നാം ഈ ഭൂമിയിലേക്ക് പിറന്നുവീണത് എന്തിനാണെന്ന ചിന്ത വ്യക്തമായി നമുക്കുണ്ടാകണം. നമുക്കു ലഭിച്ചിരിക്കുന്ന താലന്തുകള്‍ (കഴിവുകള്‍) കുഴിച്ചിടാതെ നമുക്കും മറ്റുള്ളവര്‍ക്കും ഉപയോഗപ്രദമായി വര്‍ധിപ്പിക്കണം. ജീവിതത്തില്‍ എന്തെങ്കിലും ഉദ്ദേശ്യം നമുക്കുണ്ടാകണം. ജോലിയില്‍ , പഠനത്തില്‍, പ്രാര്‍ഥനയില്‍ പോലും ഈ ഉദ്ദേശ്യം അനിവാര്യമാണ്; ഒരു നിയോഗം ആവശ്യമാണ്.
ഒന്നും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാകരുത് ചെയ്യുന്നത്. ഇവിടെ നാം ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ നാം തന്നെ ചെയ്തു തീര്‍ക്കണം. വിശ്രമിക്കാത്ത സിരകളും ഇമവെട്ടാത്ത കണ്ണുകളും പതറാത്ത ചിന്തകളും നമുക്കുണ്ടാകണം. ജീവിത വിജയത്തിനി തൊക്കെ അനിവാര്യമാണ്. എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും ലഭിക്കില്ല. സ്ഥിരോല്‍സാഹിക്ക് സമൃദ്ധമായി ലഭിക്കുമെന്ന സുഭാഷിത വചനങ്ങള്‍ വിസ്മരിക്കാതിരിക്കുക.









