LIMA WORLD LIBRARY

സാംസ്‌കാരിക കേരളത്തില്‍ നീതി പുലരുമോ? – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) (Karoor Soman)

നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവി ക്കുന്നു. നാടുവാഴിഭരണംപോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരി ക്കാനാവാത്തവിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധി കാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാ കുമെന്ന് പറയുമെങ്കിലും  അധികാരദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള സംസ്‌കാരം പഠിപ്പിക്കുന്നു. ഇത് ഗാന്ധിയന്‍ ആദര്‍ശങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി നിലകൊ ള്ളുന്നവരുടെ സാമൂഹ്യവിഷയാധിഷ്ഠിതമായ വീക്ഷണഗതിയല്ല. ഈ ലോകത്തിന്റെ നശ്വരതയും അനശ്വര തയും മൂല്യച്യുതിയും സ്വന്തം കര്‍മ്മസംസ്‌കാരത്തിലൂടെ വാസ്തവിക മായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ?

ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നായകര്‍ കൊടിയ പീഡനത്തില്‍പോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്. എന്താണ് ഭരിക്കുന്നവരോട്, നിയമസംവിധാ നങ്ങളോടെ വിശ്വാസ്യത കുറയുന്നത്? എന്തുകൊണ്ടാണ് എഴുത്തുകാര്‍ അടിമകളായി മാറി യത്? എന്തുകൊണ്ടാണ് അഴിമതിയും വര്‍ഗ്ഗീയതയും വളരുന്നത്? ഭരണ പ്രതിപക്ഷം എന്തി നാണ് വാഴ്ത്തുപാട്ടുകള്‍ പാടാന്‍ സോഷ്യല്‍ മീഡിയയില്‍ ചാവേറുകളെ വളര്‍ത്തുന്നത്? മനുഷ്യ രുടെ തെറ്റായ പ്രവണതകളെ, പ്രവര്‍ത്തികളെ, അന്ധതയെ അറിവും ഹൃദയവിശാലതയു ള്ളവര്‍ വിമര്‍ശിക്കുക സ്വാഭാവികമാണ്. മനുഷ്യര്‍ പടച്ചുവിടുന്ന വാക്കുകളില്‍ മറ്റുള്ളവരിലു ണ്ടാക്കുന്ന മുറിവുകള്‍ എത്ര വലുതെന്ന് ഈ സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ ശ്രദ്ധിക്കാറില്ല. മനുഷ്യര്‍ അവ രുടെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മാറി അധികാരികളുടെ പിന്നാലെ ആയിരം പേര്‍, ഭ്രാന്തന്റെ പിന്നാലെ നൂറുപേര്‍ എന്നായിരിക്കുന്നു.

മുന്‍ വൈദ്യുതി മന്ത്രി ജനങ്ങളെ പരിഹസിച്ചു പറഞ്ഞത് ‘ജനങ്ങള്‍ സര്‍ക്കാരിനോട് കാട്ടിയത് നന്ദികേടാണ്. പെന്‍ഷന്‍ അടക്കമുള്ളത് വാങ്ങി ശാപ്പാടടിച്ചിട്ട് പറ്റിച്ചു’. ഈ പ്രതി കരണം എഴുത്തുകാരുടെ ഹൃദയ തന്ത്രികളെ സ്പര്‍ശിക്കുന്നതാണ്. നിര്‍ഭാഗ്യമെന്ന് പറയാന്‍ കലാ സാഹിത്യ രംഗത്തുള്ളവരെ ഇടതു പക്ഷം വലതുപക്ഷമാക്കി മാറ്റി മുമ്പിലത്തെ വാതിലികൂടി വാങ്ങാത്തത് പുറകിലത്തെ വാതിലില്‍ (പുരസ്‌കാരം, പദവി) കൂടി വാങ്ങി സാംസ്‌കാരിക രംഗത്തെ മലീമസമാക്കി. ഈ വ്യക്തിയുടെ കഥകളിവിലാസം പലപ്പോഴും കേരളം കണ്ടിട്ടുണ്ട്. വീരവാദം ചെയ്യാന്‍ ഏത് വിഡ്ഢിക്കും കഴിയുംപോലെ മന്ത്രിയുടെ വാക്കു കള്‍ കേട്ടത് കേരളത്തില്‍ എല്ലാം വീടുകളിലും വൈദ്യുതിയെത്തിക്കും ഒരു വീട്ടിലും കറന്റ് കട്ട് ഉണ്ടാകില്ല. 2025-ല്‍ എത്തിനില്‍ക്കുമ്പോഴും മിക്ക വീടുകളിലും കറന്റ് കട്ട് നടക്കുന്നു. ഈ കൂട്ടരില്‍ കാണുന്ന മറ്റൊരു പ്രേത്യകത വായില്‍ തേനും അകത്തു വിഷവും, വാക്കൊന്ന് പോക്കൊന്ന് വിധത്തിലാണ്. വായ് തുറന്നാല്‍ വാരിക്കോരി തരുമെന്ന് നുണയും പറയും. കേരളത്തില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ അനീതി കള്‍ക്ക് ചുമടുതാങ്ങികളായി നില്‍ ക്കുന്നത് ആരൊക്കെയാണ്?

