മഴയാണ് നീ – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

ഒരു മഴയാണെനിക്കു നീ
നീല നിലാവിൻ ചുംബനമേറ്റ്
മധുവൂറും പ്രണയ പ്രവാഹിയായി
എന്നിലേക്കൊഴുകും കുളിർ മഴ

പാതി മയക്കത്തിൽ വിരുന്നെത്തും
പെയ്തു … പെയ്തു ..തോർന്നാലും
തനുവിൽ തണുവായലിയും
പ്രണയാർദ്രമാമൊരു പനിനീർമഴ

നനയും മൗനത്തിൻ
തുടി കേട്ടുണരും തേൻ മഴ
രാത്രി മുല്ലകളിലൊരു സംഗീതമായ്
പെയ്തിറങ്ങും … പ്രണയ മഴ …

About The Author

Leave a Reply

Your email address will not be published. Required fields are marked *