കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം- 4

ഡാവിഞ്ചിയിലെ നിഗുഢ രഹസ്യം

മ്യൂസിയത്തിലെ ഓരോ ചിത്ര ശില്പങ്ങള്‍ ക~ുനടക്കുമ്പോഴും യൗവനത്തിന്‍റെ മാദക സൗന്ദര്യമുള്ള മൊണാലിസയെ എത്ര സമയമാണ് ഞാന്‍ നിര്‍ന്നിമേഷനായി നോക്കി നിന്നത്? ഇപ്പോഴും അവള്‍  ഒരു നിഴല്‍പോലെ എന്നെ അനുഗമിക്കുന്നതായി തോന്നി. ചിത്രത്തിന്‍റെ ഏത് ഭാഗത്തു നിന്ന് നോക്കിയാലും പുരുഷന്മാരില്‍ ആസക്തിയുണര്‍ത്തുന്ന ആ വശ്യ സൗന്ദര്യ രഹസ്യ കോഡ് ഡാവിഞ്ചി അതി നിഗുഢമായി മൊണാലിസയില്‍ ഒളിപ്പിച്ചു വെച്ചി രിക്കുന്നത് ആര്‍ക്കും ഇന്നുവരെ ക~ുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഓരോ പെണ്‍കുഞ്ഞും ജ ന്മമെടുക്കുന്നത് വിരിയുന്ന പുക്കളെപോലെയാണ്. ആരോഗ്യം വര്‍ദ്ധിക്കുന്തോറും അവര്‍ അഴകുള്ളവരായി മാറുന്നു. ഡാവിഞ്ചിയുടെ കൈവിരലുകളില്‍ വിരിഞ്ഞ മൊണാലിസ നിന്‍റെ  സൗന്ദര്യതുടിപ്പില്‍ എന്തിനാണ് ലോകത്തിന്‍റെ ഉറക്കം കെടുത്തുന്നത്?
മൊണാലിസയുടെ കലാമൂല്യം കണക്കിലെടുത്തു് 2021 ജൂണില്‍ ലിയനാര്‍ഡോ ഡാവി ഞ്ചിയുടെ മോണലിസ 17ാം നൂറ്റാ~ിലെ പകര്‍പ്പ് ലേലത്തില്‍ വിറ്റത് 29 ലക്ഷം യൂറോ യ്ക്ക് (ഇന്ത്യന്‍ രൂപ ഏകദേശം 25.51 കോടിയിലധികം). മുന്‍പ് നടന്നിട്ടുള്ളതിനേക്കാള്‍  മോണാലിസ പകര്‍പ്പുകളുടെ വില്‍പനയിലെ ഏറ്റവും വലിയ തുക) പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ പങ്കെടുത്തത് 14 പേര്‍. 5 ലക്ഷം യൂറോയില്‍നിന്ന്  29 ലക്ഷത്തിനു വിറ്റതും ഓര്‍മ്മയിലെത്തി.  ‘ഹെക്കിങ് മൊണാലിസ’ എന്നറിയപ്പെടുന്ന ഈ ചിത്രം യഥാര്‍ത്ഥ മൊണാലിസയെന്ന് അതിന്‍റെ ഉടമ റെയ്മ~് ഹെകിങ് അവകാശപ്പെട്ടിരിന്നു. യഥാര്‍ത്ഥ മൊണാലിസ ഈ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഞങ്ങള്‍ നടന്നെത്തിയത് ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ എണ്ണഛായ ചിത്രമായ   ‘പാറകളുടെ കന്യക’ (1495 1508) മുന്നിലാണ്.  വിശുദ്ധ മറിയവും കുഞ്ഞു യേശുവുമായുള്ള അതി മനോഹര ചിത്രം.  ഇതിനെ പാറകളുടെ മഡോണ എന്നും വിളിക്കാറു~്.  ഇതിന്‍റെ മറ്റൊരു പതിപ്പ് ല~നിലെ നാഷണല്‍ ഗാലറിയില്‍ (1495- 1508)  ഞാന്‍ ക~ിട്ടു~്.  മറ്റൊരു വിശ്വ പ്രസിദ്ധ ചിത്രം ‘അവസാനത്തെ അത്താഴം’ (1492 -1498) യൂനിസ്കോ പൈതൃക പട്ടികയിലുള്ള ഇറ്റലി, മിലാനിലെ  സാന്ത മരിയ ഡെല്ല ഗ്ലാസ്സിയ  ദേവാലയത്തിലും,  നാലാം നൂറ്റാ~ില്‍  ജീവിച്ചിരുന്ന  വിശുദ്ധനായ ജെറോമിന്‍റെ ചിത്രം,  ഉയര്‍ത്തെഴുന്നേറ്റ യേശു ത ന്‍റെ ര~് ശിഷ്യന്മാരുമായി എമ്മോവുസില്‍ വച്ചു് ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്നത്  വത്തിക്കാന്‍ മ്യൂസിയത്തിലും ഞാന്‍ ക~ിട്ടു~്. ഡാവിഞ്ചി മാനവരാശിക്ക് പ്രകാശമൊരു ക്കിയ ചിത്രങ്ങള്‍ ധാരാളമാണ്.
