LIMA WORLD LIBRARY

ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍-ശ്രീ മിഥില

കഥകളുടെ തമ്പുരാട്ടിയെന്ന് കണ്ണൂരുകാര് വിളിക്കുന്ന ശ്രീമതി ശ്രീകുമാരി ശങ്കരനെല്ലൂരിന്റെ ‘എന്നുംതളിര്‍ക്കുന്ന ഓര്‍മ്മകള്‍’ ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകളാണ്.

ഓര്‍മ്മകുറിപ്പുകള്‍ എഴുതണമെങ്കില്‍ കാലം നമുക്ക് ഒരുപാട് സമയം തരണം. മാത്രമല്ല ഓര്‍മ്മകളില്‍ ജീവിതഗന്ധിയായ അനുഭവങ്ങള്‍ വേണം. ഒരു മാതൃകാധ്യാപികയുടെ ഡയറിക്കുറിപ്പുകളാണിത്.

കോട്ടയംകാരിയായ ടീച്ചര്‍ സ്‌കൂളില്‍ ജോലിതേടി പോയതും കണ്ണൂരെന്ന സ്ഥലത്തെ ഭയപ്പെട്ടിരുന്നതും ഇതില്‍ പറയുന്നു. പക്ഷെ കണ്ണൂരിന്റെ ഗുണങ്ങള്‍ അറിയാന്‍ ഈ സമാഹാരം ഗുണംൂചെയ്യും. 66 ചെറുകഥകളാണ് ഈ സമാഹാരത്തില്‍. ചെറുമാവിലായി സ്‌കൂളില്‍ തുടക്കംകുറിച്ച ടീച്ചര്‍ അവിടെത്തന്നെ മകളും മരുമകളുമായിമാറി.

ജാതിയെന്ന വിഷം കുട്ടികളില്‍ പടരാതെ അവരെ നല്ലതുപറഞ്ഞു തിരുത്താന്‍ ടീച്ചര്‍ ആവുന്നത് ശ്രമിച്ചിരുന്നു.
വൈകല്യമുള്ള കുട്ടികളെ മുന്‍നിരയില്‍ എത്തിക്കുവാന്‍ ടീച്ചര്‍ പെട്ടപാട് അവിടെയുള്ളവരോടുതന്നെ ചോദിക്കണം. മനോഹരമായ മയില്‍പ്പീലിപോലെയാണ് ടീച്ചറുടെ ഈ കുറിപ്പുകള്‍.

കഴിഞ്ഞകാല ജീവിതങ്ങളുടെ നേര്‍ചിത്രം. തായാട്ട് എന്ന കഥയില്‍ തീച്ചമുണ്ടിതെയ്യത്തിനെ കണ്ടു ഭയന്ന കഥ പറയുന്നു. മാവിലാക്കാവില്‍ തൊഴുമ്പോള്‍ പള്ളിപ്പുറത്തുകാവിന്റെ ഗൃഹാതുരത്വം ടീച്ചറില്‍ അനുഭൂതിയുണ്ടാക്കുന്നു.

ഒരുദിവസം പെരളശേരി അമ്പലത്തില്‍ പോയിവരുന്നവഴി എ. കെ. ജി യുടെ തറവാടും സ്മൃതിമണ്ഡപവും കാണാനിടയായി. കര്‍ഷകസമരകാലത്ത് ഇ. എം. സ് നമ്പൂതിരിപ്പാടും കൂട്ടരും ഒളിവില്‍ താമസിച്ചിരുന്ന നള്ളക്കിണ്ടി എന്ന വീടിനെക്കുറിച്ചറിയാന്‍കഴിഞ്ഞു. പെണ്‍കുട്ടികളെ വളരെ നേരത്തെ വിവാഹിതരാക്കുന്നതില്‍ ടീച്ചര്‍ വളരെ ദുഖിക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു പൂര്യന്‍ ‘അതായത് ഭര്‍ത്താവിനെ ലഭിച്ചാല്‍ അതു ഭാഗ്യമായി കരുതിയിരുന്ന പെണ്‍കുട്ടികള്‍.

ടീച്ചറുടെ സേവനം നാടിനും നാട്ടുകാര്‍ക്കും വളരെ ഉപകരിച്ചു. ആസ്വദിച്ചു വായിക്കാന്‍ പറ്റുന്ന നിഷ്‌കളങ്കമായ ഒരുപിടി കഥകളാണ് ഇതില്‍, അല്ല അനുഭവങ്ങള്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts