ഉപാദ്ധ്യായസൂര്യനസ്തമിച്ചു – അഡ്വ: അനൂപ് കുറ്റൂർ

Facebook
Twitter
WhatsApp
Email

എൻ്റെ എഴുതാനുള്ള ഉദ്യമം ചെറുപ്പകാലം തൊട്ടേ തുടങ്ങിയെങ്കിലും സൃഷ്ടികളൊ
ക്കെ കുടത്തിലെ വിളക്കായിരുന്ന ഗതകാല
സ്മരണകളുള്ളൊരു കാലം എൻ്റെ അമ്മയുടെ അദ്ധ്യാപകനായിരുന്ന ഭാഷാപണ്ഡിതനുംഅക്ഷരശ്ലോകാചാര്യനുമായ ശ്രീമാൻ ഇലഞ്ഞിമേൽ രാമൻനായർ സാറിൻ്റെശിക്ഷണത്തിൽകാവ്യമെഴുതുവാൻ തുടങ്ങിയ എനിക്ക് ദൗർഭാഗ്യവശാൽ100 കവിതകളോളം നഷ്ടപ്പെടുകയും അനന്തരം ഹതാശനായ ഞാൻ കാവ്യമെഴുത്ത് ചിരകാലം നിറുത്തുകയും ചെയ്ത സന്ദർഭത്തിലാണ് ചെങ്ങന്നൂർ റെയിൽവേസ്റ്റേഷന് സമീപത്തായി ഭാഷാചാര്യൻ ഇലഞ്ഞിമേൽ രാമൻനായർസാറിൻ്റെ സ്മരണാർത്ഥം ഒരു ഭാഷാപഠനകേന്ദ്രം ഉപക്രമമാകുകയും അതിൻ്റെകാര്യപരിപാടിയോടനുബന്ധിച്ച് എൻ്റെ ഒരു പുസ്തകപ്രകാശനം ചെയ്യണമെന്ന്അതിൻ്റെഅധികാരികൾ
ആവശ്യപ്പെട്ടതനുസരിച്ച് 30 കവിതകൾ എഴുതി തയ്യാറാക്കി ഝടിതിയിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാകവേ; ആമുഖമെഴുതാനും തെറ്റ് തിരുത്താനുമായി ഞാനൊരു സീനിയർ ഭാഷാദ്ധ്യാപകനെ
സമീപിക്കുന്നത്.
നിത്യാഭ്യാസം നഷ്ടമായത്കൊണ്ട് മനക്കണക്കും താളവുമനുസരിച്ച് കവിത എഴുതുവാനുള്ള പ്രാവിണ്യതികവ് കുറഞ്ഞ സാഹചര്യത്തിൽഛന്ദസ്സോടെ ക്രമത്തിൽ എഴുതാൻ കഴിയാതെ പ്രയാസപ്പെടുന്ന സ്ഥിതിയിലാണദ്ദേഹം എൻ്റെ രചനകൾ തിരുത്താൻആരംഭിച്ചത്. കാവ്യരചനയേ സംബന്ധിച്ച ആധികാരിക ഗ്രന്ഥം ഭാഷാ
പണ്ഡിതനായ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും കാവ്യരചനയിൽ സർഗ്ഗസിദ്ധിയില്ലാത്ത ഭാഷാവിശാരദൻ എൻ്റെ സാഹിത്യസൃഷ്ടിയുടെ താളവിന്യാസം അവതാളത്തിലാക്കുകയും തുടർന്ന് മറ്റാരേ കൊണ്ടെങ്കിലും താളത്തിലാക്കി വരാൻ പറയുകയും പുസ്തകപ്രസാധനത്തിന് ഏതാണ്ട് രണ്ടാഴ്ച മാത്രം സമയമുള്ള സാഹചര്യത്തിൽ എൻ്റെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യവേ രാമൻനായർ സാറിൻ്റെമകനായഗിരീഷ്ഇലഞ്ഞിമേലിനൊപ്പമാണ് ഞാൻ രാമൻ നായർ സാറിൻ്റെ ആത്മമിത്രവും ഭാഷാദ്ധ്യാപകനുമായ ശ്രീമാൻ അമ്പലപ്പുഴ ഗോപകുമാർ സാറിനേ അവതാരിക എഴുതാനായി സമീപിക്കുന്നത്.
അദ്ദേഹത്തിൻ്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ മുതൽ എൻ്റെ കാതിൽ എൻ്റെകൃതികളേ കാളിദാസകൃതികളോട്താരതമ്യപ്പെടുത്തുകയും എന്നിട്ട്
അടച്ചാക്ഷേപിക്കുകയും അവസാനം
തിരുത്തിയത് ശരിയാക്കാനാവാതെ
അബദ്ധനായി പരിഹാസത്തോടെ ഞാൻ ഇന്നത്തെ മലയാള അദ്ധ്യാപകരുടെ കവിത
യ്ക്ക് പോലും അവതാരിക എഴുതാറില്ല
എന്നും ആയതിനാൽ ഇതിന് അവതാരിക
എഴുതിയാൽ തനിക്ക് വട്ടുണ്ടോയെന്ന്
മാലോകർ ആക്ഷേപിക്കുമെന്നും പറഞ്ഞ
ഭാഷാദ്ധ്യാപൻ്റെ പരുഷ വാക്കുകൾ ഓർത്ത്
ഭയന്ന് വിറച്ച് അമ്പലപ്പുഴ ഗോപകുമാർ
സാറിൻ്റെ വീടിൻ്റെ മുറ്റത്ത് എത്തിയപ്പോൾ പാൽനിലാവ് തുളുമ്പുന്ന നറുമന്ദസ്മിതം തൂകിഞങ്ങളോട്ഇരിക്കാൻഅജ്ഞാപിച്ചപ്പോൾ അനുഗ്രഹീത വാഗ്മിയും; പ്രശസ്തി
യാർജ്ജിച്ച എഴുത്തുകാരനും ഇദ്ദേഹം
തന്നെയാണോ എന്ന് ഞാൻ സന്ദേഹിച്ചു
പോയി . തുടർന്ന് അദ്ദേഹം എൻ്റെ
കവിതയോരൊന്നും സസൂക്ഷ്മം മറിച്ചു
നോക്കുകയും അതിൽ ദയാവധം എന്ന കവിത ചൊല്ലികേൾപ്പിക്കുവാൻ ഉപദേശി
ക്കുകയും ചെയ്തു.
ഞാൻ എന്നാലാവും വിധം താളഭംഗം
വരാതെ ഈണത്തിലത് ചൊല്ലിയപ്പോൾ അദ്ദേഹം ‘നല്ല താളത്തിലുള്ള കവിതകൾ എന്ന് പ്രശംസിക്കുകയുംശരവേഗം എൻ്റെ പുനർജ്ജനിക്കുമോപൂക്കാലം എന്ന കവിതാസമാഹാരത്തിന്പ്രാർത്ഥനയുടെ സ്വരസാധകം എന്ന അവതാരിക
ആത്മാർത്ഥമായ അനുഗ്രഹാശംസകളോ
ടെ പൂർത്തീകരിച്ച് തരുകയും ആശ്ചര്യ
ഭരിതനായ ഞാൻ വൃന്ദാവനത്തിലെ
നന്ദകിശോരദർശനം ലഭിച്ച സംതൃപ്തിയി
യിലത് വാങ്ങി ആ കാൽപാദത്തിൽ
തൊട്ട് വണങ്ങി ദക്ഷിണ വച്ച് പോരുമ്പോൾ ഡംമ്പും വമ്പും ഞാനെന്നഭാവവുമില്ലാതെ നിസ്വാർത്ഥനായിനിന്ന് കൊണ്ട് അറിവ് പകരാൻ തയ്യാറായി നിൽക്കുന്ന ഉപാദ്ധ്യായനായകപിലമൂർത്തിയാലുദയം ചെയ്തസൂര്യതേജസ്സിനേ ദർശിച്ച പ്രതീതി
ഉളവായി എന്നത് വികർഥനമല്ല മറിച്ച്
പച്ച പരമാർത്ഥമാണ്. ഇന്ന് എൻ്റെ
ഗുരുപരമ്പര എത്തിനിൽക്കുന്നത്
ഇപ്പോഴത്തേ എൻ്റെ അനുഗ്രഹീത
ഗുരുനാഥൻ കാനം ജയകുമാറിലാണെ
ങ്കിലും… അറിവ് പകർന്ന് തരുന്ന ഓരോ
അക്ഷരവെളിച്ചത്തേയും ഞാൻ സർവ്വാ
ന്മനാ നമസ്ക്കരിക്കുന്നു.. അമ്പലപ്പുഴ
ഉണ്ണികണ്ണൻ്റെ സമീപത്ത് വസിച്ച ആമ്നായചൈതന്യം ആ ഉണ്ണി
കണ്ണനിൽ തന്നെ വിലയം പ്രാപിച്ച്
കൊണ്ട് കൈവല്യപദമാർജ്ജിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ അറിവാകുന്ന ദർശനസൗഭഗം അദ്ദേഹത്തിൻ്റെ
ശിക്ഷ്യപരമ്പരയിലൂടെ അനുസ്യൂതം
നിറഞ്ഞൊഴുകട്ടെ.
“യസ്തന്നവേദ കിമൃചാ കരിഷ്യതി |
(ഋഗ്വേദം : 1-164-39)
ആ ബ്രഹ്മത്തേ അറിയാത്തവന്
അറിവ് കൊണ്ട് എന്ത് പ്രയോജനം?
സർഗ്ഗകാരൻ : അഡ്വ: അനൂപ് കുറ്റൂർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *