കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സാമൻ

Facebook
Twitter
WhatsApp
Email

ഉള്ളടക്കം

1 ലണ്ടനില്‍ നിന്ന് പാരീസിലേക്ക്

2 നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം

3 ദേവീ ചിത്രം മോണാലിസ

4 ഡാവിഞ്ചിയിലെ നിഗുഢ രഹസ്യം

5 പാരിസിലെ നക്ഷത്ര കൊട്ടാരം.

6 രാജകൊട്ടാരത്തിലെ വിസ്മയ കാഴ്ചകള്‍

7 അസാധ്യം വിഡ്ഢികള്‍ക്കുള്ളത് നെപ്പോളിയന്‍

8 വെര്‍സൈല്‍സ് കൊട്ടാരത്തിലെ സാഹിത്യ പ്രതിഭകള്‍

9 പാരീസ് വെര്‍സൈല്‍സ് കൊട്ടാര പൂന്തോപ്പ്

10 ശ്മശാന മണ്ണിലെ വിപ്ലവ സാംസ്കാരിക നായകര്‍

11 ലൂര്‍ദ് ദേവാലയത്തിലെ ജീവന്‍റെ ഉറവ…

12 പാരിസിലെ ഈഫല്‍ സുന്ദരി.

 


കാരൂര്‍ സോമന്‍

ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ചന്‍ കാരൂര്‍ സാമുവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ല~നില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’ യില്‍ കവിതകള്‍ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ നാടകങ്ങള്‍ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊ~ിരുന്ന വി.വി.എച്ചു് സ്കൂളില്‍  പോലീസിനെ വിമര്‍ശിച്ചു് ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിച്ചു് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി.  സര്‍ട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് മോചിപ്പിച്ചു. പോലീസിന്‍റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയില്‍ സഹോദരന്‍റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചല്‍ തീയേറ്ററിന് വേ~ി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തില്‍.
നാലരപതിറ്റാ~ിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയേഴ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെ ല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത്  മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യ പൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടു~്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേ~ി ല~ന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ല~നില്‍ നിന്ന് മലയാളത്തിലാദ്യമായി  ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാലമാഗസിന്‍ ചീഫ് എഡിറ്ററായും  പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതി നിധിയാണ്.
ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍. കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കെ.പി.ഈ പേപ്പര്‍ പബ്ലിക്കേഷന്‍സിന്‍റെ ചീഫ് എഡിറ്റര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആമസോണ്‍ ഇന്‍റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചു.


അറിവാണ് പ്രധാനം കാഴ്ചകളല്ല

പ്രസാധകക്കുറിപ്പ്

ഫ്രാന്‍സ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീര്‍ക്കാനാവാത്ത പടയോട്ടത്തിന്‍റെ രക്തം പുര~ ശവക്കല്ലറകള്‍ നിറഞ്ഞ നാട്. അവിടുത്തെ കല്‍ത്തുറങ്കുകള്‍ക്ക് പോലും സാഹിത്യത്തിന്‍റെ  പ്രണയാതുരുത്വമു~്.  ആ നാട്ടിലുടെയുള്ള യാത്രകള്‍ ടീ.വി പെട്ടിയില്‍ അടയിരുന്ന് കാണുന്ന കാഴ്ചകളല്ല അതിലുപരി അനുഭവങ്ങളുടെ, അറിവിന്‍റെ ഉല്‍ബോധനവും  ഉള്‍ത്തുടുപ്പുകളുമാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു രാജ്യ ത്തിന്‍റെ തേജസ്സ് വെളിപ്പെടുത്തുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ‘കണ്ണിന് കുളിരായി’ എന്ന സഞ്ചാര സാഹിത്യ കൃതി ലോകവിജ്ഞാനത്തിന്‍റെ ചെപ്പുതുറന്നു തരുന്നു. ഈ കൃതി കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാര്‍ ലോകമെ ങ്ങുമു~്.ഹ്യൂന്‍സാങ്ങും മാര്‍ക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണ ത്തില്‍പ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തില്‍ ഇരു~ ആഫ്രിക്കയടക്കം സാഹ സികമായ യാത്രകള്‍ നടത്തുന്ന വ്യക്തിയാണ് കാരൂര്‍ സോമന്‍. ‘കനക നക്ഷത്രങ്ങളുടെ നാട്ടില്‍’ (ഓസ്ട്രീയ), ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ (ഇംഗ്ല~്),  ‘കാഴ്ചകള്‍ക്കപ്പുറം’ (ഇറ്റലി), ‘കുഞ്ഞിളം ദീപുകള്‍'(ഫിന്‍ലന്‍ഡ് ),’കണ്ണിന് കുളിരായി’ (ഫ്രാന്‍സ്), ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍'(സ്പെയിന്‍), ‘കടലിനക്കരെ ഇക്കരെ’ (യൂറോപ്പ്), ‘കന്യാസ്ത്രീ കാക്കകളുടെ നാട്’ (ആഫ്രിക്ക) തുടങ്ങിയവ. സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാന്‍ സര്‍ഗ്ഗധനരായ സാഹിത്യകാരന്മാര്‍ക്കെ സാധിക്കു. ഈ സഞ്ചാര സാഹിത്യ വൈഞ്ജാനിക കൃതി സന്തോഷത്തോടെ സമര്‍പ്പിക്കുന്നു.
പ്രഭാത് ബുക്സ്

About The Author

Leave a Reply

Your email address will not be published. Required fields are marked *