ഇവിടുത്തെ സ്ത്രീ പുരുഷന്മാരുടെ നീ~ു നില്‍ക്കുന്ന ചിത്ര -ശില്പങ്ങള്‍ ക~ു നില്‍ക്കെ  യൂറോപ്പിന്‍റെ നവോത്ഥാന ശില്പിയായ ദൈവത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മഹാനായ ലിയനാര്‍ഡോ ഡാവിഞ്ചിയെ ഒരു നിമിഷം അനുസ്മരിക്കാത്തത് നന്ദികേടാണ്.  ചിത്ര-ശില്പി, ശാസ്ത്രജ്ഞന്‍, സംഗീത വിദ്വാന്‍, തച്ചന്‍,  ആര്‍ക്കിടെക്ട്,  തത്വചിന്തകന്‍,   ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ചരിത്രം സൃഷ്ടിച്ച മഹാ പ്രതിഭയുടെ ജീവിതമറിയാന്‍ ആരും ആഗ്രഹിക്കും. ഡാവിഞ്ചി  ഫ്ലോറന്‍സില്‍  നിന്ന് വിഞ്ചിയിലേക്ക് കുതിരപ്പുറത്തു പോകവെ വിശ്രമത്തിനായി ഒരു പാറപ്പുറത്തിരിന്നു.   ആ സമയം  ഒരു പരുന്ത് ആകാശത്തു പറക്കുന്നത് ക~ു. അപ്പോള്‍ മനസ്സിലേക്ക് വന്നത് ചെറുപ്പത്തില്‍ സ്വപ്നം ക~ിരുന്ന പരു ന്താണ്. എന്തുകൊ~ാണ് ഈ  പറക്കുന്ന പരുന്തിനെപ്പോലെ  മനുഷ്യനെ പറക്കാന്‍ സാധി ക്കുന്നില്ല? ചെറുപ്രായത്തില്‍ ക~ സ്വപ്നമാണ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്യാന്‍ തയ്യാറായത്., മനുഷ്യരുടെ പടങ്ങളെടുക്കാന്‍ ക്യാമറ, കാല്‍ക്കുലേറ്റര്‍ തുടങ്ങി പലതിലും പരീക്ഷണങ്ങള്‍ നടത്തി, ഇറ്റലിയിലെ പിസ – ഫ്ലോറന്‍സ് യുദ്ധത്തില്‍ പിസയെ തോല്‍ പ്പിക്കാന്‍ നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചു കൊടുത്തു.  മനുഷ്യ ശരീരത്തെപ്പറ്റി കൂടുത ലറിയാന്‍ മൃതശരീരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി. അതിലൂടെ ശാസ്ത്രജ്ഞന്‍ എന്ന പേര് ലഭിച്ചു. നഗരങ്ങള്‍ എങ്ങനെ സൃഷ്ഠിക്കണമെന്ന് രൂപകല്പന ചെയ്ത ബഹുമുഖ പ്രതിഭയുടെ സംഭാവനകള്‍ ധാരാളമാണ്.
ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഗ്രാമീണ ഭംഗിയുള്ള നിലാവിന്‍റെ തിളക്കമാര്‍ന്ന ആര്‍നോ നദിക്കടുത്തുള്ള വിഞ്ചിയില്‍ 1452 ഏപ്രില്‍ 15 ന്  ഡാവിഞ്ചി ജനിച്ചു. ഫ്രാന്‍സിലെ അംബോസില്‍ വെച്ച്  1519 മെയ് 2 ന് അറുപത്തിയേഴാം വയസ്സില്‍  മരിച്ചു. ഡാവിഞ്ചിയുടെ ചെറുപ്പം ദുഃഖ ദുരിതങ്ങള്‍ നിറഞ്ഞതായിരിന്നു. അതില്‍ ആരെയും ആശ്ച ര്യപ്പെടുത്തുന്നത് അമ്മയും മകനുമായുള്ള ഒരു കുടിക്കാഴ്ചയില്‍ സ്വന്തം പെറ്റമ്മക്ക്പോലും മകനെ തിരിച്ച റിയാന്‍ സാധിച്ചില്ല എന്നതാണ്. പിന്നീടൊരിക്കല്‍ ആ അമ്മ തന്നെ മകനെ മാറോടക്കി ചുംബിച്ചു കണ്ണീരൊഴുക്കിയതും അച്ചന്‍  തള്ളിക്കളഞ്ഞ മകനെ ര~ാം ഭാര്യ മരിച്ചപ്പോള്‍ ഒപ്പം കൂട്ടിയതും അവിചാരിതം തന്നെ. അച്ചന്‍ ഭൂപ്രഭുവും ചാന്‍സലറുമായിരുന്ന ലിയനാര്‍ഡോ സെര്‍പിയേറോ, അമ്മ കാറ്റെറീന. തലമുറകളായി താളിയോലകള്‍ സാക്ഷ്യ പെടുത്തുന്ന കുലമഹിമയുള്ള  കുടുംബത്തിന് മകന്‍റെ പ്രണയവും അതിലൊരു കുഞ്ഞും  ദുഷ് പേരു~ാക്കി. ഡാവിഞ്ചിയുടെ മുത്തച്ഛന്‍ അന്‍റോണിയോ മകന്‍റെ പ്രണയമോ, അടിമ പ്പെണ്ണിന് ജനിച്ച കുട്ടിയയോ അംഗീകരിച്ചില്ല.  അതോടെ അച്ഛനും അമ്മയും മറ്റ് വിവാഹങ്ങള്‍ കഴിച്ചു അവരുടെ വഴിക്ക് പോയി. അവിഹിത സന്തതിയായതിനാല്‍ ഉന്നത വിദ്യാഭാസവും ഡാവിഞ്ചിക്ക് നിഷേധിച്ചു.  പ്രമാണങ്ങള്‍ അധികാരപ്പെടുത്തുന്ന അനന്തര അവകാശിയായി ഡാവിഞ്ചിയെ മുത്തച്ഛന്‍ അംഗീകരിച്ചില്ല. ഡാവിഞ്ചിയെ ഉപേക്ഷിക്കാന്‍ കൊച്ചച്ചന്‍ ഫ്രാന്‍സിസ്കോ തയ്യാറല്ലായിരുന്നു. കുഞ്ഞു പ്രായത്തില്‍ ഡാവിഞ്ചി നീലാകാശവും, ആര്‍ നോ നദിയും, പിതാവിന്‍റെ മുന്തിരി പാടങ്ങളും പൂക്കളും മറ്റും വരക്കുന്നത് കൊച്ചച്ഛനില്‍ സന്തോഷം നിറച്ചു.
