കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം- 3

ദേവി ചിത്രം മോണാലിസ


ജീവിതം നിരന്തരമായ ഒരു യാത്രയാണ്. രാവിലെ ഉറക്കത്തില്‍ നിന്നുമെന്നെ ഉണര്‍ ത്തിയത് പാരീസിന്‍റെ നഗര വീഥിയിലൂടെ പാഞ്ഞുപോയ ആംബുലന്‍സിന്‍റെ മണിനാദമാണ്. നിശബ്ദം എഴുന്നേറ്റ് പ്രീമിയര്‍ ഹോട്ടലിന്‍റെ അഞ്ചാമത്തെ നിലയിലെ അന്‍പത്തിയഞ്ചാം മുറിയില്‍ നിന്ന് ജനാല തുറന്ന് റോഡിലേക്ക് നോക്കി. നഗരം ഉണര്‍ന്നിരിക്കുന്നു. വഴിയോര ങ്ങളില്‍ നിറപ്പകിട്ടുള്ള പൂക്കള്‍ വിരിഞ്ഞു നിന്നു. നേരിയതോതില്‍ തണുത്ത കാറ്റ് ആഞ്ഞു വീശി. ഇന്നത്തെ യാത്ര ഫ്രാന്‍സിലെ അപൂര്‍വ്വ നിര്‍മിതികളിലൊന്നായ ലുവര്‍ മ്യൂസി യത്തിലെ ചില്ലു പേടകത്തിലിരിക്കുന്ന ലോക പ്രശസ്ത കലാകാരന്‍ വരച്ച ലിയനാര്‍ഡോ ഡാവിഞ്ചിയുടെ നിശബ്ത സുന്ദരിയായ മോണാലിസയുടെ ഗുഢസ്മിതം കാണാനാണ്. ഇതിന് മുന്‍പ് ഞാന്‍ ക~ിട്ടുെ~ങ്കിലും ഭാര്യയും മക്കളും മോണലിസയുടെ അതുല്യ സൗന്ദര്യം ക~ിട്ടില്ല.
ഞങ്ങള്‍ പ്രാതല്‍ കഴിക്കാനായി ഹോട്ടല്‍ ഭക്ഷണശാലയൂടെ മുന്നിലെത്തി. മന്ദഹാസം പൂ~ ഒരു യൂവസുന്ദരി പുഞ്ചിരിതൂകി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു . ഞാന്‍ ഫ്രഞ്ച് ഭാഷയില്‍ ‘ബോണ്‍ജോര്‍’ എന്ന് പറഞ്ഞു. അതിന്‍റെ അര്‍ത്ഥം ഇംഗ്ലീഷില്‍ ഗുഡ് മോര്‍ണിംഗ് എന്നാണ്. അവിടെ നിന്ന യുവസുന്ദരീ തിളക്കമാര്‍ന്ന മിഴികളുയര്‍ത്തി ‘ബൈയിന്‍വീനസ്’ എന്ന് ഫ്രഞ്ച് ഭാഷയില്‍ സ്വാഗതം എന്ന മറുപടി തന്നു. അവളുടെ കണ്‍പീലികള്‍ കൊഴിഞ്ഞു പോയതാണ്. സാധാരണ നമ്മുടെ പെണ്‍കുട്ടികള്‍ അവിടെ കറുത്ത മഷി പുരട്ടാറു~്. ക ണ്‍മഷി എഴുതിയിട്ടില്ലെങ്കിലും അവളുടെ സ്തനങ്ങളുടെ മുകളില്‍ കറുത്ത നിറത്തില്‍ ചിത്രങ്ങള്‍ ദൃശ്യമാണ്. അകത്തു് പലരും പ്രഭാത ഭക്ഷണം കഴിക്കുന്നു~്.
ആവി പറക്കുന്ന കാപ്പി കുടിച്ചപ്പോള്‍ ഒരാശ്വാസം തോന്നി. പ്രാതല്‍ കഴിഞ്ഞ് ഒരു ടാ ക്സിയിലാണ് ലോകത്തെ ഏറ്റവും വലിയ പെയിന്‍റിംഗ് സുഷിച്ചിരിക്കുന്ന ആര്ട്ട് മ്യൂസിയ ത്തിലേക്ക് പോയത്. നഗരമാകെ കൗതുകമുണര്‍ത്തുന്ന വന്‍ സൗധങ്ങള്‍, ഭക്ഷണ ശാലകള്‍, സുവനീര്‍ കടകള്‍ തുറന്നിരിക്കുന്നു. മ്യൂസിയത്തിനടുത്തു് ഇറങ്ങി നടന്നു. അവിടേക്ക് ടൂറി സ്റ്റ് ബസ്സുകള്‍ മാത്രമല്ല വരുന്നത് ‘ടുക് ടുക് ഇന്‍ പാരീസ്’ എന്ന വാഹനവും സഞ്ചാരി കളുമായി കടന്നു വരുന്നു. അതില്‍ ര~് പേര്‍ക്ക് സഞ്ചരിക്കാം. മതില്‍ക്കെട്ടുകള്‍ ഇല്ലെങ്കിലും ലുവര്‍ മ്യൂസിയത്തെ വലയം ചെയ്തിരിക്കുന്നത് അംബരചുംബികളായ കെട്ടിടങ്ങളല്ല അതിലുപരി പൗരാണികഭാവത്തിലുള്ള വലിയ സൗധങ്ങളാണ്. ആകാശത്തു് വെള്ള നിറ ത്തിലുള്ള പഞ്ഞിക്കുട്ടങ്ങളാണ് ഒഴുകിനടക്കുന്നതെങ്കില്‍ ഞങ്ങളുടെ അടുത്തുകൂടി പറക്കുന്നത് പ്രാവുകളാണ്. ഇതിനടുത്തായി ഒരു മരമോ അതില്‍ പക്ഷികളുടെ ആരവമോ കേട്ടില്ല. ചില ഭാഗത്തു വിവിധ നിറത്തിലുള്ള റോസാപ്പൂക്കള്‍ വിരിഞ്ഞു നില്‍പ്പു~്. നേരിയ തോതില്‍ തണുപ്പ് അനുഭവപ്പെടുന്നു.
റോഡില്‍ നിന്ന് പത്തു് മിനിറ്റ് നടന്നാണ് മോണാലിസയെ കാണാനുള്ള മൈതാന ത്തെത്തിയത്. ആകാശത്തു് മേഘക്കൂട്ടങ്ങളുടെ ഒരു കോണില്‍ സൂര്യന്‍ പ്രകാശം ചൊരി ഞ്ഞുകൊ~് നിലയുറപ്പിച്ചു. മൈതാനത്തിന്‍റെ മധ്യഭാഗത്തുള്ള ഫൗ~നില്‍ നിന്ന് വെള്ളം പുറത്തേക്ക് ചീറ്റുന്നു. അതിന്‍റെ പിറകിലുള്ള കെട്ടിടത്തിന്‍റെ മുകളില്‍ ര~് കുതിരകളുടെ ശില്പങ്ങളു~്. ജനങ്ങള്‍ വന്നുകൊ~ിരിക്കുന്നു. എങ്ങും ജനങ്ങളുടെ തിരക്കാണ്. അതിന ടുത്തായി ഗ്ലാസ്സ് പേടകത്തില്‍ തീര്‍ത്തിരിക്കുന്ന സൗന്ദര്യത്തിന്‍റെ കലവറപോലൊരു പിരമിഡ് രൂപം. എന്‍റെ മക്കള്‍ ആകാക്ഷയോടെ നോക്കി. ആരിലും കൗതുകമുണര്‍ത്തുന്ന ഒരത്ഭുതനിര്‍മ്മിതി. അതിന് ചുറ്റും ഇരുമ്പ് വലയങ്ങള്‍. ടിക്കറ്റ് മുന്‍പ് തന്നെ ഓണ്‍ലൈന്‍ വഴി എടു ത്തതിനാല്‍ അവിടുത്തെ ടിക്കറ്റ് കൗ~റിലേക്ക് പോയില്ല. നീ~ ക്യുവില്‍ ഞങ്ങളും നിന്നു. അതിനടുത്തായി സംഗീതധ്വനി കാതുകളില്‍ പതിഞ്ഞു. ഒരു യുവതി മംഗളകരമായ ഏതോ ഗാനം ഇമ്പമാര്‍ന്ന ശബ്ദത്തില്‍ വയലിനിലൂടെ പാടുന്നു. ഇവിടെ നില്‍ക്കുന്നവര്‍ക്ക് ആ സംഗീതനാദം ആനന്ദം പകര്‍ന്നു.
പരിശോധനകള്‍ കഴിഞ്ഞു അകത്തേക്ക് കടന്നു. എല്ലാവര്‍ക്കും ആദ്യം കാണേ~ത് വശ്യസുന്ദരിയായ മോണാലിസയെയാണ്.എങ്ങും മാര്‍ബിള്‍ ശില്പങ്ങള്‍പോലെ സൂര്യനെ പ്പോലെ തിളങ്ങുന്ന നടപ്പാതകള്‍. ഇതിനകം മനോഹരമായ ഒരു രാജധാനിപോലെ തോന്നി. മുകളിലെ നിലകളില്‍ നൂറിലധികം പ്രമുഖരുടെ പ്രതിമകളു~്. നാല് ലക്ഷത്തിലധികം ചി ത്രശില്പങ്ങള്‍ ഇതിനുള്ളില്‍ ഇടം പിടിച്ചിട്ടു~്. ഇത് കൂടാതെ പുസ്തകങ്ങളും മാസിക കളുമു~്. എന്നെ ഏറെ ആകര്‍ഷിച്ചത് ഒരു യുവ സുന്ദരി തന്‍റെ കുഞ്ഞിന് മുലപ്പാല്‍ കൊ ടുക്കുന്ന മാര്‍ബിള്‍ ശില്പമാണ്. ഭൂമിക്കടിയിലും മുകളിലുമായി കോടിക്കണക്കിന് വിലപ്പി ടിപ്പുള്ള വിലപ്പെട്ട ചിത്ര ശില്പങ്ങളാണുള്ളത്. മുകളിലെ നിലയില്‍ ഇരുന്നൂറിലധികം കുട്ടി കളുടെയും മുതിര്‍ന്നവരുടെ ചിത്ര ശില്പങ്ങളു~്.
ലോക പ്രശസ്ത ഛായാചിത്രത്തിന് മുന്നില്‍ ജന തിരക്കാണ്. എല്ലാവരുടെയും മിഴികള്‍ ആ ചിത്രത്തിലാണ്. ധാരാളം ക്യാമറ കണ്ണുകള്‍ ആ സുന്ദരിയുടെ സ്പര്‍ശനം ഏറ്റുവാങ്ങുന്നു. അവളുടെ ചഞ്ചല മിഴികള്‍ ഓരോ പുരുഷനെ മാടിവിളിക്കുന്നതുപോലെ തോന്നി.ആ മുഖകാന്തി അവിടെമാകെ പ്രകാശിച്ചു നിന്നു. കണ്ണഞ്ചിപ്പിക്കുന്ന മന്ദഹാസം നിറഞ്ഞ വിടര്‍ന്ന മിഴികള്‍. നൂറ്റാ~ുകള്‍ കഴിഞ്ഞിട്ടും ആ മുഖത്തിന് തെല്ലുപോലും മങ്ങല്‍ ഏറ്റിട്ടില്ല. ചിത്ര ലോകത്തിന് ലഭിച്ച പുണ്യമാണ് ഈ ചിത്രം. മോണാലിസയുടെ വശ്യപുഞ്ചിരി ലോകമെങ്ങും ഇന്നും ചര്‍ച്ച ചെയ്യുന്നു. മോണാലിസക്ക് മറ്റൊരു പേരുകുടിയു~്. ‘ലാ ജിയകൊ~ാ’. പ്രശസ്ത നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍ ‘ഡാവിഞ്ചി കോഡ്’ എന്ന പേരില്‍ നോവല്‍ എഴുതി യിട്ടും ഇന്നുവരെ മോണാലിസയില്‍ ഒളിഞ്ഞിരിക്കുന്ന ഗുഡസ്മിതം ആര്‍ക്കും ക~ു പിടിക്കാന്‍ സാധിച്ചിട്ടില്ല.
ആകാശത്തു് ചന്ദ്രന്‍ ഉദിച്ചുയര്‍ന്ന് നിലാവില്‍ കുളിച്ചു നില്‍ക്കുന്നതുപോലെ ലോക പ്രശസ്ത പെയിന്‍റിംങ്ങായ മോണാലിസ മന്ദസ്മിതത്തോടെ നോക്കുന്നു. ആ ഗുഢസ്മിതം, പുഞ്ചിരി ഇന്നും ലോക ജനതയുടെ മനസ്സില്‍ നിറപ്പകിട്ടോടെ നില്‍ക്കുന്നു. ആ ചിത്രത്തിന്‍റെ മുന്നിലും നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയില്‍ പലരും നിര്‍ന്നിമേഷരായി നോക്കിനില്‍ക്കു ന്നു.വശ്യമായ പുഞ്ചിരി മാത്രമല്ല കണ്ണുകള്‍, കവിളുകള്‍, പവിഴ ചു~ുകള്‍, മുത്തുചെപ്പു കള്‍ പോലെ പ്രശോഭിച്ചുകൊ~ിരിക്കുന്നു. പൂക്കള്‍ക്ക് ചുറ്റും പറക്കുന്ന വ~ുകളെപോലെ പ്രണയ വികാരാവേശത്തോടെ യുവാക്കള്‍ നോക്കി നില്‍ക്കെ അവിടേക്ക് ചില യുവതികള്‍ കടന്നു വന്നു. ഒരാള്‍ മുന്നില്‍ നിന്ന യുവാവിനോട് മധുര ശബ്ദത്തില്‍ ഇംഗ്ലീഷില്‍ പറഞ്ഞു. ‘ദയവായി അല്പമൊന്ന് മാറി തരു’. തെല്ലിട അയാള്‍ നോക്കിയിട്ട് അപേക്ഷ സ്വീകരിച്ച മട്ടില്‍ പിറകിലേക്ക്ച്ചു് തിരിഞ്ഞു നടന്നു.എനിക്ക് തോന്നിയത് അയാളുടെ ഉള്ളില്‍ എരിഞ്ഞു കൊ~ിരിന്നത് ഒരു നിശാസുന്ദരിയുടെ വശ്യതയാകാം. ചിത്ര കലയില്‍ മോണാലിസ ഒര ത്ഭുതം തന്നെ. ഒരു ദേവീവിഗ്രഹം പോലെ അവള്‍ ജനഹ്യദയങ്ങളില്‍ ജീവിക്കുന്നു.
ഞങ്ങള്‍ അവിടെ നിന്ന് മുകളിലെ നിലയിലേക്ക് നടന്നു. അയ്യായിരത്തിലധികം വര്‍ഷ ങ്ങള്‍ക്ക് മുന്‍പ് പുരാവസ്തു ഗവേഷകര്‍ കെ~ത്തിയിട്ടുള്ള സ്മാരക ശില്പങ്ങളായ അക്കാ ഡിയന്‍, ബാബിലോണിയന്‍, അസ്സീറിയന്‍, ഫോണീഷ്യന്‍, അരാമിക്, ഹീബ്രു, അറബിക് പൗരാണിക സംസ്കാരത്തില്‍ നിര്‍മ്മിച്ച പല ശില്പ- ചിത്രങ്ങള്‍ ഇവിടയു~്. മാര്‍ബിള്‍ ശില്പങ്ങളുടെ ഘോഷയാത്രക്കിടയില്‍ എന്‍റെ മകള്‍ സിമ്മിയുടെ കണ്ണുകളുടക്കിയത് ബി.സി.721 – 705 ല്‍ ജീവിച്ചിരുന്ന അസ്സീറിയന്‍ രാജാവ് സര്‍ഗോണ്‍ ര~ാമെന്‍റ (അസ്സീറിയഇറാക്ക്) ശില്പം കാളയുടെ രൂപത്തിലു~്. കാളയുടെ തല രാജാവിന്‍റെ, ശരീരം കാളയു ടേത്. ഞങ്ങള്‍ക്കൊപ്പം വരാത്തതിനാല്‍ ഞാന്‍ തിരിഞ്ഞു നോക്കി. അവള്‍ അതിനടുത്തു നിന്ന കാവല്‍ക്കരനോട് ആ സ്മാരക ശില്‍പ്പത്തെപറ്റി ചോദിച്ചു മനസ്സിലാക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. അയാള്‍ പോയതോടെ ചോദ്യം എന്നോടായി. എന്തിനാണ് ഈ രാജാ വിന്‍റെ തല ഒരു കളയയോടെ ചേര്‍ത്തത്? എവിടെയാണ് മെസപൊട്ടേമിയ? ഞാന്‍ കൊടുത്ത മറുപടി. ഒരു രാജാവിന്‍റെ അന്ധവിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ് ഈ ശില്പം. ദൈവത്തിന്‍റെ ആത്മാവ് രാജാവിനെ സംരക്ഷിക്കുമെന്ന് കരുതി അദ്ദേഹത്തിന്‍റെ മുറിയുടെ മുന്നില്‍ സ്ഥാപിച്ചു. ഇങ്ങനെ റോമന്‍ ചക്രവര്‍ത്തിമാരുടെ എത്രയോ ദേവീദേവന്മാര്‍ മണ്ണോട് ചേര്‍ന്നു. മനുഷ്യരിലെ അന്ധവിശ്വാസം ഇന്നും കുറഞ്ഞിട്ടില്ല.
മെസപ്പൊട്ടേമിയ ബി.സി. 3100 കളില്‍ യൂഫ്രട്ടീസ്- ടൈഗ്രീസ്ഗ് നദികളുടെ മധ്യത്തില്‍ ഇറാക്ക്, സിറിയ, തുര്‍ക്കി, ഇറാനില്‍ ഉള്ളതാണ്. കുടുതലും ഇറാക്ക് പ്രദേശമാണ്. വളരെ ചരിത്ര പ്രാധാന്യമുള്ള ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ ദേശത്തു നിന്നാണ് നാഗരികത കടന്നു വരുന്നത്. സുമേറിയന്‍, ബാബിലോണിയന്‍, അസ്സീറിയന്‍ തുടങ്ങിയ സാമ്പ്രാജ്യങ്ങള്‍ ഇവിടെയാണ് ജന്മമെടുത്തത്. നമ്മുടെ ബി.സി.അഞ്ചാം ശതക ത്തിലെ മഹാശിലായുഗ കാലം എന്ന് വേണമെങ്കില്‍ പറയാം. മരിച്ചവരുടെ ഓര്‍മ്മകള്‍ നില നിര്‍ത്താന്‍ കൂറ്റന്‍ കല്ലുകള്‍ ശവശരീരത്തിന് മുകളില്‍ നാട്ടി നിര്‍ത്തുന്നതിനാലാണ് ആ പേര് ലഭിച്ചത്. നമ്മുടെ സംസ്കാരത്തിലും ഇവരുടെ നല്ലൊരു പങ്കു~്. ഗ്രീക്ക് ഭാഷയില്‍ ‘മെസോ’ എന്നാല്‍ ‘മധ്യം’ എന്നും ‘പൊട്ടേമിയ’ എന്നാല്‍ ‘നദി’ എന്നുമാണ്. ര~് നദികളുടെ ഇടക്കുള്ളതിനാല്‍ ഇടയാര്‍ എന്നര്‍ത്ഥമുള്ള മെസപ്പൊട്ടേമിയ എന്ന പേര് ലഭിച്ചു.
