സിസ്റ്റർ ഉഷാ ജോർജിന്റെ സോളോ അമോറിസ് എന്ന
കഥാസമാഹാരത്തിന്റെ ആസ്വാദനം :
സിസ്റ്റർ ഉഷ ജോർജിന്റെ ‘ സോളോ അമോറിസ് ‘എന്ന കഥാസമാഹാരത്തെ അവലോകനം ചെയ്യുന്നതിനോ ആസ്വാദനം കുറിക്കുന്നതിനോ ഞാൻ ആളല്ല. കാരണം ഒരു ബഹുഭാഷാ പണ്ഡിതയുടെ കഥാ സമാഹാരമാണിത്. പേരിൽത്തന്നെ വ്യക്തമാണ് സ്വയം സ്നേഹം ദോതിപ്പിക്കുന്ന വാക്കാണ് ‘സോളോ അമോറീസ് ‘എന്നത് ആ വാക്ക് തന്നെ കഥാ പുസ്തകത്തിന്റെ ശീർഷകമാക്കുകയും അതേപേരില് ഒരു കഥയും ഈ കഥാസമാഹാരത്തിലുണ്ട്.
ഒരു വായനക്കാരൻ എന്നുള്ളനിലയിൽ ഈ കഥയെ ഒന്നു മനനം ചെയ്യുമ്പോൾ പൊന്നഴകുള്ള പെണ്ണെഴുത്തിന്റെ പുസ്തകമാണെന്ന് പറയുവാനായിട്ട് സാധിക്കും. അഴകാലങ്ങളുള്ള പുസ്തകം എന്നുകൂടി ചേർക്കേണ്ടി വരും.
സിസ്റ്റർ ഉഷ ജോർജ് ഒരേ സമയം യാത്രക്കാരിയും കാഴ്ചക്കാരിയുമാണ്. യാത്രക്കാരിയുടെ കണ്ണും കാതും തുറന്നു യാത്ര നടത്തുമ്പോൾ കണ്ട കാര്യങ്ങൾ കുറി മാനങ്ങളായിമാറുന്നു. മുൻവിധികളില്ലാതെ തരംതിരിച്ച് കുറ്റപ്പെടുത്താതെ അതിരുവിട്ട് പ്രശംസിക്കാതെ മയത്തോടെ തന്മയത്തോടെ സിസ്റ്റർ ഉഷാ ജോർജ് ഓരോ കുറിപ്പും കോറിയിടുന്നു. താളുകളിൽ അതുകൊണ്ട് തന്നെ നേരിന്റെ മണമുണ്ട്. വാക്കുകൾക്ക് ലാളിത്യത്തിന്റെ ലാവണ്യമുണ്ട്. എഴുത്തുകാരിയുടെ നിരീക്ഷണങ്ങൾക്ക് കലർപ്പില്ലാത്ത ഒരു വെട്ടമുണ്ട്. ബോധമുള്ള ഒരു പെൺവായനയും ബോധമുള്ള ഒരു പെണ്ണെഴുത്തും എന്ന് വിശേഷിപ്പിക്കേണ്ടതായിട്ട് വരും. പച്ച വിരൽ കൊണ്ട് പച്ചപ്പ് തൊട്ടെടുക്കുന്ന ഒരാളെപ്പോലെ സിസ്റ്റർ ഉഷ ജോർജ് എന്ന് എഴുത്തുകാരി ഓരോ കഥാപാത്രത്തെയും പച്ചയായും ഈ കഥാസമാഹാരത്തിൽ അവതരിപ്പിക്കുന്നു.
അവതരണം ഹ്രസ്വം, ലളിതം, സുന്ദരം. പോരേ? അതുമതി!. കനപ്പെട്ട പുസ്തകങ്ങൾ വായിച്ച് കനം തൂങ്ങി വിഷമിക്കുന്ന ഒരാൾ വലിയ കനമില്ലാത്ത ചുരുങ്ങിയ 60 പേജുകൾ മാത്രമുള്ള ഈ പുസ്തകം ഒരു ആശ്വാസമാണ്. കനമില്ലായ്മയാണ് ഈ പുസ്തകത്തിന്റെ സോളോ അമോറിസിന്റെ കനം എന്ന് വിശേഷിപ്പിക്കാനാകുന്നത്.എന്തുതന്നെയാണെങ്കിലും വിമർശിക്കാനോ വിധിക്കാനോ അല്ല സിസ്റ്റർ ഉഷ ജോർജ് കാഴ്ചകൾ കാണുന്നത്. ഒരു പൂ വിരിയാൻ വേണ്ടി മാത്രം വിരിയുന്ന അത്രക്ക് ലാളിത്യത്തോടെ സിസ്റ്റർ ഉഷ ഓരോ വ്യക്തികളെയും കാണാൻ വേണ്ടി മാത്രം നോക്കുന്നു. കണ്ട കാര്യങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ എഴുതിവയ്ക്കുന്നു. സുന്ദരമായ ഒരു എഴുത്ത് ശൈലി നമ്മെ സന്തോഷിപ്പിക്കുന്നു. തടസ്സമില്ലാതെ ഈ പുഴയൊഴുക്ക് നമ്മൾ ആസ്വദിക്കുന്നു. ഇടയ്ക്കിടയ്ക്ക് ചിന്തയുടെ പോക്കുവെയിൽ നാളങ്ങൾ നമ്മെ തേടിവരുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ‘ത്രാസിമേനോ’ എന്നു പറയുന്ന ഒരു കഥ ഇതിനകത്തുണ്ട്. അതു ഉംബ്രിയിലെ പെറുജ എന്ന പ്രവിശ്യയിലെ ഒരു ചെറു തടാകമാണ്. അതിന്റെ പ്രത്യേകത ജലം ചാര പച്ച നിറമുള്ളതും ചുറ്റും പൈൻ മരങ്ങളാൽ നിറഞ്ഞതുമാണ്. പൊള്ളി ക്കാത്ത നാളങ്ങൾ നമ്മെയും വെട്ടമുള്ളവരാക്കി മാറ്റുന്നുണ്ട് ഈ കഥകളിലൂടെ വായിക്കുമ്പോഴ്.പുസ്തകം വായിച്ചു കഴിയുമ്പോൾ അല്പം കൂടി നല്ലവരായി ഒരല്പം കൂടി വിശാലതയുള്ളവരായി നമ്മളും യാത്ര തുടരുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും.
സിസ്റ്റർ ഉഷ ജോർജ് വിഷയം കണ്ടെത്തുന്നില്ല കഥകൾക്കായിട്ട്. ആനുകാലിക സംഭവങ്ങള് അത് മനസ്സിനെ മദിക്കുമ്പോഴോ നൊമ്പരമാകാം സന്തോഷമാകാം ദുഃഖമാകാം. തന്നിലുള്ള പ്രതികരണശേഷി അവയെ ചുമ്മാ സംവദിച്ച അവയെ കഥയിലൂടെ അവതരിപ്പിക്കുകയാണ്.
സിസ്റ്റർ ഉഷാ ജോർജ് ഒരു സന്യാസിനി എന്നുള്ള നിലയില് തന്റെ ദിവ്യ മണവാളനായ യേശുക്രിസ്തു പറഞ്ഞു വയ്ക്കുന്ന തൊക്കെയും ഉപമകളിലൂടെയും കഥകളിലൂടെയുമാണ്. വിത്തും പറയും, മെതിയും നെല്ലും , പതിരുമൊക്കെ ഒരുക്കി വെച്ചുകൊണ്ട് പ്രകൃതിയിൽ നിന്ന് കൊണ്ടാണ് അദ്ദേഹം സംസാരിച്ചത ത്രയും. അങ്ങനെ വളരെ ലളിതമായ ഭാഷയില് ലളിതമായ മനുഷ്യരോട്, മുക്കുവരായ മനുഷ്യരോട് സം വാദിച്ച ഒരു മനുഷ്യന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച ഒരു യുവ സന്യാസിനി തന്റെ കഥകളിലും പറഞ്ഞുവെക്കുന്നതോന്നുന്നുതൊക്കെയും. ” ദൈവവും എഴുത്തും ഒന്നാണെന്ന് ” മനസ്സിൽ ഉറപ്പിച്ചുകൊണ്ട് സമൂഹത്തിലേക്ക് പ്രകൃതിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഈ കഥാകാരിയെ നമുക്ക് കണ്ടെത്തുവാനായിട്ട് സാധിക്കുന്നുണ്ട്.
രണ്ടു മൃഗങ്ങളുടെ സംഭാഷണമാണ് സോളോ അമോറി സ് എന്ന കഥയിൽ നിറഞ്ഞു നിൽക്കുന്നത് . പുലിയും സിംഹവുമാണ് അവിടെ കാണുന്നത്. ‘വിവാഹം കഴിക്കുന്നത് ഏകാന്തത അവസാനിപ്പിക്കാനാണെന്ന് ‘പുലി പറയുമ്പോൾ ; ‘ സ്നേഹം പ്രകടിപ്പിക്കാനാണ് വിവാഹം കഴിക്കുന്നതതെന്ന് ‘സിംഹം പറയുന്നു . വ്യക്തിസ്വാതന്ത്ര്യത്തെ പഴിക്കാതെ സാമൂഹ്യ ജീവിതത്തിന് ഊന്നൽ നൽകിക്കൊണ്ട് ഈ കഥകളോ രോന്നും വികസിക്കുമ്പോൾ നഷ്ടപ്പെട്ട പറൂദീസ മുതൽ ഹൃദയസ്പന്ദനം വരെ 10 കഥകളാണ് ഈ സോളോ അമോറിസിൽ മൊത്തം സംക്ഷിപ്തം എന്ന് വിശേഷിപ്പിക്കാനായിട്ട് സാധിക്കും. അതില് ഈശ്വരന്റെ മൗനമുണ്ട്, പുഴയുടെ സ്നേഹമുണ്ട്, ഈശ്വരന്മാരുടെ സന്ദർശനമുണ്ട് , മേഘങ്ങളുടെ വിലാപമുണ്ട്, സോളോ അമോറിസുണ്ട്, മനസ്സിലേക്ക് ഒരെത്തിനോട്ടമുണ്ട്, ത്രാസിമേനോയുണ്ട്, ദൈവവും നിരീശ്വരവാദിയും ഈ കഥയില് ഉള്ളടങ്ങിയിട്ടുണ്ട്. മൊത്തത്തില് 60 പേജ് വരുന്ന ഈ കഥ വായിച്ചു തീരുമ്പോൾ ഞാനാദ്യമേ സൂചിപ്പിച്ചത് പോലെ പൊള്ളിക്കാത്ത നാളങ്ങൾ നമ്മെ വെട്ടമുള്ളവരാക്കി മാറ്റും. ആ പുസ്തകം വായിച്ച് അടച്ചു കഴിയുമ്പോൾ അല്പം കൂടി നല്ലവരായി നമുക്കും യാത്ര തുടരാനായിട്ട് സാധിക്കും.
ജോസ് ക്ലമെന്റ്
8.07.2024
About The Author
No related posts.