നാവ് നമ്മുടെ വലിയ ശക്തിയാണ്. എന്നാല്‍ ഈ നാവിനാല്‍ പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാനാവില്ലായെന്നതാണ് യാഥാര്‍ഥ്യം. ഉത്തരവാദിത്വമില്ലാതെ നാം നടത്തുന്ന ചില ലൂസ് ഡയലോഗുകളും കമന്റുകളും നമ്മുടെ വില കുറച്ചേക്കാം. നമുക്ക് മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാന്‍ മുട്ടി വന്നേക്കാം. അത്തരം അവസരങ്ങള്‍ സാധിക്കുന്നിടത്തോളം ഒഴിവാക്കണം.
നമ്മുടെ ഭാഷണം മധുരതരമായില്ലെങ്കില്‍ കേള്‍വിക്കാരുടെ മുന്നില്‍ നമ്മുടെ വ്യക്തിത്വം കയ്പു നിറഞ്ഞതാകും. ഒന്നും ചിന്തിക്കാതെ പറയരുത്. പറയുന്നത് നമുക്കും കേള്‍ക്കുന്നവനും പാരയായി മാറാതിരിക്കണം. നമ്മുടെ നാവിനെ നിയന്ത്രിക്കേണ്ടത് നമ്മള്‍ തന്നെയാണ്. നാവ് നന്മയ്ക്കായി ഉപയോഗിക്കണം.









