കേരളത്തിൽ കുണ്ടാമണ്ടി കൂടോത്ര പ്രാകൃത സംസ്‌കാരം – കാരൂർ സോമൻ, ചാരുംമൂട് 

Facebook
Twitter
WhatsApp
Email
പുരോഗമന ചിന്തകളുള്ള, ആധുനിക സംസ്‌ക്കാരത്തിന്റെ പ്രതിനിധികൾ എന്നവകാശ പ്പെടുന്ന കേരളത്തിൽ മറ്റുള്ളവരെ കൊല്ലാൻ മരണപ്പുതപ്പുമായി കുറെ മണ്ടന്മാർ നടക്കുന്ന കാഴ്ച്ച വിചിത്രം തന്നെ. കേരളത്തെ ജാതിമത അന്ധവിശ്വാസികളുടെ ഒരു കേന്ദ്രമായി വളർത്തുന്നത് ആരൊക്കെയാണോ? കേരളത്തിന്റെ സമ്പന്നമായ പൈതൃക സംസ്‌ക്കാരത്തെ ഭൂതപ്രേതപിശാചുക്കളുടെ നാടായി വളർത്തുകയാണോ?  കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ അന്ധന്മാരുടെ നാടോ? കേരളത്തിൽ നടക്കുന്ന കൂടോത്ര തന്ത്രങ്ങളുടെ ഗൂഢല ക്ഷ്യങ്ങൾ എന്താണ്? കേരളത്തിലെ  കോൺഗ്രസ് നേതാവിനെതിരെ ഏതോ മരമണ്ടന്മാർ കൂടോത്ര/ആഭിചാരക്രിയകൾ നടത്തിയെന്ന നാണംകെട്ട വാർത്തകൾ പ്രമുഖ ദൃശ്യ മാധ്യമങ്ങള ടക്കം ആഘോഷമായി കൊണ്ടാടുന്നത് എന്തിനാണ്? നമ്മുടെ രാഷ്ട്രീയ ശാസ്ത്ര സാഹിത്യ സാംസ്‌ക്കാരിക രംഗം ഇത്രമാത്രം അധഃപതിച്ചോ? ഇത് ജന്മവൈകല്യമല്ല മാനസിക വൈകല്യ മാണ്. വേദാന്തങ്ങളിലോ ബ്രഹ്‌മസൂത്രങ്ങളിലോ ഇതിനെപ്പറ്റി ഒന്നുമെഴുതിയിട്ടില്ല. പ്രാചീന ശിലായുഗത്തിൽ ജീവിച്ച മനുഷ്യരിൽപോലും  കൂടോത്ര പ്രയോഗം നടന്നതായി തെളിവുകളില്ല. നേരു്പറഞ്ഞു കെട്ടവരും പൊളിപറഞ്ഞു വാണവരും നീണാൾ വാഴില്ല.  യാതൊരു സങ്കോചവും കൂടാതെ ഇതിനെ തള്ളിപ്പറയാതെ ഇതിന് ഒത്താശ ചെയ്യുന്നത് ആരൊക്കെയാണ്?
ലോകം സമസ്തമണ്ഡലങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അറിവില്ലാത്ത മനുഷ്യരെ ദുഷ്‌ക്കർമ്മങ്ങൾ ചെയ്യുന്ന പരീക്ഷണശാലയിലേക്ക് വലിച്ചിഴച്ചു് അവരുടെ മനസ്സിനെ മലിനമാ ക്കുന്ന മതരാഷ്ട്രീയ പ്രഭുക്കന്മാരെ സൂക്ഷി ക്കണം. കുരങ്ങൻ അപ്പം പങ്കുവെച്ചതുപോലെ ഒരു പാർട്ടി കുണ്ടാമണ്ടി കൂടോത്ര കുരുക്കിൽപ്പെട്ടത് ഒരു തമാശയായി തോന്നുന്നു. ജാതി രാഷ്ട്രീയം കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയിലെങ്ങും ജാതിമത വർഗ്ഗ വർണ്ണങ്ങൾ നോക്കി വോട്ടുപെട്ടി നിറയ്ക്കാൻ മനുഷ്യരുടെ അവബോധത്തെ നിയന്ത്രിക്കാൻ ഇതുപോലുള്ള കെട്ടുകളഴിച്ചുവിടാ റുണ്ട്. മനുഷ്യ പുരോഗ തിയെ തടസപ്പെടുത്തുന്ന ഈ മിഥ്യാബോധങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ സർക്കാരുകൾ സജ്ജമാകി ല്ലെങ്കിൽ ഒരു ജനതയെ സർവ്വനാശത്തിലേ ക്കാണ് തള്ളിവിടുന്നത്. വെറുതെ നവോദ്ധാനം പ്രസംഗിച്ചിട്ട് കാര്യമില്ല.
സമൂഹത്തിൽ ഇരുട്ടും വെളിച്ചവുംപോലെ നന്മതിന്മകളുണ്ട്. ഇരുളിൽ അല്ലെങ്കിൽ മങ്ങിയ വെളിച്ചത്തിൽ ഒരു കയർ കണ്ടാൽ അത് സർപ്പമെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിൽ അവർ ഭ്രമിക്കാനിടവരുന്നു. മനുഷ്യമനസ്സിന്റെ ജഡിക അല്ലെങ്കിൽ ഭൗതിക ചിന്തകളിൽ ബോധമണ്ഡലം അല്ലെങ്കിൽ ഇന്ദ്രിയ ജഡബോധങ്ങളെ വെളിപ്പെടുത്തുന്നു. ഇവരാണ് അന്ധ വിശ്വാസികൾ. അസ്ഥിരമായ ഒന്നിനെയവർ ഇഷ്ടപ്പെടുന്നു. അറിയാനുള്ള ആഗ്രഹമാണ് ജിജ്ഞാസ. ഒന്നുമറിയാതെ അജ്ഞതയെ അനുകരിക്കുന്ന ധാരാളം ജാതിമത അന്ധന്മാരുള്ള നാടാണ് കേരളം. ഇവിടെ സംഭവിച്ചത് എല്ലാം ചുട്ടെരിക്കുന്ന സംഭവങ്ങളാണ്. ഒരു ജനപ്രതിനി ധിയോടെ ചോദിക്കുന്നു. ‘താങ്കൾ കൂടോത്രത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെ ന്നാണ് അദ്ദേഹ ത്തിന്റെ മറുപടി. നവോത്ഥാന നായകന്മാരുടെ നാട്ടിൽ ഒരു ജനപ്രതിനിധി അനാചാരങ്ങളെ പ്രോത്സാഹിപ്പി ക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇവിടെ നേട്ടമല്ല നോട്ടമാണ് പ്രധാനം. ഇവരെങ്ങനെ അമ്പലവാസിയല്ലാത്ത നെഹ്രുവിനെ അനുകരിക്കുന്നു? കേരളത്തിലെ കോൺ ഗ്രസ്സ്  യുവതുർക്കികൾ ഇത് അംഗീകരിക്കില്ല. ഒരാൾ പ്രതികരിച്ചത് ഗൂഢതന്ത്രമന്ത്രവാദികൾക്ക് ഗുണമുണ്ടായി എന്നാണ്.
മനുഷ്യർ ചൊവ്വാവരെ എത്തിനിൽക്കുമ്പോൾ പ്രകൃതിയെ, ദേവതകളെ പൂജിക്കുന്ന അന്ധന്മാർ കേരളത്തിൽ ധാരാളമുണ്ട്. അതിൽ ഭൂതപ്രേതപിശാചുക്കളുമുണ്ട്. യേശുക്രിസ്തു ഭൂതങ്ങളെ പുറത്താക്കിയത് ബൈബിൾ പറയുന്നു. നമ്മുടെ മനസ്സിൽ കുടിയേറിയിരിക്കുന്ന ഭൂതങ്ങളെ പുറത്താക്കാൻ പൂജ ചെയ്തിട്ട് കാര്യമില്ല. നല്ല കർമ്മങ്ങൾ ചെയ്യുക, തലച്ചോറിൽ ആത്മജ്ഞാനം വർദ്ധിപ്പിക്കുക. എന്ന് പറഞ്ഞാൽ അക്ഷരത്തിലും ആത്മാവിലും വളർച്ച പ്രാപിക്കലാണ്.  അത് വ്യാസമഹർഷി മാനവരാശിയെ ഓർമ്മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. പാപ കർമ്മങ്ങളുടെ ഫലമായുണ്ടായ അറിവില്ലായ്മയാണ് പാപക്കറകൾ. ജീവിതത്തൽ സർവ്വതിന്മകൾ ചെയ്ത് ജീവിതത്തെ നരകതുല്യമാക്കിയവർക്കാണ് ഭയം, ഭീതി, നിരാശ, നിസ്സഹായത അനുഭവപ്പെ ടുക. ഈ ദുർബ്ബലരും ആകുലരുമായ മനുഷ്യർ ശാശ്വത പരിഹാരമായിട്ടാണ് മന്ത്രയന്ത്ര ങ്ങളെ ആശ്രയിക്കുന്നത്. ഇവർ എങ്ങനെയാണ് സമൂഹത്തിൽ പുരോഗതിയാർജ്ജിക്കുക? മന്ത്രം ഉരുവിട്ടാൽ തലവേദന മാറില്ല. അതിന് മരുന്ന് കഴിക്കണം. ദുഷ്ട കർമ്മങ്ങൾ ചെയ്യുന്നവർ ഈശ്വരനെ അധിക്ഷേപിക്കുന്നവരും നിന്ദിക്കുന്നവരു മാണ്.  മോക്ഷം തരാൻ നടക്കുന്ന വർണ്ണ വേഷധാരികളെ സൂക്ഷിക്കുക. ജനസേവകർ അന്ധത അനാചാരങ്ങളിൽ നിന്ന് ശാസ്ത്രബോധ ത്തിലേക്ക് കടന്നുവരിക.