കേരള ജനത ജാതി മതം നോക്കി, പൊതിച്ചോര്‍ വാങ്ങി ഒരാളെ തെരെഞ്ഞെടുത്തു് മന്ത്രി സഭയിലെത്തിച്ചാല്‍ കാട്ടുകോഴി വീട്ടുകോഴിയാകില്ലെന്നോര്‍ക്കുക. ഈ പാര്‍ട്ടി കൈക്കൂ ലിയും അരിയും കൊടുത്താണ് വിജയം കൈവരിക്കുന്നതെന്ന് ഒരു മുന്‍ മന്ത്രി സാക്ഷ്യപ്പെടു ത്തുകയാണ്. എന്തായാലും ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ഇങ്ങനെ ജനസേവനം എന്തെന്ന റിയാത്ത ജാതിമത വര്‍ഗ്ഗീയ നിറമുള്ളവര്‍ കുലയാനക്ക് മുന്നിലെ കുഴിയാനകളായി എല്ലാം പാര്‍ട്ടികളിലുമുണ്ട്. ഒരു തൊഴിലിനായി രാപകല്‍ പഠിച്ചു് പരീക്ഷ പാസ്സായി മുട്ടിലിഴഞ്ഞു സമരം നടത്തിയാലും തൊഴില്‍ ലഭിക്കാതിരിക്കുമ്പോഴാണ് പോലീസ് വകുപ്പടക്കം പലയിടത്തും സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. ഇവര്‍ ഉന്നതര്‍ക്ക് കൊടുത്ത കൈക്കൂലി വസൂലാക്കാന്‍ കൈക്കൂലി വാങ്ങുന്നവരായും, പാര്‍ട്ടി ഗുണ്ടകളായി പിന്നീട് കാണ പ്പെടുന്നു. കൈക്കൂലി വാങ്ങുന്നവര്‍ മുന്നോട്ട് വെക്കുന്ന ഒരു നിബന്ധനയുണ്ട്. പാര്‍ട്ടിയുടെ അടിമയായി എല്ലാം തെരഞ്ഞെടുപ്പുകളിലും വോട്ടുചെയ്തുകൊള്ളണം. തെരെഞ്ഞെടുപ്പ് പെട്ടിനിറക്കാന്‍ വിദേശ രാജ്യങ്ങളിലും ലോക കേരള സഭപോലുള്ള തട്ടിക്കൂട്ട് സംഘടന കളുണ്ടാക്കി വിദേശ യാത്രകള്‍, വിരുന്ന് സല്‍ക്കാരം തുടങ്ങി പല ധൂര്‍ത്തുകള്‍ നടത്തി പത്രത്താളുകളില്‍ ഇടം നേടാറുണ്ട്. ഇത് തന്നെയാണ് കലാസാഹിത്യ രംഗത്തും നടക്കുന്നത്. സമൂഹത്തില്‍  എന്ത് അനീതി നടത്തിയാലും തൂലിക ചലിപ്പിക്കുന്നവരെ മഷിയിട്ട് നോക്കി യാലും  കാണില്ല.  ഇതാണ് നമ്മുടെ സാംസ്‌കാരിക രാഷ്ട്രീയപാര്‍ട്ടികളുടെ നീതിശാസ്ത്രം. ഇതാണോ സമത്വം സാഹോദര്യം ജനകിയ ഭരണം?

പ്രമുഖരുടെ നാവില്‍ നിന്ന്, നിലവാരമില്ലാത്ത മാധ്യമങ്ങളില്‍ നിന്ന് എന്തെങ്കിലും ലഭിച്ചാല്‍ അര വൈദ്യന്‍ ആയിരംപേരെ കൊല്ലുന്നതുപോലെ സോഷ്യല്‍ മീഡിയ വായു സേന അത് വളച്ചൊടിച്ചു് ലോകമെങ്ങുമെത്തിച്ചു്  കാശുണ്ടാക്കുന്നു. കുറെ വഷര്‍ഷങ്ങളായി ഒരു നടി നടനെ ചേര്‍ത്തു് മാധ്യമങ്ങളെല്ലാം വിളവെടുപ്പ് നടത്തി. ഒരു സ്ത്രീപീഡനം കിട്ടിയാല്‍ അവര്‍ക്ക് കൊയ്ത്തു കാലമാണ്. അതില്‍ എല്ലാം  ഞരമ്പ്  ഞണ്ടുകള്‍  കൊത്തുമെന്നറിയാം. കോടതി വിധി വന്നപ്പോള്‍ പലരുടെയും നാവ് വറ്റി വരണ്ടു. മുഖം കൊയ്ത്തു കഴിഞ്ഞ പാടംപോലെയായി. പൊതുബോധത്തിന്റെ അടിസ്ഥാ നത്തില്‍ കോടതികള്‍ വിധി നടത്താറില്ല. കോടതിക്ക് വേണ്ടത് തെളിവുകളാണ്. അത് പുഴ്ത്തി വെച്ച കുറ്റാന്വേഷകര്‍ കാര്യക്ഷമമായി അന്വേഷിച്ചില്ല. സ്ത്രീസുരക്ഷ പറഞ്ഞു ഒരു നടനെ പിടിച്ചു മൂന്ന് മാസത്തോളം ജയിലിലിട്ടത് എന്തിന്? സ്ത്രീ പീഡന പരാതിയില്‍ കേരള പോലീസ് കുറ്റവാളികള്‍ എവിടെപ്പോയി ഒളിച്ചാലും കണ്ടെത്തുന്ന മിടുക്കരാണ്. എന്നാല്‍ ഒരു എം.എല്‍.എ മുങ്ങി നടന്നിട്ട് പതിനഞ്ചു ദിവസങ്ങളായി കണ്ടെ ത്താനാകാതെ പോലീസ് നാണം കേട്ടു. പോലീസിനറിയാം  എവിടെയെന്ന്.  അവിടെയും നട ന്നത് നീതിയല്ല അനീതിയാണ്. നിയമങ്ങള്‍ ഓരോരുത്തുടെ താളത്തിന് തുള്ളുന്നതായി കണ്ടു.

പ്രതിപക്ഷ  പാര്‍ട്ടിയിലുള്ള  സ്ത്രീ പീഡകര്‍ക്ക്  എതിരെ  പെട്ടെന്ന്  കേസെടുക്കുന്നു.  ഭരണ പക്ഷ സ്ത്രീപീഡകരുടെ പരാതി കക്ഷത്തില്‍ കൊണ്ടുനടക്കുന്നു, അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് കുറ്റവാളികളെ സൃഷ്ടിക്കല്‍ അല്ലേ? ഇന്ത്യന്‍ ജനാധിപത്യ നിയ മവ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും തുല്യനീതിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിറം നോക്കി യാണോ നിയമവാഴ്ച്ച ഉറപ്പുവരുത്തേണ്ടത്? നിയമം നടപ്പാക്കേണ്ട പോലീസിനെ നോക്കുകുത്തി കളാക്കി രാഷ്ട്രീയക്കാര്‍ നിയമപാലകരാകുന്നത് ധനമുള്ളവന് എന്ത് നീതി എന്നാണ്. കുറ്റവാ ളികളുടെ സ്വഭാവസൃഷ്ടിയില്‍ അധികാരത്തിലുള്ളവരുടെ പങ്ക് എത്രയാണ്? ഇതെല്ലാം വെളിപ്പെ ടുത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിയാണ്. നിയമവാഴ്ചകളെ വെല്ലുവിളി ക്കലാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ഈ വെല്ലുവിളികളെ ഏറ്റെടുക്കേണ്ടവരാണ് ജനങ്ങള്‍. അനീതികള്‍ക്ക് അന്ത്യമുണ്ടാകണം ഇല്ലെങ്കില്‍ വരും തലമുറ നീതി നിഷേധികളായി വളരും.

കേരളം പുരോഗതി പ്രാപിക്കാത്തതിന്റെ പ്രധാന കാരണം ദീര്‍ഘവീക്ഷണമുള്ള വിദ്യാ ഭ്യാസ സംസ്‌കാര സമ്പന്നരായ ഭരണാധിപന്മാരെ ലഭിക്കാത്തതാണ്. ദാരിദ്ര്യമുക്ത കേരള ത്തേക്കാള്‍ പ്രധാനമാണ്  മാലിന്യമുക്ത  നായ്  ശല്യമുക്ത കേരളം. വിപ്ലവപരമായ കവനങ്ങള്‍ ഉള്‍ക്കൊണ്ടതാണ്  മാര്‍ക്സിസം.  സാമൂഹ്യ  പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ നന്മയുടെ അമൃത് പകരുന്നതിന് പകരം കക്ഷി രാഷ്ട്രീയം നോക്കി മൗനികളാകുന്നത് അവരെ അപഹാ സ്യരാക്കുന്നു.  അത് സ്ത്രീകളോട് കാട്ടുന്ന ബലാത്സംഗ ക്രൂരതപോലെ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts