മലയാളത്തിന്റെ പ്രിയകവി ഏഴാച്ചേരി ദേശാഭിമാനി റിപ്പോർട്ടർ എന്ന നിലയ്ക്ക് പത്തു വർഷത്തോളം ആലപ്പുഴയിൽ താമസിച്ചതിന്റെ ഹൃദ്യവും മധുരവുമായ ഓർമ്മകളാണ് കിഴക്കിന്റെ വെനീസെന്ന വിളി കേൾക്കുമ്പോൾ എന്ന ഗ്രന്ഥം. ഒ എൻ.വി. തോപ്പിൽ ഭാസി, തകഴി, വയലാർ തുടങ്ങി സാഹിത്യ കലാ രംഗത്തുള്ള ഒട്ടേറെ പ്രതിഭാധനരുമായുള്ള സമ്പർക്കം നാടക സമിതികൾ പുന്ന പ്ര വയലാർ സമരം അടിയന്തരാവസ്ഥക്കാലം തുടങ്ങി ഒട്ടേറെ അനുഭവങ്ങൾ കൊണ്ട് തീവ്രമാണീ കൃതി. കെ.ആർ. ഗൗരിയമ്മ, സഖാവ് പി.കൃഷ്ണപിള വയലാർ രാമവർമ്മ തുടങ്ങിയവരുടെ മരണം കവിയിലേല്പിച്ച ആഘാതം ഈ കൃതിയുടെ കണ്ണീർത്തടിപ്പാണ്. ആലപ്പുഴ എസ്.വി. പബ് ളീഷേഴ്സ് പ്രസാധനം ചെയ്ത ഈ കൃതിയുടെ വില 250 രൂപയാണ്.
About The Author
No related posts.