ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു.
”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘
‘വിധി, അനീതിയെങ്കില്‍ തലപൊട്ടിത്തെറിക്കും”
വേതാളം ഓര്‍മ്മിപ്പിച്ചു.
സ്ഥാനം തെറ്റിയ അര്‍ദ്ധവിരാമങ്ങളും അല്‍പവിരാമങ്ങളും തുലാസ്സിലാടി.
വിധിപ്പകര്‍പ്പ് കടലാസ്സ് കാറ്റില്‍ പറന്നു.
വിധി:
”പ്രതിയെ വെറുതെ വിട്ടു.”
കോടതി പിരിഞ്ഞു
പൊതുജനം
‘വിധി’ യെ പഴിച്ചു.
ആയിരമായിരം കുറ്റവാളികള്‍ രക്ഷപ്പെട്ടു. നിരപരാധികളായ
ഇരകള്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരുന്നു.
ചിന്നിച്ചിതറിയ മനഃസാക്ഷിയുടെ കോടതിയില്‍ ന്യായാധിപന്‍ എഴുതി ഒപ്പിട്ടു.
”എന്നും ഇരയ്‌ക്കൊപ്പം’










