ക്ഷമിക്കുക – പറയാൻ എളുപ്പവും പ്രാവർത്തികമാക്കാൻ ഏറ്റവും ബുദ്ധിമുട്ടുമുള്ള ഒരു കാര്യം. നമ്മെ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ദ്രോഹിക്കുന്നവരോട് നിരുപാധികം ക്ഷമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പറ്റുന്നിടത്തോളം നാം പ്രതികാരം ചെയ്തിട്ടു ബാക്കി “ദൈവം ചോദിച്ചോട്ടെ ” എന്നു പറഞ്ഞാണ് നമ്മിൽ പലരും സമാധാനിക്കുക. അതുകൊണ്ടാണ് നസ്രത്തിലെ ഗുരു കർത്തൃപ്രാർഥനയിൽ തിരുത്തി പഠിപ്പിച്ചത് : ” ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളോടും ക്ഷമിക്കേണമേയെന്ന്. “നാം മറ്റുള്ളവരിൽ നിന്നും ക്ഷമ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കാദ്യം ക്ഷമിക്കാൻ കഴിയണം. സൂഫി ഗുരുവിന്റെ വാക്കിന്റെ ഒളി എത്ര അവാച്യം. പൂവിനെ ഞെരിച്ചമർത്തുമ്പോഴും അത് സുഗന്ധം നല്കി നമ്മുക്ക് ആസ്വാദ്യത പകരുന്നു. ക്ഷമയുടെ അനല്പമായ സൗന്ദര്യമല്ലേ ഇവിടെ തെളിയുന്നത്. സാഹിത്യത്തിൽ ക്ഷമയുടെ വലിയ പ്രതിരൂപമാണ് ലിയോ ടോൾസ്റ്റോയിയുടെ God sees the Truth but waits ലെ ഐവൻ ആക്സിയൊ നോവ്. നിരപരാധിയെങ്കിലും തൊലിയുരിയപ്പെട്ട കഥാപാത്രം. ക്ഷമയുടെ മൂർത്തീഭാവമായി, ഹൃദയ സ്പർശിയായ കഥാപാത്രം.
About The Author
No related posts.