അദ്ധ്യായം- 10
ശ്മശാന മണ്ണിലെ വിപ്ലവ സാംസ്കാരിക നായകര്‍
സെയിന്‍ നദിക്കരികിലൂടെ പ്രഭാത മഞ്ഞിന്‍ കുളിരുമായി ടാക്സി മുന്നോട്ട് പോയി. പാരീസിന്‍റെ ഹ്യദയ ഭാഗത്തിലൂടെയൊഴുകുന്ന മനോഹരമായ പാരീസിലെ ര~ാമത്തെ നീളമുള്ള നദിയാണ് സെയിന്‍.സൂര്യപ്രകാശത്തെ തടഞ്ഞുനിര്‍ത്താന്‍ മേല്‍ക്കൂരയില്ലാത്ത ബോട്ടുകളില്‍ സഞ്ചാരികള്‍ ദൂരെയാത്രക്കെന്നപോലെ പോകുന്നു. നദിയുടെ ഇരുകരകളും കൊട്ടാര മതിലുകള്‍കൊ~് തീര്‍ത്തതല്ലെങ്കിലും അതിനേക്കാള്‍ സഞ്ചാരികളില്‍ കൗതുകം നിറക്കുന്ന കൂറ്റന്‍ ഭിത്തികളുള്ള കെട്ടിടങ്ങളും പുഞ്ചിരി പ്രഭ പൊഴിച്ചുനില്‍ക്കുന്ന പച്ചിലക്കാ ടുകളും ഉദ്യാനങ്ങളൂമാണ്. ഒരു ദിവസം ഈ നദിയിലൂടെ സഞ്ചരിച്ചപ്പോള്‍ ല~നിലെ തെം സ് നദിപോലെ സഞ്ചാരികളുടെ ഹ്യദയവും ഒഴുക്കിക്കൊ~ുപോകുന്നതുപോലെ തോന്നി.
യാത്രക്കിടയില്‍ കാറില്‍ നിന്നിറങ്ങി സെയിന്‍ നദിതീരത്തുള്ള മോ പര്‍ണാ സെമിത്തേ രിയിലേക്ക് നടന്നു. ഇവിടുത്തെ നദിതീര ശ്മശാന മണ്ണിലെല്ലാം സാഹിത്യരംഗത്തുള്ളവരുടെ മരണവസതികളാണ്.എങ്ങും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇവിടെയാണ് ഫ്രാന്‍സുകാ രുടെ ആരാധനാപാത്രമായ ഫ്രഞ്ച് തത്വചിന്തകന്‍, നാടകകൃത്തു്, നോവലിസ്റ്റ്, നീരിശ്വരവാദി യായ ജീന്‍ പോള്‍ സാര്‍ത്തിനെ(21.06.1905,15.04.1980)അടക്കം ചെയ്തിരിക്കുന്നത്.അദ്ദേഹത്തി ന്‍റെ 1938 ല്‍ പുറത്തിറങ്ങിയ ആദ്യ തത്വ ചിന്ത നോവലാണ് ‘ല നൗസി’, തത്വ ചിന്തകളടങ്ങിയ ‘ഉണ്മയും ഇല്ലായ്മ’ യടക്കം സമൂഹത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ജീര്‍ണ്ണതകളെ തുറന്നെഴുതിയ മഹാ പ്രതിഭ. അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന സാമൂഹ്യ മത അടിമത്വങ്ങളെ എതിര്‍ ത്തു. അതിന്‍റെ പേരില്‍ ഒരു വര്‍ഷത്തോളം ജയില്‍വാസവും അനുഭവിച്ചു. 1964 ല്‍ സാഹി ത്യത്തിനുള്ള നോബല്‍ സമ്മാനം നിരസിച്ചുകൊ~് പറഞ്ഞത് ‘പുരസ്കാരം വാങ്ങാന്‍ ഞാന്‍ ഒരു സ്ഥാപനത്തിലെ തൊഴിലാളിയല്ല’.അധികാരസ്ഥാപനങ്ങളുടെ മുന്നില്‍ താണുവ ണങ്ങി നിലക്കാത്ത സാര്‍ത്ര് ഒരു വെള്ളിനക്ഷത്രമായി ഇന്നും ജീവിക്കുന്നു സാഹിത്യ സാമൂ ഹ്യ രംഗത്തുള്ള പലരെയും ഇവിടെ അടക്കം ചെയ്തിട്ടു~്. ഒരു ശവകുടിരത്തിലാണ് സാര്‍ ത്തും സിമോണ്‍ ദ ബോവയുമുറങ്ങുന്നത്.അടുത്ത് തന്നെ അഗസ്റ്റ ബാര്‍ത്തൊള്‍ഡി, സെര്‍ജ് ഗൈന്‍സ്ബൗര്‍ഗ്, ബല്‍സാക്ക്, റാബോയ് അങ്ങനെ പലരും ഉറ്റചങ്ങാതിമാരായുറങ്ങുന്നു. പാരീസ് നഗരത്തിന്‍റെ സൗന്ദര്യലഹരിയില്‍ സാര്‍ത്ര്, കാമു, ബുവ സഞ്ചരിച്ച നടപ്പാതയിലൂടെ പന്തോണിലേക്ക് യാത്ര തിരിച്ചു.
