പരിണാമപ്രക്രിയയുടെ ഭാഗമായി മനസ്സില്‍നിന്ന് രാക്ഷസീയമായ ഭാവങ്ങള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞുപോയിട്ടില്ലാത്തവരുടെ വിനോദപ്രക്രിയയുടെ ഭാഗമാണ് മൃഗപീഡനം.
ഈ വികാരസായൂജ്യം പലതരത്തില്‍ അനുഭവിച്ചുപോരുന്നവരാണ് നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയ- സാംസ്‌കാരിക-മത-വര്‍ഗ്ഗീയ-ലഹരി ലോബികളില്‍ മിക്കവാറും.
ആനദ്രോഹമാണ് ഇവരുടെ ഏറ്റവും ലളിതലഭ്യമായ കലാപരിപാടി.
അതിനുവേണ്ടി ആവിഷ്‌കരിക്കുന്ന കാപാലമായ ഒരു എടപാടാണ് ഇപ്പോള്‍ നടന്നുവരുന്ന കേരളത്തിലെ പൂരങ്ങള്‍.
പൂരങ്ങളുടെ ഐതിഹ്യങ്ങള്‍ക്കും, ആവിഷ്‌കാരങ്ങള്‍ക്കും എതിരെയല്ല ഈ അഭിപ്രായം.
ആനയുടെ ജീവശാസ്ത്രമനുസരിച്ച് ഒട്ടും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ അതിനെ ചങ്ങലയില്‍ തറച്ച് വീര്‍പ്പുമുട്ടിക്കുന്ന പൂരാഘോഷം സാംസ്‌കാരിക കേരളം ഇനിയും തുടരണമോ?
തൃശ്ശൂര്‍പ്പൂര നിറവില്‍ ഇക്കുറിയും ഉണ്ടായ ഗജവീരന്റെ പ്രതിഷേധ സന്ദേശം ഉള്‍ക്കൊണ്ടുകൂടിയാണ് ഇങ്ങനെയൊരു കുറിപ്പ്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വാമി ഭൂമാനന്ദ തീര്‍ത്ഥ എന്ന സന്യാസിവര്യന്‍ ഈ കാടത്തത്തിനെതിരെ ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു. അങ്ങോരുടെ നാവും ഈ കാപാലക അസ്ത്രങ്ങളാല്‍ മുറിയ്ക്കപ്പെട്ടു.
About The Author
No related posts.