കുഞ്ഞമ്മിണി കരഞ്ഞു കൊണ്ടേ യിരുന്നു. കവിളിലൂടെഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ വാരിവാരി പുഴയിലേക്കെറിഞ്ഞു കൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഏങ്ങലടിച്ചു കൊണ്ടവൾ മന്ത്രിച്ചു എന്നെ ചതിച്ചവനെ ദൈവം ചതിയ്ക്കും. നോക്കിക്കോ ഞാനെത്ര വിശ്വസിച്ച. തണവനെ . എന്നിട്ടും…. എന്നെ വേണ്ടെന്നയാൾ പറഞ്ഞില്ലേ
കുഞ്ഞമ്മിണി ഇന്നലെ രാത്രിയാണ് ഈ പുഴക്കരയിൽ എത്തപ്പെട്ടത്. അതും.. ആഘോഷമായി . പത്തിരുപത്തഞ്ചാണുങ്ങൾ ആറ്റക്കര എന്ന ഗ്രാമത്തിൽ നിന്നാണവളെ കൊണ്ടു വന്നത് നാട്ടുകാർക്കും കൂട്ടുകാർക്കും വീട്ടുകാർക്കും അവളെ വേണ്ടാതായി. കുഞ്ഞമ്മിണി പിഴച്ചു പോയെന്നറിഞ്ഞതിൽ പ്പിന്നെ അവൾക്കാരും ഇല്ലാതെ ആയി. പുഴക്കരയിൽ അവളെ വിട്ടിട്ട് അവർ തിരികെ പ്പോയി.
കഴിഞ്ഞ ദിവസങ്ങളിൽ ആറ്റക്കര ഗ്രാമത്തിലെ പ്രമാണിമാരിൽ ഒരാൾ കുഞ്ഞാമ്മിണിയെ പല തവണ ചോദ്യം ചെയ്തു. ആരാണ് നിന്നെ പിഴപ്പിച്ചതെന്നെയാൾ ചോദിച്ചലറിയപ്പോൾ അവൾ മുഖം പൊത്തിക്കരഞ്ഞു. നാട്ടുപ്രമാണിയുടെ മകൻ മുറിയ്ക്കകത്തു നിന്ന് അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. തന്റെ പേരു പറഞ്ഞാൽ തുണ്ടം തുണ്മാക്കുമെന്നാഗ്യം കാണിച്ചിട്ടയാൾ വെളിയിലേക്കിറങ്ങി വന്നു പറഞ്ഞു.
About The Author
No related posts.