വീടുമാറ്റം – ബിന്ദു തേജസ്

Facebook
Twitter
WhatsApp
Email

വീടുമാറുമ്പോൾ മാത്രമാണ് നമുക്കിത്രയും സ്ഥാവര ജംഗമങ്ങൾ ഉണ്ടായിരുന്നൂന്നറിയുന്നത്.
ഓരോ വീടൊഴിയുമ്പോഴും അത്യാവശ്യ സാധനങ്ങളായി പലതും ചുരുക്കേണ്ടതാണെന്ന ബോധ്യപ്പെടുത്തലുകൾ പലപ്പോഴും ജലരേഖകളായി.

ഒഴിവാക്കാനാവാത്തതായി എന്താണ് ഉള്ളത്? നമ്മളെയല്ലാതെ?

നിറവും രുചിയുംമണവും ഭംഗിയുമുള്ള എല്ലാം എൻ്റേതാക്കാൻ തിടുക്കപ്പെടുന്നതിനിടയിൽ
എൻ്റെ മണവും നിറവുമൊലിച്ചു പോയതറിയാതെ വീണ്ടും വീണ്ടും എന്തൊക്കെയോ വലിച്ചുകൂട്ടി.

എങ്കിലുമൊടുവിലത്തെ വീടുമാറ്റത്തിൽ
ഭാണ്ഡങ്ങളെല്ലാമൊഴിയുമ്പോൾ, ഇരു കൈകളും തുറന്ന് പിടിച്ച് അടഞ്ഞ കണ്ണുകളുമായി ഞാനൊഴിഞ്ഞു പോകുമ്പോൾ ,
എൻ്റേതായിരുന്നതൊന്നും ആർക്കും ഭാരമായി തീരരുതെന്ന് മനസ് ഉറക്കെപ്പറയുന്നുണ്ട്..
വീടുമാറ്റം അപ്പോൾ വളരെ ലഘുവായ ,സമാധാനപൂർണമായ ഒരു പ്രക്രിയയാകും.

ബിന്ദു തേജസ്

About The Author

One thought on “വീടുമാറ്റം – ബിന്ദു തേജസ്”

Leave a Reply

Your email address will not be published. Required fields are marked *