ഭോഷത്വത്തിന് കുട പിടിക്കുന്നവർ – (ജോസ് ക്ലെമന്റ്)

Facebook
Twitter
WhatsApp
Email

നമുക്ക് ലഭിച്ചിരിക്കുന്ന Common Sense വലിയ കഴിവു തന്നെയാണ്. ജീവിതത്തിലെപ്പോഴും അതുപയോഗിക്കപ്പെടണം. നമ്മുടെ അഹം നിറഞ്ഞ മനസ്സ് പലപ്പോഴും Sense ഇല്ലാതെ പെരുമാറും. ഉയരങ്ങളിൽ നിന്ന് ചാടുന്നവന് പരുക്കു പറ്റുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട. വർത്തമാന കാലത്തിലെ വലിയ അപകടമാണിത്. സാമാന്യബോധമില്ലാതെ നാം വികാരങ്ങളെയും അഹത്തെയും മാത്രം തീറ്റിപ്പോറ്റുന്നതു കൊണ്ട് സംഭവിക്കുന്ന, ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ നിരവധിയാണ്. ദുരന്തങ്ങളിലേക്കും അപകടങ്ങളിലേക്കും കെണികളിലേക്കും ഇരുളിന്റെ മറവുകളിലേക്കും ദൈവം കാത്തു കൊള്ളും എന്നും പറഞ്ഞ് അന്ധമായി ഓടിയിറങ്ങുന്നവരൊക്കെ ഓർക്കണം; നമ്മുടെ ഭോഷത്വത്തിന് കുട പിടിക്കാനുള്ളവനല്ല ദൈവം. ഇരു ചക്രങ്ങളിലും നാൽ ചക്രങ്ങളിലും അമിത വേഗത്തിൽ നിരത്തുകളിലൂടെ പായുന്നവർ, പഠിക്കാതെ പരീക്ഷ എഴുതാൻ പോകുന്നവർ, ഇത്തിരി സുഖത്തിനായി അഴുക്കുചാലുകളിൽ പോലും പരതുന്നവർ, ഒരു ധ്യാനം കൂടിയതിനു ശേഷം വചനപ്രഘോഷണമെന്നു പറഞ്ഞ് കുടുംബത്തെ പോലും ഉപേക്ഷിച്ച് ധ്യാനഗുരുക്കരായി നടക്കുന്നവരും ദൈവത്തെ മറ പിടിച്ച് സ്വയം വിഡ്ഢികളാകുന്നവരാണ്. അഹത്തിന്റെ മുഖാവരണമിട്ട് ദൈവത്തെ പരീക്ഷിക്കുന്നവരാണിവർ, കുടപിടിച്ച ഭോഷന്മാർ !

About The Author

Leave a Reply

Your email address will not be published. Required fields are marked *