ഫ്യൂഡലിസം – (Adv.Pavumpa Sahadevan)

Facebook
Twitter
WhatsApp
Email

മാർക്സിൻ്റെ അന്യവൽക്കരണത്തെ, കേരളീയ പശ്ചാത്തലത്തിൽ ഉദാഹരിക്കുന്നു.

 

നമ്മുടെ കേരളത്തിൽ, ജന്മിത്വകാലഘട്ടത്തിൽ ( ഫ്യൂഡലിസം ) , കർഷകത്തൊഴിലാളികൾക്ക്, അവരുടെ അദ്ധ്വാനത്തിന് അനുസരിച്ച് കൂലി ലഭിച്ചിരുന്നില്ല. പകലന്തിയോളം ജന്മിയുടെ പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്ത കർഷകത്തൊഴിലാളിക്ക് വേതനം ‘പണ’ രൂപത്തിൽ കൊടുക്കാൻ ഭൂവുടമകൾ തയ്യാറായിരുന്നില്ല. കൃഷി ചെയ്യുന്ന നെല്ലി ന്റെയോ മറ്റുല്പന്നങ്ങളുടെയോ തുച്ഛമായ ഒരു വിഹിതം മാത്രമായിരുന്നു ജന്മികൾ തൊഴിലാളികൾക്ക് വേതനമായി നൽകിയിരുന്നത്. തൊഴിലാളിയെ അതു വഴി അടിമയാക്കി അന്യവൽക്കരിക്കുക എന്നതായിരുന്നു ജന്മിയുടെ മുഖ്യമായ ലക്ഷ്യം. അതുകൊണ്ടാണ് കൂലിക്ക് വേതനം, പണ രൂപത്തിൽ കൊടുക്കാതെ, നെല്ലും ചേനയും കാച്ചിലും മറ്റ് കൃഷി സാധനങ്ങളുമായി തൊഴിലാളിക്ക് കൊടുത്തത്. തൊഴിലാളിയുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും അഭിമാനത്തെയും ഒരിക്കലും തങ്ങൾ അംഗീകരിക്കില്ല എന്ന അഹങ്കാരവും ധാർഷ്ഠ്യവും ഭൂവുടമകൾ വെച്ചു പുലർത്തിയിരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. ഈ അന്യവൽക്കരണത്തിനെതിരെ കർഷക തൊഴിലാളികൾക്ക് ഒട്ടേറെ സമരങ്ങൾ ചെയ്യേണ്ടിവന്നു. ഭൂമിയുടെ മേലോ തങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ മേലോ കർഷക തൊഴിലാളിക്ക് യാതൊരു വിധമായ അധികാരമോ നിയന്ത്രണമോ ഇല്ലാതെ, എല്ലാവിധ സ്വാതന്ത്ര്യങ്ങളും അന്തസ്സും അഭിമാനവും നഷടപ്പെട്ട്, കർഷക തൊഴിലളികൾ അന്യവൽക്കരിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും ചെയ്യപ്പെട്ടു. ദശകങ്ങളായ ഒട്ടേറെ രക്തച്ചൊരിച്ചിലാർന്ന സമരങ്ങൾക്ക് ശേഷമാണ്, കേരളത്തിൽ ഇതിനൊക്കെ ഒരു അറുതി വരുത്തുന്നതിന് EMS ൻ്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മ ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ചത്.

Written by Adv.Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *