ശാന്തവും സ്വസ്ഥവുമായ ഒരു മനസ്സ് നമ്മുടെ സ്വപ്നമാണ്.നമ്മുടെ ഏറ്റവും വലിയ ശക്തിയും അതു തന്നെയാണ്. നമ്മുടെ അസ്വസ്ഥതകൾക്കും തീവ്ര നൊമ്പരങ്ങൾക്കും ഉത്തരവും പരിഹാരവുമില്ലാതെ ക്ലേശിക്കുമ്പോൾ നമ്മുടെ സങ്കടക്കടലിന് ആശ്വാസമേകാനും ചിന്തകളെ ഊർജദായകമാക്കാനും പ്രാർഥനയിൽ അഭിരമിക്കുക.ഈ പ്രപഞ്ചത്തെയും അതിന്റെ താളത്തെയും നിയന്ത്രിക്കുന്ന അപാരമായ ഒരു ശക്തിയുണ്ടെന്നും അതാണ് ഈശ്വരനെന്ന് ചിന്തിക്കാനും വിശ്വസിക്കാനുമുള്ള കൃപയാണ് പ്രാർഥനയുടെ അടിസ്ഥാനം.പലപ്പോഴും നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും അതീതനായ ഈശ്വരൻ ഒരു യാഥാർഥ്യമാണെന്ന് മനസ്സിനോടു പറയാനുള്ള ധൈര്യം പ്രാർഥനയ്ക്കുണ്ട്.നമ്മുടെ മനസ്സിന്റെ ഉള്ളറകളിലൂടെയുള്ള താത്വികമായ ഒരു യാത്രയായി മാറണം നമ്മുടെ പ്രാർഥനകൾ. വിവരിക്കാനാവാത്തവിധം പ്രക്ഷുബ്ധമായ മനസ്സിലേക്ക് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തോണിയിറക്കി സമാധാനത്തിന്റെ മുത്തും പവിഴവും പെറുക്കിയെടുക്കാൻ സഹായകമാകണം നമ്മുടെ പ്രാർഥനകൾ . അധരവ്യായാമത്തിൽ ഒതുങ്ങാതെ നിശ്ശബ്ദത വാചാലമാവുക എന്ന ദർശനം നമ്മുടെ പ്രാർഥനാവേളകളെ അർഥവത്താക്കട്ടെ. അതാണ് ഗാന്ധിജി പറഞ്ഞത്:”സത്യാന്വേഷിയുടെആത്മീ യാന്തരീക്ഷത്തിന്റെ ഭാഗമാണ് നിശ്ശബ്ദത” യെന്ന് .
ജോസ് ക്ലെമന്റ്
About The Author
No related posts.