മുത്തച്ഛന്‍ 1460 ല്‍ മരിച്ചു കിടക്കുന്നത് ഡാവിഞ്ചി സങ്കടത്തോടെ ക~ു. മകന്‍ ഇഷ്ട പ്പെടുന്നത് നിറങ്ങളുടെ ലോകമെന്നും അവനൊരു ചിത്രകാരനായി ജീവിതം ആസ്വദി ക്കട്ടെയെന്നും പിതാവ് തീരുമാനിച്ചു. അങ്ങനെയാണ് 1435-1488 ല്‍ ഫ്ലോറന്‍സില്‍    ജീവിച്ചിരുന്ന പ്രമുഖ ചിത്ര ശില്പിയായ ആന്‍ഡ്രിയ ഡെല്‍ വെറോച്ചിയുടെ ശില്പശാലയില്‍  ഇരുപതാമത്തെ വയസ്സില്‍ ചേര്‍ത്തത്. മറ്റുള്ളവരുടെ  കരകൗശലകലാ ശില്പങ്ങളില്‍ നിന്ന് വേറിട്ടതായിരിന്നു വെറോച്ചിയുടെ സൃഷ്ഠികള്‍. അതുകൊ~ു തന്നെയാണ് മെഡിസി കുടുംബം  ശില്പങ്ങളു~ാക്കാന്‍ വെറോച്ചിയെ കെ~ത്തിയത്.  ആ കലാശാലയില്‍ ചേര്‍ന്ന ഡാവിഞ്ചി ആദ്യമായി ചെയ്തത് അലസമായി കിടന്ന സാധനങ്ങളെല്ലാം അടുക്കും ചിട്ടയോ ടും അടുക്കി വെച്ചതാണ്. അവിടെയുള്ള ഗ്രന്ഥങ്ങള്‍ ക~് ഡാവിഞ്ചി സന്തോഷവാനായി. വരയും  വായനയും ഒരേ സമയം തുടര്‍ന്നു. ഒപ്പം പഠിക്കുന്നവര്‍ വിശ്രമ സമയം പലതിലും ചിലവിടുമ്പോള്‍ ഡാവിഞ്ചി ഗുരുവിനൊപ്പം കഠിനാദ്ധ്വാനം ചെയ്തു. വെറോച്ചിക്ക് പ്രിയ ശിഷ്യനെ ഏറെ ഇഷ്ടപ്പെട്ടു. ഡാവിഞ്ചിയുടെ ചിത്രങ്ങള്‍ വെറോച്ചിയുടെ പേരില്‍ വിറ്റഴിക്ക പ്പെട്ടതും മറ്റൊരു കഥ.
വെറോച്ചി ഒരു മാലാഖയുടെ ചിത്രം വരക്കാന്‍ ഡാവിഞ്ചിയെ ഏല്‍പ്പിച്ചു.അതി മനോ ഹരമായ മാലാഖയുടെ ചിത്രം ക~് വെറോച്ചി അമ്പരപ്പെട്ടു. വെറോച്ചി വരച്ച മാലാഖ യെക്കാള്‍ സുന്ദരമെന്ന് പലരും പറഞ്ഞു. അതോടെ ഡാവിഞ്ചിയുടെ മനസ്സില്‍ ഭീതി ഉടലെ ടുത്തു. ഗുരു തന്നെ പുറത്താക്കുമോ? താന്‍ വരക്കുന്ന ചിത്രങ്ങളില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു വരുന്നത് ക~ിട്ട് വെറോച്ചി കാര്യങ്ങള്‍ മനസ്സിലാക്കി. മിഥ്യാധാരണകള്‍  എന്തിനെന്ന് ചോദിച്ചുകൊ~് ഡാവിഞ്ചിയെ ഹ്യദയത്തോടെ ചേര്‍ന്ന് പുണര്‍ന്നിട്ട് പുകഴ്ത്തി പറ ഞ്ഞു. ‘നീ വരച്ചത് ആരെയും വശീകരിക്കുന്ന തേജസ്സുള്ള ചിത്രമാണ്. ഡാവിഞ്ചിയുടെ പി ടയുന്ന ഹ്യദയത്തിന് ആ വാക്കുകള്‍ ആശ്വാസമായി. കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ തെളി ഞ്ഞു. ഗുരുവും ശിഷ്യനും കുടി വരച്ചതാണ് വിശുദ്ധ യോഹന്നാനാല്‍ യേശുക്രിസ്തു സ്നാനമേല്‍ക്കുന്ന മനോഹര ചിത്രം. ഡാവിഞ്ചിയെപോലെ സമര്‍ത്ഥരായ പെട്രോ പെര്‍ഗി നിയോ, ലോറന്‍സ് ഡി ക്രെടി അവിടെയു~ായിട്ടും വെറോച്ചി ഒപ്പം കൂട്ടിയത് ഡാവിഞ്ചിയെ യാണ്. ഈ കാലത്താണ് പരസ്ത്രീ ബന്ധത്തില്‍ ഡാവിഞ്ചി തടവിലായത്.
യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലൊന്നാണ് ഫ്ലോറന്‍സ്. 1400 കളില്‍ വാണിജ്യ ത്തിന്‍റെ മാത്രമല്ല കലാകാരന്മാരുടെ പറുദീസ കൂടിയായിരുന്നു. ഈ ദേശത്തെ കലാകാ രന്മാരുടെ പറുദീസയാക്കി മാറ്റിയത് അന്നത്തെ നാടുവാഴികളായിരുന്ന മെഡിസി കുടും ബമാണ്. വ്യവസായം, ചിത്രശില്പ കല, സാഹിത്യം, സംഗീതം, ശാസ്ത്ര സാങ്കേതിക വി ജ്ഞാനം അങ്ങനെ പല മേഖലകളിലും മുന്നിട്ട് നിന്നവര്‍. ഈ കുടുബത്തിനായി ഇരുപ താമത്തെ വയസ്സില്‍ വെങ്കലം, ശില്പങ്ങള്‍ ഉ~ാക്കി കൊടുത്തു.ചെറുപ്പത്തില്‍ തന്നെ  ഡാവി ഞ്ചി വരക്കുന്ന ഓരോ ചിത്രങ്ങളും ജീവന്‍ തുടിക്കുന്നതെന്ന് മനസ്സിലാക്കി മിലാനിലെ സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ ഗബ്രിയേല്‍ മാലാഖ കന്യാമറിയത്തിന് പ്രത്യക്ഷപ്പെ ടുന്നത് തുടങ്ങി ബൈബിള്‍ കഥാപാത്രങ്ങളെ ചിത്രങ്ങളാക്കാന്‍ ഭരണാധികാരികള്‍ ഡാവി ഞ്ചിയെ മിലാന്‍ കൊട്ടാരത്തിലെത്തിച്ചു. അവിടെ തുടരുമ്പോഴാണ് സംഗീതം, നാടകാ ഭിനയം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധിക്കുന്നത്. അവിടെ ഒരു മോഷണം നടന്നു. നാടക ക്കാരുടെ ആടയാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് പണം നഷ്ടപ്പെട്ടു. ആ കുറ്റം ആരും ഏ റ്റെടുത്തില്ല. മോഷ്ടാവിനെ കെ~ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അവിടെയുള്ള ജിയാന്‍ കാപ്പൂട്ടി എന്ന പേരുള്ള കുട്ടിയെ ഡാവിഞ്ചി തലകീഴായി പൊക്കി നിര്‍ത്തിയപ്പോള്‍ നാണ യത്തുട്ടുകള്‍ തറയില്‍ വീണു. അവന്‍ പണം മോഷ്ടിച്ചത് വിശപ്പടക്കാനായിരുന്നുവെന്ന് മനസ്സിലാക്കിയ ഡാവിഞ്ചി അവനെ സമാധാനിപ്പിക്ക മാത്രമല്ല ഒപ്പം താമസിപ്പിച്ചു. ഈ കാ ലങ്ങളിലാണ് അമ്മയും കൊച്ചച്ഛനും മരണപ്പെട്ടത്.
ഫ്ലോറന്‍സില്‍ വെച്ച് കലയിലെ മഹേന്ദ്രനായിരുന്ന മൈക്കലാഞ്ജലോ ഡാവിഞ്ചി യെ വെല്ലുവിളിച്ചത് ചിത്രം വരക്കാന്‍ ബുദ്ധി മാത്രമല്ല കരുത്തും വേണം.ര~ുപേരും എല്ലാം രംഗത്തും തുല്യതയുള്ളവര്‍. മൃതശരീരങ്ങളെ കീറിമുറിച്ചു് പരീക്ഷണങ്ങള്‍ നടത്തിയവര്‍. ഒപ്പമു~ായിരുന്ന അനുയായില്‍ നിന്ന് ഡാവിഞ്ചി ഒരു വാള്‍ വാങ്ങി വളച്ചിട്ടു മൈക്കിളിനോട് പറഞ്ഞു. ഇതൊന്ന് നിവര്‍ത്തി തരിക. മൈക്കിള്‍ ആശ്ചര്യത്തോടെ ഡാവിഞ്ചിയെ നോക്കി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഡാവിഞ്ചി മൊണാലിസ ചിത്രം വരക്കുന്നത് ഇവിടെവെച്ചാണ്. അത് ആദ്യം കാണിച്ചത് യുവ ചിത്രകാരനായിരുന്ന റാഫേലിനെയാണ്. അത്ഭുതത്തോടെയാണ് റാഫേല്‍ ആ ചിത്രം ക~ത്. ഇതിനിടയില്‍ ഡാവിഞ്ചിയുടെ  അര്‍ത്ഥ സഹോദരങ്ങളുമായുള്ള സ്വത്തു തര്‍ക്കം കോടതിയിലെത്തി. കേസില്‍ തന്നെ  മാനസിക മായി പീഡിപ്പിച്ച അധികാരികളുടെ കോമാളി ചിത്രങ്ങള്‍ വരക്കാനും മറന്നില്ല. ഒടുവില്‍  ഫ്ലോറന്‍സ്  അധികാരികള്‍ ഡാവിഞ്ചിക്ക് അനുകൂലമായി നിലപാടെടുത്തു.