ബാബിലോണിന്‍റെ അന്ത്യം കുറിക്കുന്നത് ബി.സി.അഞ്ചാം നൂറ്റാ~ിലാണ്.ഈ കാല ത്താണ് യിസ്രായേലില്‍ നിന്ന് ജുതന്മാരെ അടിമകളായി കൊ~ുപോയതും പലരും പാശ്ചാ ത്യ രാജ്യങ്ങളിലേക്ക് ഒളിച്ചോടിപോകുകയും ചെയ്തു. ഞങ്ങള്‍ ഓരോരോ ശില്പങ്ങളും സന്തോഷത്തോടെ ക~ു നടന്നു. ഇതിനുള്ളില്‍ അതി പുരാതന പുരാവസ്തുക്കളെപോലെ ചിത്ര ശില്പങ്ങള്‍ ഗ്രീക്ക്, റോമന്‍, ര~ാം ലോകമഹായുദ്ധം വരെയുള്ളത് കാണാം. മോണാലിസയുടെ മന്ദസ്മിതം പോലെ എങ്ങോ മറഞ്ഞുകിടന്ന നിഗുഢ രഹസ്യങ്ങള്‍ മനുഷ്യ ഹ്യദയത്തില്‍ കുടികൊള്ളുന്ന വിധം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇവിടുത്തെ പുരാസ്മരണകളിലൂടെ നടക്കുമ്പോള്‍ കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍, കരിങ്കല്ലിലും വെട്ടുകല്ലിലും മരങ്ങളിലും ശിലകളിലും തീര്‍ത്തിട്ടുള്ളത് ഓര്‍മ്മയിലെത്തി. കേരളത്തിലെ ഹൈന്ദവ ക്രിസ്ത്യന്‍ ദേവാലങ്ങളില്‍ എത്രയോ മനോഹരങ്ങളായ സുന്ദരി മാരുടെ ചിത്ര ശില്പങ്ങള്‍. ഇന്ത്യയിലെ ചുമര്‍ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ആദ്യം രാജ സ്ഥാനം ര~ാം സ്ഥാനം കേരളത്തിനുമാണ്. പ്രകൃതി തന്നെ കലാകാരന്‍ എന്ന വിധത്തി ലാണ് വയനാട്ടിലെ ഏടയ്ക്ക മനുഷ്യ മൃഗങ്ങളുടെ ഗുഹാ ചിത്രങ്ങള്‍. പാറയില്‍ തീര്‍ത്തിരി ക്കുന്ന ചിത്ര ശില്പങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നതാണ്. ചിത്രകലയുടെ ആരംഭം നവീന ശിലായുഗത്തില്‍ നിന്നാണ്. ഞാന്‍ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാര ത്തിലാണ് ഏറ്റവും വലുപ്പമുള്ള ‘ഗജേന്ദ്രമോക്ഷ’ ചുമര്‍ ചിത്രം ക~ത്. കേരളചിത്രകലയുടെ തുടക്കം ഒന്‍പതാം നൂറ്റാ~ില്‍ കന്യാകുമാരിയിലെ തിരുനന്തിക്കര എന്നാണ് ചരിത്രം പറയുന്നത്.
കേരളത്തില്‍ ചിത്ര ശില്പങ്ങളുടെ പുരോഗതിക്കായി ലളിതകലാ അക്കാദമി 1962 ല്‍ തൃശൂരില്‍ ആരംഭിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *