-കർണ്ണാടക-ആന്ധ്രാക്കാരാൾ യാരുമേ നമ്പകൂട ഒത്തുക്കമാട്ടേങ്കറാൾ” എന്ന്, ഇന്നേക്ക് ഏകദേശമൊരു മുപ്പതു വർഷങ്ങൾക്കുമുമ്പ്, തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിലൂടെ ലേഖകൻ തീവണ്ടിയിൽ സഞ്ചരിക്കേ, ചില “തമിഴ് രാഷ്ട്രവാദി” സഹയാത്രികർ പ്രസ്താവിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്!
എം.ജി.ആർ. തൊട്ട്, ഹിന്ദി വേണ്ടവർക്ക്, നിർബാധം, പഠിക്കാമെന്നായി, സംസ്ഥാന സർക്കാരിന്റെ നിലപാട്!
വീണ്ടും ദ്രാവിഡ വംശജനായ കരുണാനിധി മുഖ്യമന്ത്രിയായി പുനരവതരിച്ചിട്ടും, പരിണത പരിതസ്ഥിതിയിൽ നിന്നും, കാര്യമായിട്ടൊന്നും, പിന്നോട്ട് തിരിഞ്ഞുനോക്കിയില്ലാ എന്നുവേണം കരുതാൻ!
ഇന്നു പക്ഷെ, “പൂണൂലിൽ തന്നെ തൂക്കിക്കൊല്ലാൻ” നായ്ക്കരാൽ ‘വിധിക്കപ്പെട്ട ‘പാപ്പാൻ’ വംശജ അധികാരമാളുന്ന കാലം സംജാതമായിട്ടും, ഹിന്ദിയോടുള്ള അപ്രിയം തികച്ചും മാഞ്ഞുമറഞ്ഞിട്ടുമില്ലാ!
കേരള-കർണാടക-ആന്ധ്ര എന്നീ ഇതര ദക്ഷിണഭാരത സംസ്ഥാനങ്ങളിൽ, എത്രയോ കാലം തൊട്ട്, ഹിന്ദി ഒരു ഔദ്യോഗിക പാഠ്യ വിഷയമായി സ്ഥാപിതമായിട്ടുണ്ടെങ്കിലും, തമിഴ് നാട്ടിലിപ്പോഴും ‘ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന’ മാതിരി, ‘വേണ്ടവർ പഠിച്ചോട്ടെ’ എന്ന നിലപാടാണുള്ളത്.
രാഷ്ട്രാഖണ്ഡതയുടെ മാറ്റ് കൂടിയിട്ടില്ലെന്നാണോ ഇതിനർത്ഥം!
ഇന്റ്യയിൽ, എന്നുമാത്രമല്ലാ, ചില വിദേശങ്ങളില്പോലും, ഒട്ടൊരുപാട്
ഭാഷകൾക്ക് സംസ്കൃത സഹായമന്യേ നിലനില്പ് വിഷമമാണെന്നുള്ളത് ഒരു മുഖ്യ വസ്തുത തന്നെയാണ്!
പല വിദേശ ഭാഷകൾ പോലും ഉരുത്തിരിഞ്ഞുണ്ടായതുപോലും, പ്രാദേശിക പ്രാചീന മൊഴികളും, വന്നുപടർന്ന സംസ്കൃതവും തമ്മിലുണ്ടായ സങ്കരം മൂലം തന്നെ.
സംസ്കൃതമെന്ന മഹാ സരസ്വതീസരോവരം, ആ അത്യന്ത മഹദ്ഭാഷ, ‘അസംസാര ഭാഷ’യായി ഛിന്നഭിന്നം ചിതറിയ ആര്യവംശജരോടൊപ്പം നാമവശേഷമായെങ്കിലും, ഇന്നും, എന്നു മാത്രമല്ലാ, എന്നെന്നും തന്നെ ഏതൊരു ഭാഷയ്ക്കും വേണ്ടി അക്ഷയമായി വിരാജിക്കും.
ഇത്രയുമഗാതമായ സരസ്വതീമൊഴിക്കാണ് എത്രകണ്ടും നമ്മുടെ രാഷ്ട്രഭാഷയായി വാണുവർഷിപ്പാൻ യുക്തി യുക്തം അർഹത.
ജയഭാരതം.
About The Author
No related posts.