വായന – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

നാമെല്ലാവരും വായിക്കുന്നവരാണ്. എന്നാൽ, നമ്മുടെ വായനകൾ എപ്രകാരമാണ് ? വായന കേവലം അക്ഷരക്കാഴ്ചകൾ മാത്രമാകരുത്. വേരിലേക്ക് ആഴ്ന്നിറങ്ങിയും പൂവുകളിലേക്ക് പടർന്നും മറ്റുള്ളവരിലേക്ക് കുതിച്ചും നടത്തുന്ന ഒരതിജീവനമായിരിക്കണം. അക്ഷരങ്ങളിലൂടെ വാക്കുകളുടെ വാതിൽ തുറന്ന് ചിന്തകളുടെ ലോകത്തെത്തുന്ന ഒരു തീർഥാടനമായി മാറണം വായന.അല്ലായെങ്കിൽ നമ്മുടെ വായനകൾ എഡ്മണ്ട് ബ്രൂക്ക് പറഞ്ഞതു പോലെയാകും. വിചിന്തനമില്ലാതെ വായിക്കുന്നവ ദഹിക്കാത്ത ഭക്ഷണം പോലെ കിടക്കും. ഫ്രാൻസിസ് ബേക്കൺ പറയുന്നതു പോലെ ചില പുസ്തകങ്ങൾ രുചിച്ചു നോക്കണം. ചിലത് വിഴുങ്ങണം ,മറ്റു ചിലത് ചവച്ചരച്ച് അലിയിക്കണം. വായനയും ചിന്തയും തമ്മിലുള്ള അഭേദ്യ ബന്ധമാണ് ഈ തീർഥാടനത്തിൽ വെളിപ്പെടുന്നത്. മനുഷ്യത്വത്തെ സർഗാത്മകമാക്കി രൂപപ്പെടുത്തുന്ന നല്ല ശീലമാക്കി മാറ്റാം നമ്മുടെ വായനകൾ .സമയത്തെ പഴിചാരി വായിക്കാത്തവരുടെ മര്യാദയില്ലായ്മയെക്കുറിച്ച് കുരീപ്പുഴ ശ്രീകുമാറിന്റെ “വായന” എന്ന കവിത നമ്മെ നോക്കി ചിരിക്കുന്നുണ്ട് :
” വായിക്കാൻ തീരെ സമയമില്ല
സമയമുണ്ടാക്കിയാലോ
കണ്ണട ശരിയല്ല
കണ്ണട ശരിയാക്കിയാലോ
വോൾട്ടേജില്ല ,വോൾട്ടേജ് കൂട്ടിയാലോ
പിന്നെ തീർത്തും
സമയമില്ല .”

About The Author

Leave a Reply

Your email address will not be published. Required fields are marked *