ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം – BOOK REVIEW – (ഇടപ്പോൺ അജികുമാർ)

Facebook
Twitter
WhatsApp
Email

രവിവർമ്മ തമ്പുരാൻ്റെ ഏറ്റവും പുതിയ നോവലായ *ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം* ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർത്തു .തമ്പുരാൻ്റെ മറ്റു നോവലുകളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും ഒരു പ്രണയ നോവലാണിത് .അഷ്ടമൂർത്തിയെന്ന നായകൻ്റെയും ആൻമരിയ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെയും മാത്രം കഥയല്ലിത് .ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ നായകനെ പ്രണയിച്ച 37 പേരുടെ കഥയാണിത് .വെളിപ്പെടുത്തിയതും അല്ലാത്തതും ശാരീരിക ബന്ധത്തിലെത്തിയതും സ്നേഹത്തിൻ്റെ കേവലമായ തൂവൽ സ്പർശം മാത്രമായി ഒതുങ്ങിയതുമായ37 പ്രണയബന്ധങ്ങൾ .പല തരത്തിലുള്ള ഒരുമിച്ചു ചേരലുകൾ ഇക്കാലത്ത് സാധാരണമാണ്    .എന്നാൽ ഒരുവനെ പല കാലങ്ങളിൽ പ്രണയിച്ചവരുടേയും അവരുടെ കാമുകൻ്റെയും ഗറ്റുഗതർ ലോക സാഹിത്യത്തിൽ തന്നെ ആദ്യമാണ് .ചെയ്യാത്ത കുറ്റത്തിന് ജോലിയിൽ നിന്നും സസ്പെൻ്റ് ചെയ്യപ്പെട്ട മുർത്തി പതുക്കെ സാമൂഹ്യ കൂട്ടായ്മകളിൽ നിന്നും ഒറ്റപ്പെടുകയും പിൻ വാങ്ങുകയും ചെയ്യുന്നു.സോഷ്യൽ വിത്ത് ഡ്രാവലിൽ നിന്നും നായകനെ മാറ്റിയെടുക്കുവാൻ ശ്രമിക്കുന്ന ആൻമരിയ പ്രണയത്തിൻ്റെ പ്രകാശഗോപുരമായി മാറുന്നു .പ്രണയം മനോഹരമാണെങ്കിലും 37 കാമുകിമാരുടെ സമാഗമത്തിൻ്റെ വിവരണം ഒട്ടും തന്നെ വിരസമാകാതെ അനിതരസാധാരണമായ കയ്യടക്കത്തോടെയാണ് നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത് .ശാന്തവും മധുരതരമായി മുന്നോട്ടു പോയ നോവലിലുണ്ടായ അതി മനോഹരവും വേദനാജനകവുമായ ട്വിസ്റ്റ് വായനയെ ഹൃദയഹാരിയാക്കുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർ ഹൃദയ നൈർമ്മല്യത്തിൻ്റെ ഈ താജ് മഹൽ ഉറപ്പായും കാണണം ,ആൻ മരിയ പ്രണയത്തിൻ്റെ മേൽവിലാസം വായിച്ചിരിക്കണം .മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 240 രൂപയാണ് വില .പ്രിയപ്പെട്ട രവിവർമ്മ തമ്പുരാന് ഹൃദയാഭിവാദനങ്ങൾ

ഇടപ്പോൺ അജികുമാർ

About The Author

Leave a Reply

Your email address will not be published. Required fields are marked *