നമ്മുടെ മനസ്സ് വികലമാണെങ്കില്‍ നാം കാണുന്നതെല്ലാം വികലമായിരിക്കും. നമ്മുടെ മന:സാക്ഷി വിരൂപമാണെങ്കില്‍ ദൃശ്യങ്ങളെല്ലാം വിരൂപമായിരിക്കും. നമുക്കൊന്നും ബാധ്യതകളല്ല. എല്ലാം ആസ്തിയാണ്. പക്ഷേ, നമ്മുടെ കാഴ്ചപ്പാടുകളുടെ പ്രശ്‌നമാണ് ബാധ്യതയാക്കി മാറ്റുന്നത്. ഇവിടെയാണ് ഗുരുമൊഴിയുടെ പ്രസക്തി. ‘പുറമേ നിന്ന് ഉള്ളിലേയ്ക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല.
ഒരുവന്റെ ഉള്ളില്‍ നിന്ന് പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്.’അതേ, നമ്മുടെ ഉള്ളില്‍ നിന്നുള്ള ദുശ്ചിന്തകളാണ് നമ്മില്‍ വികല മനസ്സ് രൂപപ്പെടുത്തുന്നത്. നാം നിത്യവും ദേഹശുദ്ധി വരുത്തിയതു കൊണ്ട് ശുദ്ധരാകണമെന്നില്ല. പുറം പോലെ ഉള്ളും ശുദ്ധമാക്കണം.












