തണ്ടുംതടിയുമധികമുണ്ടെങ്കിലും
തനുവൊന്നുമനങ്ങാനിഷ്ടമില്ലാതെ
തഞ്ചത്തിലൊന്നുവിരട്ടിയിട്ടങ്ങിതാ –
തരംപോലുദരത്തിനുള്ളതുണ്ടാക്കാൻ.
തീവെട്ടികൊള്ളപതിവായന്ത്യത്തിൽ
തൂങ്ങാനായുള്ളപോക്കിലായിട്ടിതാ-
തടവറയ്ക്കുള്ളിലകപ്പെട്ടീടിലും
തോലുരിയാത്തൊരാതൊലിക്കട്ടി.
ത്രിശങ്കുവിലാകില്ലെന്നാലവിടെയും
തടിക്കാനുള്ളവകകൾകുശാലായി
തക്കംനോക്കിനിന്നാൽനിസ്സംശയം
തോളിൽകേറ്റാനായിതാമേധാവിയും.
തരംപോൽതലകുനിച്ചങ്ങുനിന്നിട്ടു
തറുതലപറയാത്തൊരുപാവമായി
തലേലോട്ടുകേറീടിലുമനങ്ങാപ്പാറ
താളത്തിനൊപ്പിച്ചുതുള്ളുന്നവനായി.
തടവറയ്ക്കുള്ളിലേനല്ലവനായങ്ങു
തടവറയവനായിസ്വർഗ്ഗമൊരുക്കുന്നു
തലയ്ക്കുപിടിക്കാനുള്ളലഹരിയും
തക്കത്തിലൊരുഫോണുമൊപ്പിക്കും.
തഴക്കംവന്നവരെല്ലാമണിയത്ത്
തന്മയീഭാവമൊന്നായിചമഞ്ഞു
തേടിയവള്ളികാലിൽചുറ്റുംപോൽ
താപ്പാനയായിട്ടവസാനംമാറുന്നു.
തലയിടില്ലൊരിടത്തുമൊരിക്കലും
തലയിൽകയറാനുമൊരുങ്ങില്ല
തൂണിലുംതുരുമ്പിലുംക്യാമറകണ്ണുണ്ട്
തേച്ചുകളയാൻതെളിവുമേകില്ല.
തേരാപ്പാരാനടക്കുന്നു നോട്ടക്കാർ
തോട്ടേനുംപിടിച്ചേനുംശകാരിക്കാൻ
തിരുവുള്ളക്കേടൊന്നുകാട്ടിയാൽ
തലങ്ങുംവിലങ്ങുമടിയുമായിട്ടവർ.
തട്ടും മുട്ടുമിടിയും തൊഴിയുമായി
തണ്ടുകാരേചവിട്ടിയൊടിച്ചങ്ങു
തണ്ടെല്ലിളകിയാടുമ്പോളവരെല്ലാം
തർക്കിച്ചുനിൽക്കാനൊരുങ്ങുന്നു
തീക്കളികാട്ടിയാൽ കണക്കിനു കിട്ടും
തലയ്ക്കും മാറിലുമടിക്കുംവടിയേന്തി
തനുപ്പൊട്ടിത്തകരുന്നവേദനയാലെ
തെക്കോട്ടെടുക്കാനന്ത്യമതുമതി.
തടവറയ്ക്കുള്ളിലൊരുമതിലുണ്ട്
തത്തമൊഴികളൊത്തിരികേൾക്കുന്നു
തത്തക്കിളികളാമപ്സ്സരസ്സുകളെ
തൊട്ടൊന്നാസ്വദിക്കാനായെങ്കിൽ.
തക്കംനോക്കിനോക്കിചെവിയോർത്ത്
തലയാരുംകണ്ടില്ലേൽപാടാനുറച്ചിതാ
തത്തക്കിളിയപ്പുറത്തെതിർമൊഴി
തുറന്നുകാട്ടുംമനസ്സിൻ്റെ പ്രതിധ്വനി.
തൊഴിച്ചാലുംപോകില്ലെന്നുറച്ചങ്ങു
തത്തയോടൊപ്പംകിടക്കാനൊരുവഴി
തെളിച്ചുതരണമേഭഗവാനേയെന്ന്
തൊഴുതുപ്പിടിച്ചുപ്രാർത്ഥിക്കുവാൻ.
തട്ടുന്നുമുട്ടുന്നുമൂളുന്നുമതിലേലായി
തത്തലിലാതത്തചോരേംതിളച്ചല്ലോ
തൊട്ടുനിന്നാസ്വദിച്ചൊന്നണക്കുവാൻ
തടവറിയിലുമാശയില്ലാത്തവരുണ്ടോ?
തലതിരിഞ്ഞോർക്കതുംപരമസുഖം
തടവറയിലെയതിരുതുറന്നെങ്കിൽ
തടുക്കാനാവാത്തദോഹദങ്ങൾ
തത്തിക്കളിച്ചുള്ളിൽകളിക്കുന്നു.
രചന
അഡ്വ: അനൂപ് കുറ്റൂർ