Mary Alex (Maniya ) – മേരി അലക്സ്‌ (മണിയ)

Facebook
Twitter
WhatsApp
Email

എന്നെ അറിയുവാൻ


ഞാൻ മേരി അലക്സ്‌

പുളിക്കപ്പറമ്പിൽ വീട്,

തിരുവഞ്ചൂർ, കോട്ടയം – 686019, കേരളം,സൗത്ത് ഇന്ത്യ.

 

മണിയ എന്ന തൂലികാ നാമത്തിൽ 1969 മുതൽ
എഴുതിയിരുന്നു. ഇപ്പോൾ മേരി അലക്സ്‌ (മണിയ )എന്ന പേരിൽ തുടരുന്നു.

ജനനം: 1946 ഡിസംബർ 4 

മാതാപിതാക്കൾ: കോട്ടയം പാമ്പാടി ഇലഞ്ഞിത്തറയിൽ പരേതരായ ശ്രീ ഇ.റ്റി. കുര്യൻ, ശ്രീമതി അക്കമ്മ കുര്യൻ

സഹോദരങ്ങൾ : രണ്ടു സഹോദരന്മാരിൽ മൂത്തയാൾ ശ്രീ തോമസ് കുര്യൻ നിര്യാതനായി. ഇനിയുള്ള സഹോദരൻ ശ്രീ ഇ. കെ മാണി ഇലഞ്ഞിത്തറ, പാമ്പാടി. സഹോദരിമാർ:-
1.ശ്രീമതി അന്നമ്മ ജേക്കബ്,
പ്ലാങ്കാലയിൽ, തുമ്പമൺ
2.ശ്രീമതി റേച്ചൽ തോമസ്,
പാറേൽ (കാലിഫോർണിയ )
3.ശ്രീമതി റെബേക്ക ചെറിയാൻ
വെല്ലൂർ, ചെന്നൈ
4.ശ്രീമതി സൂസി ബാലു , ചെന്നൈ
5.ശ്രീമതി മോനി സാറാ റോണി,
ചെന്നൈ.

വിദ്യാഭ്യാസം:

എസ് എസ് എൽ സി :- എം ജി എം ഹൈസ്കൂൾ,പാമ്പാടി
ബി എസ് സി:- ജന്തുശാസ്ത്രം/ സസ്യശാസ്ത്രം – ബി സി എം കോളേജ്, കോട്ടയം.
ഔദ്യോഗിക മേഖല:1966 ൽ ഡിഗ്രി സമ്പാദനത്തിനു ശേഷം വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ എന്ററോ വൈറസ് റിസേർച്ച് ഡിപ്പാർട്ട് മെന്റിൽ റിസേർച്ച് അസിസ്റ്റന്റ്.
1968 ൽ കേരളാ ഗവണ്മെന്റിന്റെ എൻ സി സി ഡിപ്പാർട്ട്മെൻറിൽ പി എസ് സി നിയമനം വഴി എൽ ഡി സി ആയി കയറി,പടിപടിയായ പ്രൊമോഷൻ വഴി മാനേജർ (ഗസറ്റഡ്) തസ്തികയിൽ എത്തി, 2001 ഡിസംബറിൽ വിരമിച്ചു.
കുടുംബം: ഭർത്താവ് കോട്ടയം തിരുവഞ്ചൂർ പുളിക്കപ്പറമ്പിൽ പരേതരായ ശ്രീ പി വി കുരുവിളയുടേയും ശ്രീമതി അന്നമ്മ കുരുവിളയുടെയും പുത്രൻ ശ്രീ പി കെ അലക്സാ ണ്ടർ, തിരുവഞ്ചൂർ ജുവനൈൽ ഹോം സൂപ്രണ്ട്.(ഗസറ്റഡ്) റിട്ടയർഡ്.
ഏഴു സഹോദരങ്ങളിൽ മുതിർന്ന ഒരു സഹോദരി ശ്രീമതി മേരിക്കുട്ടി കുര്യൻ മുണ്ടീമാലിൽ വീട്, പാറമ്പുഴ, തിരുവഞ്ചൂർ മാത്രമേ ഇപ്പോൾ ഉള്ളു.

മക്കൾ: രണ്ടാണും ഒരു പെണ്ണും. മൂവരും വിവാഹിതരായി കുടുംബസമേതം.

സാഹിത്യവഴി:
ആയിരത്തി തൊള്ളായിരത്തി അറുപത്തൊൻപതിൽ ആദ്യ കഥയായ ‘പരാജിതൻ’ ദീപിക ദിനപ്പത്രത്തിൽ അച്ചടിച്ചു വന്ന് തുടക്കം കുറിച്ചു. അതിനു സഹപ്രവർത്തകയായ ശ്രീമതി ഓമന മാണിയും ഭർത്താവ് പരേതനായ ശ്രീ പി ഡി മാണിയും ഒപ്പം അന്നുണ്ടായിരുന്ന മറ്റു ജീവനക്കാരും,ഇതിൽ എല്ലാം ഉപരി സ്വന്തം കുടുംബത്തിൽ നിന്നും പ്രോത്സാഹനം തന്ന് സഹായിച്ചു. തുടർന്ന് കഥകളും , കവിതകളും യാത്രാ വിവരണങ്ങളുമായി ഇരുനൂറോളം രചനകൾ.പലതും, ആനുകാലികങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങൾ വഴിയായും വെളിച്ചം കണ്ടു. ആയതിനു കോട്ടയത്തെ എല്ലാ പഴയ ആനുകാലികങ്ങളോടും ഇപ്പോഴത്തെ നാട്ടിലും വിദേശങ്ങളിലുമുള്ള ഓൺലൈൻ മാധ്യമങ്ങളോടും, ഇവയ്ക്കെല്ലാം ഉപരി ഞാൻ ഉൾപ്പെട്ടു നിന്ന കാവ്യാരാമം ഗ്രൂപ്പിനോടും ഇപ്പോൾ നിൽക്കുന്ന അഖില ലോക സാഹിത്യ വേദിയും ഓൺലൈൻ മാധ്യമവും ആയ ലിമ വേൾഡ് ഗ്രൂപ്പ്‌ ഓഫ് ലൈബ്രറിയോടും സ്വകുടുംബത്തോടും കടപ്പെട്ടിരിക്കുന്നു.

എന്റെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ :-


1. ‘ഈ വസന്തം നിനക്കു മാത്രം ‘
( നോവൽ ) എം എം സി ബുക്സ്
കോട്ടയം 1981.ഒരോ മാസവും വനിതകളുടെ പുസ്തകം മാത്രം എന്നു പ്ലാൻ ചെയ്തതിൽ മൂന്നാമത്തേതായി പ്രസിദ്ധീകരിക്കപ്പെട്ടത്.

2. ‘കൂടു വിട്ട കൂട്ടുകാരൻ ‘
5 കഥകളുടെ സമാഹാരം, (ബാലസാഹിത്യം),കൈരളി ബുക്സ് കോട്ടയം 1986.

3. ‘എനിക്കു ഞാൻ മാത്രം ‘
7കഥകളുടെ സമാഹാരം,
കൈരളി ബുക്സ് കോട്ടയം,1988.

4. ‘അവളുടെ നാട് ‘
10 കഥകളുടെ സമാഹാരം, നാഷണൽ ബുക്ക്‌സ്റ്റാൾ,കോട്ടയം, 1989.
(ഈ മൂന്നു ചെറുകഥാ സമാഹാരങ്ങളും ഏകോപിപ്പിച്ച് ഒരു പുസ്തകമായി അവളുടെ നാട് എന്ന പേരിൽ ലിമ /കെ പി പബ്ലിഷേഴ്സ്/ആമസോൺ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്)

5. ‘എന്റെ കാവ്യാരാമരചനകൾ’
അക്ഷരമാലക്കവിതകൾ, അവസരോചിതകവിതകൾ, ആത്മീയചിന്തനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നൂറു കവിതകളുടെ ഒരു സമാഹാരം ഈബുക്ക്‌ /പ്രിന്റഡ്. ഡി സി ബുക്സ് കോട്ടയം 2021. കവിതാസമാഹാരം ലഭിക്കാനുള്ള
ലിങ്ക് : https://ebooks.dcbooks.com/ente-kavyarama-rachanakal
ഈ കവിതാസമാഹാരത്തിന് കവർ പേജും അകത്തെ ചിത്രങ്ങളും വരച്ചിരിക്കുന്നത് ഞങ്ങളുടെ കൊച്ചുമകളായ കുമാരി കെസിയ ആൻ കുര്യൻ ആണ്.ഒരെഴുത്തുകാരികൂടിയായ മോളുടെ ഇംഗ്ലീഷ് കവിതകൾ ലിമയിലും മറ്റു മാധ്യമങ്ങളിലും വരാറുണ്ട് എന്നത് സന്തോഷ പൂർവ്വം അറിയിക്കട്ടെ.

6. ‘മനസ്സു പാഞ്ഞ വഴിയിലൂടെ ‘
30 കഥകളുടെ സമാഹാരം.
ലിമ /കെ പി പബ്ലിഷേഴ്സ്/ആമസോൺ 2022.
ഇവ കൂടാതെ,എന്റെ ഭർത്താവ് ശ്രീ പി കെ അലക്സാണ്ടർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ‘എന്റെ ജുവനയിൽ ഹോം ഓർമ്മകൾ ‘ ലിമ /കെ പി /ആമസോൺ വഴി ഇപ്പോൾ
പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
എന്ന സന്തോഷ വാർത്ത കൂടി അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഒരു നോവൽ മലയാള മനോരമ വീക്കിലിയിൽ നീണ്ടകഥക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടു
എങ്കിലും അന്നത്തെ എഡിറ്റർ ആയിരുന്ന ശ്രീ ഉറൂബ് സാറിന്റെ നിര്യാണം മൂലം അതു വെളിച്ചം കാണാതെ തിരികെ ലഭിച്ചത് ദുഖകരമായ ഒരു കാര്യമായി ഭവിച്ചു . രണ്ടു ചെറുകഥകൾ തിരുവനന്തപുരം ഓൾ ഇൻഡ്യ റേഡിയോയിൽ വായിച്ച്
അവതരിപ്പിക്കുവാനുള്ള
സന്ദർഭം ലഭിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
എന്നെ ലിമ വേൾഡ് ലൈബ്രറിയൂടെ ടോപ് റൈറ്റേഴ്സ് ഫോറത്തിൽ സ്വീകരിച്ച് ലോകമെ ങ്ങുമെത്തിക്കുന്നതിൽ
ഇതിന്റെ ചുക്കാൻ പിടിക്കുന്ന എല്ലാ ചുമതലക്കാരോടും
എന്റെ സന്തോഷവും അകൈതവമായ നന്ദിയും രേഖപ്പെടുത്തുന്നു. ഇതിന് നേതൃത്വം നൽകുന്ന പ്രമുഖ പ്രവാസി സാഹിത്യകാരനും യു ആർ എഫ് ലോക റെക്കോർഡ് ജേതാവുമായ ശ്രീ.കാരൂർ സോമൻ സാറിനും സാറിനോടൊ ത്ത് പ്രവർത്തിക്കുന്ന ഏവർക്കും എന്റെ രചനകളെ സ്നേഹപൂർവ്വം കൈക്കൊണ്ട് എന്നെ സ്നേഹിച്ചു പ്രോത്സാഹിപ്പിക്കുന്ന ലിമ അംഗങ്ങൾക്കും എന്റെ കൂപ്പുകൈ.

സ്നേഹപൂർവ്വം,
മേരി അലക്സ്
(മണിയ)
തിരുവഞ്ചൂർ
09 – 8-  2024.

BIO DATA – ENGLISH


Name : Mary Alex (Maniya)

Address :- Pulickaparampil House
Thiruvanchoor P O
Kottayam 686019
Kerala State
South India

Date of Birth :- 4 – 12 – 1946.

Parents :- Late Mr. E T Kurian & Late Mrs Accamma Kurian.
Elenjithara House,
Pampady PO, Kottayam
Kerala, South India

Siblings:-

1. MrThomas Kurian (Late)
Elenjiththara, Pampady

2. Mrs Annamma Jacob
Plankalayil, Thumpamon

3. Mrs Rachel Thomas, Parel
(California )

4. Mr. E K Mani
Elanjithara, Pampady

5. Mrs Rebecca Cherian
Vellore, Chennai

6. Mrs Soosy Baloo
Chennai

7. Mrs Mony Sara Ronny
Chennai.

Schooling :- Upto SSLC in M G M High School, Pampady.Kottayam.

College Education :- B C M College, Kottayam

Educational qualification :- BSc Zoology main with Botany sub

Proffessional qualification :-

1. 2 yrs experience as Research Assist
In Enterovirus Research Dept.
CMC Hospital, Vellore, Tamil Nadu.
2. Entered as LD Clerk,in NCC Dept, Kerala State Govt.on 1st Nov 1968 and reached the post as Manager by promotion as UD Clerk, Junior Supdt then Senior Supdt which is renamed as Manager.(Gazzeted.)
Retd on 31 Dec 2001 .

Family :-

Husband Mr PK Alexander,
Retd Supdt (Gaz) Govt Juvenile Home, Thiruvanchoor,.Kottayam,
son of late Mr PV Kuruvilla and late Smt Annamma Kuruvilla
Pulickaparampil House
Thiruvanchoor PO
Kottayam, 686019
Kerala,South India. INDIA
Mob No. 9447457288
Out of 7 siblings one elder sister Mrs Mary kutty kurian Mundeemalil house, Parampuzha, Thiruvanchoor only left.

Children :- Two boys and one girl all got married and settled.

About my literal journey :- In 1969 my first short story named ‘Parajithan’ was published in Deepika Newspaper with the help of my encouraging co workers Mrs Omana Mani and her husband late Mr PD Mani and others of the time. From that onwards my short stories as well other articles were published in almost all magazines and weeklies running at Kottayam and other places at that period and also through online medias now. I am very gratefull to all weeklies and Kavyaramam group who introduced me to online medias for the same.
I got two opportunities to narrate my two short stories in All India Radio, Trivandrum.

My published books are :-

1. ‘E vasantham ninakku mathram ‘
(Novel) published by M M C publication, Kottayam in 1981 as third book of lady writer’s of the year as planned.

2.’Kuudu vitta koottukaran’ (Bala sahithyam) 5 short stories for kids by Kairali books Kottayam in1986

3.’ Enikku njan mathram ‘ 7 short stories by Kairali books kottayam in1988.

4.’Avalude nadu ‘ 10 short stories by National Book Stall, Kottayam in 1989.
(The above three collection of short stories are now published together as one book named ‘Avalude nadu ‘ by Lima /KP/Amazone recently .)

5.’Ente kavyaraamarachanakal ‘ 100 poems of e book /printed by D C Books, Kottayam in 2021. To get the book https://ebooks.dcbooks.com/entekavyaramarachanakal

I am glad to announce that the cover page and inner pictures for this book were drawn by our grand daughter Kezia Ann Kurian who is also a poetess, whose english poems are periodically seen in Lima world library as well others.

6.’Manassu paanja vazhiyiluude ‘
30 short stories including 10 theatre stories of e book / printed by Lima world library group /K P publishers / Amazone in 2022.
Another book named ‘My Juvenile Home Ormakal ‘ written by my husband Mr PK Alexander is also published by Lima /K P / Amazone in recently .

I am very glad to be a part and parcel of the Top Writer’s Forum of Lima world group of libraries. Thanks to all concerned to accept me as a member of Top Writer’s Forum,especially to Mr Karoor Soman, who won the U R F Universal record in 2022.Thank you Lima members who all supported me in this regard.
With sincere love and gratitude.

Mary Alex (Maniya)
Thiruvanchoor
09 — 08 – 2024.

 

PHOTOS: 


 

Husband’s siblings with us

 

Husband’s parents Late Mr PV Kuruvilla & Late Mrs Annamma Kuruvilla

 

എഴുപതുകളിലെ എഴുത്തുകാരി

 

My siblings with spouses. The one in the photo is my elder brother late Mr Thomas Kurian

 

My parents Late Mr. ET Kurian & Late Mrs Accamma Kurian

 

കുടുംബം

 

ഓണാഘോഷം 2012.പുറകിൽ നടുവിൽ നിൽക്കുന്നത്. Husband ന്റെ ഇനിയുള്ള ഒരേ ഒരു സഹോദരി.

 

തനി നാടൻ വേഷത്തിൽ

 

അമ്പതാം വിവാഹവാർഷികം

 

BOOKS :

About The Author

Leave a Reply

Your email address will not be published. Required fields are marked *