യുക്തിരഹിതവറും അബദ്ധജടിലവുമായ അജ്ഞതയും അന്ധതയുമാണ് ഈ കൂട്ടരേ ഇതിലേക്ക് നയിക്കുന്നത്.  ഇത്തരത്തിലുള്ള പൂജാദികർമ്മങ്ങളിൽ ഏർപ്പെടുന്നവരുടെ വിശ്വാ സമത്രയും അന്ധവിശ്വാസമാണ്.  പ്രകൃതി നിയമങ്ങൾ, ദേവി ദേവതകളെപ്പറ്റി വേണ്ടത്ര അറിവ് നേടിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള തന്ത്രമന്ത്രയാഗാദികർമ്മങ്ങളിൽ പങ്കാളിയാ കില്ലായി രുന്നു. ഈ ആഭിചാരകർമ്മങ്ങളെ ആശീർവദിക്കുന്നത് പ്രാകൃത വിശ്വാസങ്ങളിൽ അടിയുറച്ചു് ജീവിക്കുന്ന ചില മതങ്ങളാണ്. അതിലൂടെയവർ സമ്പത്തു്, സമ്രദ്ധി നേടുന്നു. വിശ്വാസവും അന്ധവിശ്വാസവും, വിദ്യയും അവിദ്യയും ആത്മ നാശകരമായ അഭിലാഷങ്ങൾ പൂർത്തീകരി ക്കാൻ വിനിയോഗിക്കപ്പെടുന്നു. ഈശ്വര വിശ്വാസികളിൽ കുടികൊള്ളുന്ന  ആത്മാവിന്റെ പ്രേരണകൾ ഇതൊന്നുമല്ല. മനുഷ്യർ കൃത്രിമമായി നിർമ്മിക്കുന്ന വൈരൂപ്യങ്ങളെ അധമമായ സ്വത്വബോധ ത്തിൽ ചിന്തകളായി വളർത്തി പുറത്തേക്കരിച്ചിറക്കി ഇന്നത് ഓഫീസുകളിലും വീടുകളിലും തകിടുകൾ, കോഴി, പൂച്ച തലകളായി പ്രത്യക്ഷപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂർ ക്യാമറാ കണ്ണുകളുള്ള ഓഫീസിൽ ഇതങ്ങനെ സംഭവിച്ചു?  ആരാണ് കുറ്റവാളിയെ രക്ഷ പ്പെടുത്തുന്നത്? എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിലും ഞാനിത് കണ്ടിട്ടുണ്ട്. എന്നെ കൊല്ലാൻ കോഴിയെ നേർച്ച നേർന്നവരെ എനിക്കറിയാം. ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു. കേരളത്തിലെ ചില വിഡ്ഢികളുടെ വീടുകളിൽ കൂടോത്രം മാത്രമല്ല അസൂയ, വെറുപ്പ്, പക, പരദൂഷണവും അവർക്ക് കിട്ടിയ പരമ്പരാഗത വിശ്വാസ സമ്പാദ്യങ്ങ ളാണ്. ഇത് ബുദ്ധിശൂന്യരെ ബാധിച്ചിരി ക്കുന്ന ഒരു മാനസിക മതഭ്രാന്താണ്. മനുഷ്യരുടെ ദുർബല മനസ്സിനെ ചൂഷണം ചെയ്യുന്നവരെ തുറങ്കിലടച്ചു് ചികിത്സ നൽകേണ്ടത് നിയമ വകുപ്പുകളാണ്. വായിച്ചു വളരാത്ത ഒരു ജനത എങ്ങനെയാണ് പുരോഗതി പ്രാപിക്കുക?

About The Author

Leave a Reply

Your email address will not be published. Required fields are marked *