1499 ല്‍ ഫ്രാന്‍സിലെ രാജാവ് ലൂയി 12 മന്‍ ദുര്‍ബലരായിരിന്ന മിലാനിലെ ഭരണാധിപന്‍ ലുഡോവിക്കോവിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കുക മാത്രമല്ല ആ ദേശത്തു ള്ളതെല്ലാം കൊള്ള ചെയ്തു. ഡാവിഞ്ചി തന്‍റെ സമ്പാദ്യമെല്ലാം ദേവാലയത്തിലൊളിപ്പിച്ചു.  രാജാവ് അവിടുത്തെ ഡെല്ല മരിയ ദേവാലയം സന്ദര്‍ശിച്ചു. ഡാവിഞ്ചി വരച്ച അന്ത്യഅത്താഴ മാടക്കമുള്ള പല ബൈബിള്‍ ചിത്രങ്ങളും ഒപ്പം മോണാലിസയും  ക~് വിസ്മയിച്ചു. അന്ത്യ അത്താഴ ചിത്രവും മോണാലിസയും രാജാവ് ചോദിച്ചെങ്കിലും ദേവാലയ ചിത്രം കൊടു ക്കാന്‍ തയ്യാറായില്ല. മോണാലിസ രാജാവിന് കൊടുത്തു.  മിലാന്‍റെ ചിത്രകാരനെ വേ~ുന്ന ആദരവും ധനവും നല്‍കി രാജാവ് സ്വീകരിച്ചു. ഫ്രാന്‍സിന്‍റെ ആയുധ നിര്‍മ്മിതിയില്‍ സഹാ യിക്കാനും ഡാവിഞ്ചി തയ്യാറായി. അങ്ങനെ 14 വര്‍ഷത്തെ മിലാന്‍ ജീവിതം അവസാനിപ്പിച്ച് കൊ~് പാരിസിലേക്ക് ബോട്ടില്‍ യാത്ര തിരിച്ചു. അവിടുത്തെ കലാ ജീവിതത്തില്‍ ഏറെ ആകര്‍ഷിക്കപ്പെട്ടത് ഫ്രാന്‍സിസ് ഒന്നാമന്‍ രാജാ വുമായുള്ള കുടി കാഴ്ചയാണ്. മോണാ ലിസയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ കോഡിനെപ്പറ്റി അന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരിന്നു. ഡാവിഞ്ചി കൊടുത്ത ഉത്തരം. മത വിശ്വാസം അന്ധതയാണ്. മരണം ശൂന്യതയാണ്. പ്രകൃതി യില്‍ എന്തെല്ലാം ഒളിഞ്ഞു കിടക്കുന്നു. പ്രപഞ്ച ശക്തി അതാര്‍ക്കും വെളിപ്പെടുത്തിയിട്ടില്ല.
അടുത്തുള്ള സുവനീര്‍ കടയില്‍ കയറി മോണാലിസയുടെ പേരില്‍ കപ്പുകള്‍, പല വിധ കരകൗശല വസ്തുക്കള്‍ വില്‍പ്പനക്കു~്. മോണാലിസയുടെ പേരില്‍ പലവിധ ഭാഷ കളിലുള്ള ചെറുതും വലുതുമായ പുസ്തകങ്ങള്‍, ചിത്രങ്ങള്‍ നിരന്നിരിക്കുന്നു. ഫ്രഞ്ച് ഭാഷ യില്‍ ധാരാളം സിനിമകളും, സംഗീതം, നൃത്ത ശില്പങ്ങള്‍  ഇറങ്ങിയിട്ടു~്.  അവിടെ നിന്ന് മൗന ചിന്തയോടെ മടങ്ങുമ്പോള്‍ ഡാവിഞ്ചിയെന്ന യുഗപുരുഷന്‍ മരണമില്ലാത്തവനായി മനസ്സില്‍ ജീവിച്ചുകൊ~ിരിന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *