‘Our revels now are ended…. We are such stuff as dreams are made on, and our little life is rounded with a sleep.’
This is spoken by
Prospero, the banished Duke in Shakespeare’s last play The Tempest(Act IV. Sc.1). He refers to the transient, ephemeral nature of life.
The Tempest is the last play written by the greatest dramatist of the world William Shakespeare.
Prospero was the Duke of Milan in Italy. But he was more interested in his studies, as it is said in the play, ‘my library was dukedom large enough.’
Prospero ‘s younger brother Antonio, took advantage of this situation and with the help of Alonso, King of Naples, he banished Prospero from his dukedom. He was sent adrift in a small boat with his three-year old daughter Miranda. The boat reached an island where Sycorax,the witch, had been the evil power in control of the island before his arrival. She was already dead and gone. Caliban,the monster of the island, was her son, and Prospero made him his servant as he was unruly and indisciplined. He did his duties quite unwillingly and grumblingly.
Prospero who had learned the art of magic liberated Ariel, who had been imprisoned by Sycorax earlier and made him an assistant spirit. The whole island resonates with Ariel’s music,and a lot of entertainment is provided through his intervention and music.
Caliban had once tried to molest Miranda, and Prospero kept him under control ever since that incident.
Caliban’s comment on this was:
‘Thou didst prevent me , I had peopled else/This isle with Calibans.’ He boasted that he was able to populate the whole island!
12 വര്‍ഷം കഴിഞ്ഞിരിക്കുന്നു Prosperoയും പുത്രിയും ഈ ദ്വീപില്‍ എത്തിപ്പെട്ടിട്ട്! Prosperoയുടെ മന്ത്രശക്തിയില്‍, തന്നെയും തന്റെ മകളെയും അപായപ്പെടുത്തുവാന്‍ ശ്രമിച്ച സഹോദരന്‍ Antonioയും, കൂട്ടാളി Alonso രാജാവും, പുത്രന്‍ Ferdinandഉം, സഹോദരന്‍ Sebastianഉം, Stephano,Trinculo എന്നീ അനുയായികളും പരിവാരങ്ങളുമായി Prosperoയും മകളും വസിച്ച ദ്വീപിനടുത്തുകൂടി പോകുന്നതറിഞ്ഞു, ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചു വിട്ടു; കപ്പല്‍ തകര്‍ന്നു. നാടകത്തിന്റെ ഒന്നാം രംഗം Shakespeare നാടകങ്ങളുടെ പൊതുസ്വഭാവത്തില്‍ വലിയൊരു കോളിളക്കത്തോടെയാണ് ! എല്ലാം മാന്ത്രികനായ Prosperoയുടെയും കൂട്ടാളി spirit Arielന്റയും നിയന്ത്രണത്തിലാണ്. Ferdinand രാജകുമാരനെ കൂട്ടത്തില്‍ നിന്നും ബോധപൂര്‍വം ഒറ്റപ്പെടുത്തി, തന്റെ വസതിക്കരികില്‍ എത്തിച്ചു. രാജകുമാരനെ കണ്ടപ്പോള്‍, തന്റെ പിതാവല്ലാതെ മറ്റൊരു മനുഷ്യനെയും അന്നേവരെ കണ്ടിട്ടില്ലാത്ത Miranda അത്ഭുതത്തോടെ വീക്ഷിച്ചു.
‘A spirit!’
‘ A thing divine, for nothing natural I ever saw so noble! ‘
അവള്‍ ആശ്ചര്യപ്പെട്ടു!
Prospero മന:പൂര്‍വം Ferdinandനോട് വിദ്വേഷം കാണിച്ചു. ശത്രുവാണെന്നു നേരിട്ട് പറഞ്ഞു. ദ്വീപില്‍ നട്ടം തിരിഞ്ഞ തന്റെ ശത്രുക്കളെ Prosperoയും Arielഉം നല്ല പാഠം പഠിപ്പിച്ചു, നിരവധി രംഗങ്ങളിലൂടെ! ഇതിനിടയില്‍ തന്നെ, അലോന്‍സോ രാജാവിന്റെ സഹോദരന്‍ സെബാസ്‌റ്യനും Prosperoയുടെ സഹോദരന്‍ അന്റോണിയയും Alonso രാജാവിനെതിരെ ഗൂഡാലോചന നടത്തുന്നു. Stephanoയും Trinculoയും Calibanനെ കണ്ടുമുട്ടുന്നു. തന്റെ ശത്രു Prosperoയ്‌ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ അവരുടെ സഹായം കിട്ടുമെന്നും അങ്ങനെ ദ്വീപ് സ്വന്തമാക്കാമെന്നും കാലിബന്‍ മോഹിക്കുന്നു. Prosperoയോട് തന്നെ കാലിബന്‍ ഒരിക്കല്‍ പറഞ്ഞതാണ്:
‘ നിങ്ങളെന്നെ ഭാഷ പഠിപ്പിച്ചു. അതുകൊണ്ടു എനിക്കുള്ള പ്രയോജനം എന്താണ്: എനിക്ക് നിന്നെ ശപിക്കാനറിയാം.’
കാലിബന്‍ ഉള്‍പ്പെട്ട പല നര്‍മ്മ രംഗങ്ങളും, കുടുക്കുകളും ഉണ്ട്. കാലിബന്‍ എന്ന കഥാപാത്രത്തെ നമുക്ക് ഒരിക്കലും മറക്കുവാനുമാവില്ല. നിരവധി കൊളോണിയല്‍-അടിമത്തരംഗങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ തെളിയാതിരിക്കയുമില്ല!
ഒരുപാട് സംഭവങ്ങളും മാന്ത്രികക്കാഴ്ചകളും അരങ്ങേറുന്നു. ഹാസ്യരംഗങ്ങളും…! വില്ലന്മാരുടെ പദ്ധതികള്‍ പൊളിയുന്നു. Prospero യെ ഉപദ്രവിച്ചു നാട്ടുകടത്തിയവര്‍ക്ക് അവസാനം മാനസാന്തരം…
തന്റെ പിതാവല്ലാതെ ഒരു മനുഷ്യനെയും അതുവരെ കണ്ടിട്ടില്ലാത്ത Miranda ഈ മനുഷ്യരെയെല്ലാം ഒരുമിച്ചു കണ്ടപ്പോള്‍ നടത്തിയ ആശ്ചര്യപ്രകടനം പ്രസിദ്ധമാണ്:
‘O brave new world,
That has such people in’t!’
Mirandaയുടെയും Ferdinandന്റെയും വിവാഹത്തിന് Prospero സമ്മതം കൊടുക്കുന്നു. താളമേളങ്ങളോടെ അവരുടെ വിവാഹം ആഘോഷിക്കുന്നു. Prosperoയുടെ മാന്ത്രികശക്തിയിലുള്ള കലാവിരുന്ന് ഒപ്പം അരങ്ങേറുന്നു. ഏറ്റവും അവസാനം പറയുന്നതാണ് ആദ്യം കൊടുത്തിരിക്കുന്ന ഉദ്ധരണി:
‘നമ്മുടെ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കുന്നു. നമ്മെ മെനഞ്ഞിരിക്കുന്നത് സ്വപ്നങ്ങള്‍ മെടഞ്ഞ വസ്തുക്കള്‍ കൊണ്ടാണ്. ഈ ഹൃസ്വമായ ജീവിതം ഒരു നിദ്രയില്‍ അവസാനിക്കും.’
തെറ്റുചെയ്തവര്‍ക്ക് പശ്ചാത്താപം! അവര്‍ Prosperoയോട് ക്ഷമ ചോദിക്കുന്നു. Forgiveness is better than revenge or retribution– എന്ന ഗുണപാഠം ആണ് Shakespeare The Tempest എന്ന തന്റെ അവസാന നാടകത്തിലൂടെ പകരുന്നത്. ക്ഷമിക്കുന്നതാണ് പ്രതികാരം ചെയ്യുന്നതിലും തിരിച്ചടിക്കുന്നതിലും നല്ലത് എന്ന മഹത്തായ ഗുണപാഠം!
Prospero ദ്വീപ് വിടും മുന്‍പ് തന്റെ മാന്ത്രികവിദ്യ ഉപേക്ഷിക്കുന്നു. തന്റെ സന്തത സഹചാരി ആയിരുന്ന, ഒരുപാട് വിനോദവും സംഗീതാത്മകതയും ദ്വീപ് ജീവിതത്തില്‍ പകര്‍ന്ന Arielനെ സ്വതന്ത്രനാക്കുന്നു.
ഇനി മടക്കയാത്രയാണ്….
Shakespeare ഇതിലൂടെ, തന്റെ നാടകപ്രവര്‍ത്തനത്തിനു തന്നെ തിരശീല ഇടുന്നു എന്നു നിരൂപകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഭീകരമായ കൊടുങ്കാറ്റില്‍ തുടങ്ങി ശാന്തമായി, ശുഭകരമായി അവസാനിക്കുന്ന ഒരു പ്രകാശമാനമായ നാടകം!
12 വര്‍ഷത്തെ ചരിത്രം flashbackലൂടെ അവതരിപ്പിക്കുക വഴി കൃത്യമായ നാടകസമയം പാലിക്കപ്പെട്ട ഒരു കൃതി!









