LIMA WORLD LIBRARY

കൃഷ്ണഗീതം – (ആർവിപുരം സെബാസ്റ്റ്യൻ)

അധരങ്ങളനങ്ങാതെ മിഴികളാൽമൊഴിയും
രാധയും കണ്ണനും പറഞ്ഞതെന്തോ
(അധരങ്ങൾ…)
ഒരു പ്രണയാർദ്രമാം ഭാവുകമോ
ഹൃദയത്തിലൂറിയ ദൂതുകളോ
ഒരുസ്നേഹക്കടലിന്റെ നൊമ്പരമോ!
(അധരങ്ങൾ…)

അത്രമേലിഷ്ടംകൂടും കണ്ണന്റെയരികിൽ നീ
ഖിന്നയായ് നില്ക്കുകയില്ലല്ലോ രാധേ!
(അത്രമേൽ…)
ഒരു വേള വൈകിയാൽ, പിണങ്ങിയാലും നീ
പരിഭവച്ചിരി പൊഴിക്കും;
കണ്ണൻ പകരം പുഞ്ചിരിയുതിർക്കും!
(ഒരു വേള…)
കോറസ്:-
രാധാമാധവസങ്ഗമഭൂവിൽ ചന്ദ്രികതൂവി
വെൺമലരാകെ,
പ്രണയ മനസ്സുകളൊന്നായ്ച്ചേരും-
യാമം മോഹനമായ്! – (2)
(അധരങ്ങൾ…)

 

പൂനുള്ളി ഹാരമൊരുക്കി കണ്ണന്നുചാർത്തിടാൻ
പൂവായ പൂതേടി വനികയലലഞ്ഞോ
(പൂനുള്ളി…)
കണ്ണനൊന്നെത്തിയാൽ മലർമാല്യമണിയാൻ
മിഴിചിമ്മാതിരിക്കുകയല്ലേ രാധേ,
സമയം വൈകുകയെന്നാലും!
(കണ്ണനൊന്നെത്തി…)
കോറസ്:-
രാധാമാധവസങ്ഗമഭൂവിൽ ചന്ദ്രികതൂവി
വെൺമലരാകെ,
പ്രണയ മനസ്സുകളൊന്നായ്ച്ചേരും-
യാമം മോഹനമായ്! – (2)
(അധരങ്ങൾ…)

✍🏻ആർവിപുരം സെബാസ്റ്റ്യൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px