ടാക്സിയിലിരിക്കെ അകലെ പടുകൂറ്റന്‍ തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാന്തോ ണിന്‍റെ മനോഹരമകുടം തിളങ്ങുന്നു. ടാക്സിയില്‍നിന്നിറങ്ങി തണുത്ത കാറ്റ് ചീറിയടി ക്കുന്നു.എങ്ങും കാണുന്നതുപോലെ യൗവനക്കാര്‍ പാന്തോണിന്‍റെ കവാടത്തിലും പടി വാതിലുകളിലുമിരുന്ന് കവിള്‍ത്തടത്തിലും ചു~ിലും ചുംബിച്ചു ചാരിതാര്‍ഥ്യമടയുന്നു. മറ്റ് ചിലര്‍ ഗാഢമായ ആലിംഗനത്തില്‍ സംതൃപ്തിയടയുന്നു. ഇവര്‍ക്ക് സമുദ്ര തീരമോ ഉദ്യാന മോ ആയിരിക്കും നല്ലതെന്ന് തോന്നി. പ്രണയതീര്‍ത്ഥാടകരുടെ ഒരു ലോകം. അവര്‍ക്കടുത്തു കൂടി ര~് വെള്ളരിപ്രാവുകള്‍ പ്രണയസല്ലാപത്തോടെ നടക്കുന്നതും കൗതുകത്തോടെ ക~ു. പാന്തോണിന്‍റെ മുന്നിലൂടെ വാഹനങ്ങള്‍ ഒഴുകിക്കൊ~ിരിക്കുന്നു. അടുത്തടുത്തായി കൂറ്റന്‍ കെട്ടിടങ്ങളാണ്. പാരിസിന്‍റെ നാഗരികത നിറഞ്ഞ ചരിത്ര സംഭരണിയാണ് പാന്തി യോണ്‍. ആദ്യ നാളുകളില്‍ വിശുദ്ധരായ പീറ്റര്‍, പോള്‍ എന്നിവരുടെ പേരില്‍ പാന്തോണ്‍അറിയപ്പെട്ടു. ഗ്രീക്ക് ഗോഥിക്ക് മാതൃകയില്‍ 1758-1790 ലാണ് പാന്തോണ്‍ നിര്‍മ്മിച്ചത്. മതപണ്ഡിതരുടെ ഒരു കേന്ദ്രമായിരുന്ന പാന്തോണ്‍ 1823-30, 1851-70 കാലയളവില്‍ ഒരു ദേവാലയമായിട്ടാണ് അറിയപ്പെട്ടത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, ല~നിലെ സെന്‍റ് പോള്‍ കത്തീഡ്രല്‍ മാതൃകയിലാണ് രൂപകല്പന ചെയ്തത്. മുകളില്‍ സ്വര്‍ണ്ണ തിള ക്കമുള്ള ഒരു കുരിശു~്. ഈ നിര്‍മ്മിതിയുടെ ആര്‍ക്കിടെക്ട് ജാക്സ് ജര്‍മനും, ജീന്‍ ബാപ്റ്റിസ്റ്റ് ആണ്. ടിക്കറ്റ് എടുക്കാനുള്ളവരുടെ ഒരു വന്‍ നിരയു~്. ടിക്കറ്റ് ഇന്‍റര്‍നെറ്റ് വഴിയെടുത്ത തിനാല്‍ അധികം നില്‍ക്കേ~ി വന്നില്ല. അകത്തേക്ക് കടന്നു. എങ്ങും സൂര്യകാന്തകല്ലുകളുടെ തിളക്കം. ചിത്രകലാ ശില്പങ്ങള്‍ സഞ്ചാരികള്‍ക്ക് പുതിയ ശോഭയും തിളക്കവും നല്‍കുന്നു. എന്‍റെ മനസ്സിലുയര്‍ന്ന ആശങ്ക ഇത് ദേവാലയമോ, രാജ കൊട്ടാരമോ അതോ ശവകുടിരമോ? ആരുടെ മനസ്സിനും ആഹ്ളാദം പകരുന്ന ഉദയ രശ്മികള്‍ പോലെ പ്രകാശം പരത്തുന്ന കലാരൂപങ്ങള്‍ തറയിലും മുകളിലും നിറഞ്ഞുനില്‍ക്കുന്നു.ഇവിടെയും ഫോട്ടോകള്‍ എടു ക്കുന്നവര്‍ ധാരാളമാണ്. ലൂയിസ് പതിനഞ്ചാമെന്‍ രാജാവ് വിശുദ്ധ ജെനിവീവിന്‍റെ നാമത്തില്‍ പാന്തോണ്‍ സമര്‍പ്പിച്ചു.ഈ സമയത്താണ് ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്.നെപ്പോ ളിയന്‍ മൂന്നാമെന്‍ ഇതൊരു ദേവാലയമാക്കി ‘ദേശീയ ബസിലിക്ക’ എന്ന പേര് നല്‍കി. ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം 1870 ലു~ായപ്പോള്‍ ജര്‍മ്മനിയുടെ ഷെല്ലാക്രേമണം പാന്തോണിന് സാരമായ പരിക്കുകളെല്‍പ്പിച്ചു.
ഞാന്‍ ഇവിടേക്ക് വന്നത് ലോക സാഹിത്യത്തില്‍ ഇന്നും ജീവിക്കുന്ന ബെസങ്കോനില്‍ ജനിച്ച വിക്ടര്‍ യുഗോയുടെ (1802 ഫെബ്രുവരി 27 – 1885 -മെയ് 22 ) ശവകുടിരം കാണാനാണ്. കവി, നോവലിസ്റ്റ്, നാടകൃത്തു്, മനുഷ്യവകാശ പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ഫ്രഞ്ച് ജനതയുടെ ഹ്യദയം കവര്‍ന്ന സാഹിത്യകാരന്‍. പിതാവ് ലിയോപോള്‍ഡ് സിജിസ്ബെര്‍ട് യുഗോ നെപ്പോളിയന്‍റെ സൈന്യത്തില്‍ ജോലി ചെയ്തുകൊ~ിരിക്കെ ഫ്രഞ്ച് വിപ്ലവം യു ഗോയെ വളരെ സ്വാധിനിച്ചിരിന്നു. അമ്മ സോഫി ട്രെബിച്ചേടിന്‍റെ ശിക്ഷണത്തില്‍ നല്ലൊരു വായനാശീലം ചെറുപ്പം മുതല്‍ വളര്‍ത്തിയെടുത്തു. മറ്റ് സഞ്ചാരികളുടെ പിറകെ ഞാനും നടന്നു. യൂഗോയുടെ കല്ലറക്ക് മുന്നില്‍ നിന്നപ്പോള്‍ വേഴ്സൈല്‍സ് കൊട്ടാരത്തില്‍ വോള്‍ ട്ടയറുടെ ശില്പത്തിന് മുന്നില്‍ നിന്ന അതെ അനുഭവം. മാനവരാശിക്ക് സാഹിത്യ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയ മഹാപ്രതിഭ പാന്തോണ്‍ ശ്മശാന മണ്ണിലുറങ്ങുന്നു. ശവകുടിരത്തിന്‍റെ ഇടതുഭാഗത്തു് യുഗോ വലതുഭാഗത്തു് പ്രമുഖ നോവ ലിസ്റ്റ്, നാടകകൃത്തു്, മാധ്യമപ്രവര്‍ത്തകന്‍ എമിലി സോള്‍, മധ്യഭാഗത്തു് പ്രമുഖ നാടകകൃ ത്തു്, നോവലിസ്റ്റ് അലക്സാ~ര്‍ ഡ്യൂമാസ് എന്നിവരെയാണ് അടക്കം ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പേരുകള്‍ എഴുതിയിട്ടു~്. ഒരു ചെറിയ ജനാലയിലൂടെ വെളിച്ചം അകത്തേക്ക് വരുന്നു. സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്നതുപോലെ എങ്ങും തിളക്കമാണ്. ഇടയ്ക്കിടെ ക്യാമറകള്‍ മിന്നിമറയുന്നു.
ഫ്രഞ്ച് ജനതയുടെ അവകാശ സ്വാതന്ത്ര്യത്തിനായി തുറന്നെഴുതിയ യുഗോ അധികാ രികളുടെ അടിമയായി ജീവിക്കുവാനോ നിശ്ശബ്ദനായിരിക്കാനോ ശ്രമിച്ചില്ല. സമൂഹത്തില്‍ അനീതി ക~ാല്‍ പ്രതികരിക്കാത്ത എഴുത്തുകാര്‍ സാമൂഹ്യബോധമില്ലാത്തവരെന്നും ലാഭമാ ണവരുടെ ലക്ഷ്യം അവര്‍ ഭീരുക്കളെന്നും യുഗോ തുറന്നെഴുതി. അത് സങ്കുചിത താല്പര്യ ങ്ങള്‍ ഉള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് യുഗോയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വെച്ചുനീട്ടിയ മേയര്‍ സ്ഥാനം നിരസിച്ചത്.നമ്മുടെ സാഹിത്യ രംഗത്തുള്ളവരെയെ ടുത്താലോ താണു വണങ്ങി നിന്ന് പദവികള്‍ സ്വീകരിക്കുക്കുക മാത്രമല്ല അധികാരത്തിലിരി ക്കുന്നവര്‍ എന്ത് അനീതി നടത്തിയാലും പ്രതികരിക്കാറുമില്ല. യുഗോ സര്‍ഗ്ഗ പ്രതിഭകള്‍ക്ക് ഒരു മാതൃകയാണ്.അധികാരത്തിലിരിന്ന് വിളവെടുപ്പ് നടത്തി പങ്കാളിയാകുന്നതിനേക്കാള്‍ പ്രതികാരദാഹിയായി ശക്തമായ തൂലികയിലൂടെ സത്യം തുറന്നെഴുതി.അങ്ങനെയാണ് യു ഗോയുടെ വാക്കുകള്‍ തെളിനീരിന്‍റെ ഒഴുക്കുപോലെ ജനങ്ങളിലെത്തിയത്. അത് ജനത്തിന് ലഭിച്ച സ്നേഹ സമ്മാനമായിരിന്നു.
മനുഷ്യരാശിയുടെ വളര്‍ച്ചക്ക് സര്‍ഗ്ഗ സൃഷ്ഠികളുടെ പങ്ക് വളരെ വലുതാണ്. മനുഷ്യ മനസുകളിലേക്ക് പെട്ടെന്ന് കടന്നുകയറുന്നവരാണ് സര്‍ഗ്ഗപ്രതിഭകള്‍. അവരില്ലാത്തൊരു ലോകം ഇരുളടഞ്ഞതാണ്. മഹാനായ വോള്‍ട്ടയറെ നാടുകടത്തിയതുപോലെ യുഗോയിക്കും അത്മസംഘര്‍ഷത്തിന്‍റെ നാളുകളായിരിന്നു. എല്ലാം എതിര്‍പ്പുകളെയും ആര്‍ജ്ജവത്തോ ടെയാണ് യുഗോ നേരിട്ടത്. സുസ്മേരവദനനായ നരച്ച തലയും താടിയുമുള്ള യുഗോ മല യാള ഭാഷയിലും അറിയപ്പെടുന്ന സാഹിത്യകാരനാണ്.അധികാരികളുടെ താത്പര്യമനുസ രിച്ചു് ജീവിച്ചിരിന്നുവെങ്കില്‍ നാടും വീടും ഉപേക്ഷിക്കേ~ിവരില്ലായിരുന്നു. ദിവ്യ ശോഭയുള്ള കണ്ണുകളില്‍ നിറഞ്ഞിരിക്കുന്നത് സ്നേഹത്തിന്‍റെ മിന്നലാട്ടമാണ്. ഇവിടെ നോബല്‍ ജേതാ ക്കളെയടക്കം ശാസ്ത്ര സാഹിത്യ വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖരെ അടക്കം ചെയ്തി ട്ടുെ~ങ്കിലും ഒരു സാമൂഹിക പരിഷ്കര്‍ത്താവായിട്ടാണ് യുഗോയെ ഞാന്‍ ക~ത്. മാര്‍ബിള്‍ കല്ലറയിലേക്ക് ഉത്സാഹത്തോടെ നോക്കി നിന്ന നിമിഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ഒരു വാചകം തഴുകിയെത്തുന്ന കുളിരുപോലെ മനസ്സിലേക്ക് വന്നു.’ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ചു് നാം അതിനെ വീ~ും ഹ്രസ്യമാക്കുന്നു’. ഹ്യദയത്തില്‍ സൂക്ഷിച്ചു വെക്കാനുള്ള വാക്കുകള്‍.
നോവലിസ്റ്റ്, നാടകൃത്തു്, കവി, മനുഷ്യവകാശ പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ഫ്രഞ്ച് ജനതയുടെ ഹ്യദയം കവര്‍ന്ന സാഹിത്യകാരന്‍. ആദ്യ കവിത ഇരുപതാം വയസ്സില്‍ പുറത്തി റങ്ങി. ‘ഓഡസ്ട് പോസിസ് ഡൈവര്‍സെസ്’ ഇതിന് ലൂയി പതിനെട്ടാമെന്‍ 1200 ഫ്രാങ്ക് സമ്മാനമായി നല്‍കി. ബെല്‍ജിയത്തില്‍ വെച്ചെഴുതിയ ചരിത്ര പ്രസിദ്ധ നോവലാണ് ‘ലെസ് മിസെറബ്ലേസ്’ (പാവങ്ങള്‍). മലയാളത്തില്‍ കഷ്ടം എന്നും വിളിക്കും. 1862 ലാണ് ഇത് പുറ ത്തുവന്നത്. ഇതിന് 1462 പേജുകളു~്. പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തു. മറ്റൊരു പ്രമുഖ നോവലാണ് ‘ഹഞ്ചു്ബാക് ഓഫ് നോത്രദാം’. അദ്ദേഹത്തിന്‍റെ വളരെ പ്രസിദ്ധമായ കവിതകളാണ് ‘ലെ കൊണ്ടമ്പ്ലേഷന്‍സ്, ലെ ലെജെന്‍റ ദെ സിക്ലിസ്’.അന്‍പത്തിയഞ്ചു് കൃ തികള്‍ പുറത്തുവന്നിട്ടു~്.
1851 ല്‍ ഹ്യൂഗോയുടെ അക്ഷരവും നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ അധികാരവും തമ്മിലാണ് ഏറ്റുമുട്ടിയത്. യുഗോ തുറന്നെഴുതി. നിങ്ങള്‍ ആയുധങ്ങള്‍ ഉയര്‍ ത്തുമ്പോള്‍ ഞാനുയര്‍ത്തുന്നത് ആശയമാണ്. നിങ്ങള്‍ ഒരു രാജ്യത്തിന്‍റെ അധികാരിയെങ്കില്‍ ഞാന്‍ ഒരു സംസ്കാരത്തിന്‍റെ പ്രതിനിധിയാണ്.കര്‍ത്തവ്യബോധമുള്ള മൂര്‍ച്ചയുള്ള ഒരെഴു ത്തുകാരനെയായാണ് ഫ്രഞ്ച് ജനത ക~ത്. നെപ്പോളിയന്‍ ബോണപ്പാട്ട് രാജഭരണത്തില്‍ നിന്ന് ജനങ്ങളെ ജനകിയ വിപ്ലവത്തിലൂടെ സ്വാതന്ത്രരാക്കിയെങ്കില്‍ ഹ്യൂഗോയുടെ സൗന്ദ ര്യാല്മകമായ സാഹിത്യസൃഷ്ഠികള്‍ ഒരു സോഷ്യലിസ്റ്റുയുഗത്തിനാണ് തുടക്കം കുറിച്ചത്. മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നെപ്പോളിയന്‍റെ ഉരുക്ക് നിയമങ്ങളെ നേരിട്ടത് ഹ്യുഗോയുടെ തൂലികയായിരിന്നു. പാവങ്ങളുടെ നൊമ്പരങ്ങള്‍.ഹ്യദയത്തുടുപ്പുകള്‍ കാ തോര്‍ത്തു കേള്‍ക്കുന്ന എഴുത്തുകാര്‍ സമൂഹത്തില്‍ പൊതുവെ വിരളമാണ്. അധികാരത്തി ലിരിന്ന് പത്തിവിരിച്ചടിയ ചക്രവര്‍ത്തിയെ തല്ലികൊല്ലുന്ന രചനകള്‍ ഫ്രാന്‍സിലെങ്ങും അല യടിച്ചു. അതിനെത്തുടര്‍ന്ന് ഹ്യൂഗോയെ രാജ്യദ്രോഹിയായി ചക്രവര്‍ത്തി മുദ്രകുത്തി ഫ്രാന്‍സില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു.
സ്വന്തം നാട്ടില്‍ നിന്ന് പുറത്തുപോകാന്‍ തയ്യാറാകാത്ത ഹ്യൂഗോ ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങേ~ി വന്നു. അവര്‍ ഒരു മുന്നറിയി പ്പുപോലെ ഏഥന്‍സിലെ ലോക തത്വചിന്തകളുടെ ആചാര്യനായ സോക്രട്ടീസിനെ ചൂ~ി ക്കാട്ടി. ബഹുദൈവ വിശ്വാസത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കിയ കുറ്റത്തിന് വിഷ ദ്രാവകം കഴിച്ചു മരിക്കാനാണ് രാജകല്പന വന്നത്. ആ വാദഗതികള്‍ പിന്‍വലിച്ചാല്‍ ജയി ലില്‍ നിന്ന് പുറത്തുപോകാം. മരണത്തില്‍ നിന്നും രക്ഷപെടാം. ശിഷ്യഗണങ്ങള്‍ വളരെ നിര്‍ബന്ധിച്ചു പറഞ്ഞു. അങ്ങ് വാക്കുകള്‍ ഒന്ന് മാറ്റിപ്പറഞ്ഞാല്‍ രക്ഷപ്പെടും.സ്വന്തം ആദര്‍ശ ങ്ങളില്‍ നിന്ന് പിന്മാറാന്‍ സോക്രട്ടീസ് തയ്യാറായില്ല. സന്തോഷപുര്‍വ്വം മരണം ഏറ്റുവാങ്ങി. യൂഗോയുടെ മുന്നില്‍ പ്രിയപ്പെട്ടവരുടെ മനസ്സിന്‍റെ വിഭ്രാന്തി വെളിപ്പെടുത്തി. ഫ്രഞ്ച് ജനതക്ക് അങ്ങയുടെ ജീവനാണ് പ്രധാനം. ചക്രവര്‍ത്തിക്ക് വേ~ത് ജീവനറ്റ ശരീരമാണ്. അങ്ങനെ സംഭവിച്ചാല്‍ കഴുകനെപോലെ ഈ ചക്രവര്‍ത്തി ജനങ്ങളെ കൊത്തിവലിച്ചു തിന്നും. ഒടുവില്‍ യുഗോ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സ്സിലേക്ക് 1851 ല്‍ രക്ഷപ്പെട്ടു.
നെപ്പോളിയന്‍ ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ 1870 ല്‍ പാരി സിലേക്ക് വന്നു. ബ്രസ്സല്‍സില്‍ കഴിയുന്ന കാലം ഇംഗ്ല~ിലും താമസ്സിച്ചു. പാരിസില്‍ വെച്ച് എണ്‍പത്തിമൂന്നാം വയസ്സില്‍ മരണപ്പെട്ടു. യുഗോയെ അടക്കം ചെയ്യുന്ന ദിവസം ര~് മില്യ നിലധികം ജനങ്ങളാണ് പാന്തിയോണില്‍ തടിച്ചുകൂടിയത്. ബാല്യകാല സുഹൃത്താ യിരുന്ന അഡെലെ ഫൗച്ചേര്‍ ആണ് ഭാര്യ. അഞ്ച് മക്കള്‍. യുഗോയെ വണങ്ങിയിട്ട് പാന്തോ ണില്‍ നിന്ന് മടങ്ങി.ലോകസാഹിത്യത്തില്‍ എത്രയെത്ര എഴുതിയാലും എഴുതിത്തീര്‍ ക്കാനാകാത്ത സ്വാതന്ത്ര്യ സമരപോരാളി മനസ്സില്‍ തുടിച്ചുകൊ~ിരിന്നു.