അമ്മേ അങ്ങെന്നുണ്മയല്ലേ? – (സൂസൻ പാലാത്ര)

Facebook
Twitter
WhatsApp
Email

മാറത്തുണ്മയോടു
ചേർത്തെന്നെ
ഗാഢം പുണരുവാൻ
എന്നമ്മ വേണം
ഉച്ചൈസ്തരം
വിളിച്ചോതുന്നു ഞാൻ
അമ്മയാംവാക്കിന്നർത്ഥ –
മുണ്മമാത്രം
അമ്മതന്നുച്ഛ്വാസത്തിൽ-
പ്പോലുമൊളിഞ്ഞിരിപ്പൂ
പുത്രസ്നേഹം!
കരുണയാണവൾ!
സ്നേഹമാണവൾ!!
അറിവുള്ളോർ
പറയുവതിങ്ങനെ:
“അമ്മകാണപ്പെട്ട
ദൈവമാണേ”
കാലത്തെഴുന്നേറ്റെല്ലാ –
മേറ്റം വെടിപ്പാക്കി
വച്ചുവിളമ്പി തന്നരുമകൾ –
ക്കുകൊടുത്തിട്ടുച്ഛിഷ്ടം –
പോലുമമൃതായി
ഭക്ഷിക്കുവാനമ്മയ
ല്ലാതാരുണ്ടീ ഭൂതലത്തിൽ!
അരുമതൻ മുഖമൊന്നു
വാടിയാലുറക്കമില്ലാതാ-
യിടുന്നസ്നേഹമാണമ്മ
മക്കൾതൻസ്പന്ദനം
പോലും കൃത്യമായി
അറിയുമമ്മ!
അമ്മേ! നീയെന്നെ
ഗാഢം പുണർന്നൊരുമ്മ
യേകാനായി ഒന്നൂടെ
വന്നിടുമോ ഈമന്നിതിൽ!

About The Author

Leave a Reply

Your email address will not be published. Required fields are marked *