LIMA WORLD LIBRARY

63 പാർലമെന്റ് സീറ്റുകളിൽ 30 എണ്ണം നേടി സ്ത്രീകൾ; കുഞ്ഞൻ രാജ്യത്തെ വനിതാ മുന്നേറ്റം

കോപ്പൻഹേഗൻ ∙ വടക്കൻ അറ്റ്‌ലാന്റിക് ദ്വീപ് രാഷ്ട്രമായ ഐസ്‌ലൻഡിൽ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയഗാഥ രചിച്ച് സ്ത്രീകൾ. 63 അംഗ പാർലമെന്റിൽ ഇനി 30 പേർ വനിതകളായിരിക്കും. കഴിഞ്ഞ തവണ ഇത് 24 ആയിരുന്നു. ഭരണത്തിലുള്ള ലെഫ്റ്റ് ഗ്രീൻ മൂവ്മെന്റ്, ഇൻഡിപെൻഡൻസ് പാർട്ടി, പ്രോഗ്രസീവ് പാർട്ടി സഖ്യം 37 സീറ്റ് നേടി ഭൂരിപക്ഷം നിലനിർത്തി. ലെഫ്റ്റ് ഗ്രീൻ മൂവ്മെന്റ് പാർട്ടിയുടെ വനിതാ നേതാവ് കാതറിൻ ജേക്കബ്സ്ഡോട്ടിർ (45) ആണ് നിലവിലെ പ്രധാനമന്ത്രി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 33 […]

ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങി, വിതരണം സ്തംഭിച്ചു; യുകെയിൽ ഇന്ധനക്ഷാമം രൂക്ഷം

ലണ്ടൻ ∙ ട്രക്ക് ഡ്രൈവർമാരില്ലാതെ വിതരണം തടസ്സപ്പെട്ടതിനു പിന്നാലെ ജനം ഇന്ധനം ശേഖരിക്കാൻ തിരക്കുകൂട്ടിയതോടെ യുകെയിലെ പ്രധാന നഗരങ്ങൾ ഇന്ധനക്ഷാമത്തിലേക്ക്. ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം. പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹനനിര നീളുകയാണ്. ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ […]

മ്യൂസിയത്തിൽ ആനക്കൊമ്പ്; മോന്‍സന്റെ വീട്ടില്‍ വനംവകുപ്പ്-കസ്റ്റംസ് പരിശോധന

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തുന്നു. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ പരിശോധന. ആഡംബരക്കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് തേടും ഇതിനിെട രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോന്‍സന്‍ മാവുങ്കലിനെ പ്രാഥമിക ചികില്‍സയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. മോന്‍സന്റെ കൂട്ടാളി സന്തോഷ്  കിളിമാനൂരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട്. രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. നാണയശേഖരണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കമെന്നും പരാതിക്കാരന്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; മരണം 149, ടിപിആർ കുറയുന്നു

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

ഇരുട്ടടിയായി ഇന്ധന വില; പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ്  വര്‍ധിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് ഡീസലിന് വില കൂടുന്നത്. കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 58 പൈസയും തിരുവനന്തപുരത്ത്  96 രൂപ 40 പൈസയും കോഴിക്കോട് 94രൂപ 80 പൈസയുമാണ്. പെട്രോളിന് കൊച്ചിയില്‍ 101.70 രൂപയും തിരുവനന്തപുരത്ത് 103.63  രൂപയും കോഴിക്കോട് 101.90 രൂപയുമാണ് വില. 72 ദിവസത്തിനു ശേഷമാണ് പെട്രോളിന് വില കൂടുന്നത്.

കോവിഷീല്‍ഡ്: ഇടവേള കുറച്ച സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടവേള കുറച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. കിറ്റെക്സിലെ തൊഴിലാളികള്‍ ആദ്യഡോസ് വാക്സീന്‍ സ്വീകരിച്ചിട്ട് 84 ദിവസം പിന്നിട്ടതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിന് നിലനില്‍പ്പില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇടവേള കുറച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കിറ്റെക്സിലെ തൊഴിലാളികളുടെ വാക്സീനേഷന്‍റെ […]

സ്നേഹത്തിന്റെ ഉറവിടം – എം.തങ്കച്ചൻ ജോസഫ്.

നിങ്ങളുടെ കുട്ടികകൾക്ക് ആദ്യമായി സ്നേഹം ലഭിക്കേണ്ടത് നിങ്ങളിൽ നിന്നും തന്നെയാണ്. അഥവാ നമ്മുടെയൊക്കെ കുടുംബങ്ങളിൽ നിന്നും തന്നെ നമ്മുടെ മക്കൾക്ക് സ്നേഹം പകർന്നു നൽകുവാൻ കഴിഞ്ഞാൽ അവർ ഒരിക്കലും തങ്ങളുടെ ചുറ്റുപാടുകളിൽ സ്നേഹം തേടി അലയുകയില്ല. പ്രത്യകിച്ചു നമ്മുടെ പെൺമക്കൾക്ക് മാതാപിതാക്കളിൽ നിന്നും അതു ലഭിക്കുന്നില്ലായെങ്കിൽ അവർ സ്നേഹമെന്ന വികാരത്തെ ചുറ്റുപാടുകളിൽ തേടുകയും പലപ്പോഴും യഥാർഥ സ്നേഹത്തെ കണ്ടെത്താതെ കൃത്രിമ സ്നേഹത്തെ തെറ്റി ധരിക്കുവാനും മനസ്സിന്റെ പ്രലോഭലങ്ങളിൽ വീണു പോകുവാനും സാധൃത കൂടുതലാണ്. എതിർ ലിംഗത്തിലുള്ളവരോട് കുട്ടികൾക്ക് […]

കവിത – വയലാർ രാമവർമ്മ

“അകത്തെച്ചിപ്പിക്കുള്ളിൽ സ്വപ്നത്തിൻ മുത്തുണ്ടെങ്കിൽ അതിനോടന്വേഷിച്ചാലറിയാമെന്നെപ്പറ്റി നാളത്തെ പ്രഭാതത്തിൻ സിന്ദുരാരുണജ്വാലാ – നാളങ്ങൾ പറയുമീത്തിയിന്റെ യിതിഹാസം വിരിയും വൈശാഖത്തിൻ പത്മരാഗങ്ങൾ നാളെ പ്പറയും ചോദിച്ചാലീപ്പുവിന്റ ഇതിഹാസം ചോദിക്കാ, നറിയുവാൻ മടിയാണെങ്കിൽ, നിങ്ങളീദിനരാത്രങ്ങൾ തൻ വെളിച്ചങ്ങളിലൂടെ നഗ്നപാദരായെന്റെ ദന്തഗോപുരത്തിലേ – ക്കെത്തുക, വരവേൽക്കാൻ വാതിൽക്കലുണ്ടാവും ഞാൻ”

ടെക്സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകൾ നാലു മില്യൺ കവിഞ്ഞു

ഓസ്റ്റിൻ ∙ ടെക്സസ് സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം 4 മില്യൺ കവിഞ്ഞതായി സെപ്റ്റംബർ 25 ശനിയാഴ്ച വൈകിട്ട് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച മാത്രം 12440 കോവിഡ് പോസിറ്റീവ് കേസ്സുകളും, 317 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സ്റ്റേറ്റ് ഡാറ്റായിൽ കാണുന്നു. സംസ്ഥാനത്തെ മരണസംഖ്യ ശനിയാഴ്ചയോടെ 62,786 ആയി ഉയർന്നിട്ടുണ്ട്. 10349 പേർ ടെക്സസിലെ വിവിധ ആശുപത്രികളിൽ കഴിയുന്നതിൽ 2909 പേർ നോർത്ത് ടെക്സസിൽ നിന്നുള്ളവരാണ്. നോർത്ത് ടെക്സസിൽ ഡാലസ് – ഫോർട്ട്‍വർത്ത് ഉൾപ്പെടെ 19 […]

ഇംഗ്ലണ്ടില്‍ 90ല്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കൊറോണ വ്യാപനം കുറഞ്ഞു

ഇംഗ്ലണ്ടില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കേസുകള്‍ കുതിച്ചുയരുമെന്ന പ്രവചനങ്ങള്‍ക്കു വിപരീതമായി കൊറോണ വ്യാപനം കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ 90 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. രണ്ടാഴ്ചയ്ക്കിടെയുള്ള കണക്കുകളില്‍ നിന്നും 18 ശതമാനം കുറവാണ് ഇതില്‍ നേരിട്ടത്. കഴിഞ്ഞ ആഴ്ച ടെസ്റ്റ് ചെയ്യുന്ന 70 പേരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച് 28 ദിവസത്തിനകം മരിച്ചവരുടെ എണ്ണം 122 ആയെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. ഇതോടെ യുകെയിലെ ആകെ മരണസംഖ്യ […]

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.58 മരണം

 തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ്, ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി  ക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി  വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി  ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി   പറഞ്ഞു. ഇതോടെ ആരോഗ്യ രംഗവും ഡിജിറ്റലാവുകയാണ്. എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റൽ […]

തുടര്‍ച്ചയായ മൂന്നാംദിനവും ഡീസൽ വില കൂടി; വർധിച്ചത് ലീറ്ററിന് 27 പൈസ

തുടര്‍ച്ചയായ മൂന്നാംദിവസവും ഡീസല്‍വില കൂടി. ലീറ്ററിന് 27 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ 94.32  രൂപയും തിരുവനന്തപുരത്ത്  96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് ഡീസലിന്റെ വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 101.48 രൂപയും കോഴിക്കോട് 101.66 രൂപയും തിരുവനന്തപുരത്ത്  103.70 രൂപയുമാണ്.

ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ജാഗ്രത

‌‌ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഗുലാബ് കരതൊട്ടു. വടക്കന്‍ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തിനും ഒഡീഷയിലെ സേംപേട്ടയ്ക്കും ഇടയില്‍കൂടിയാണു ചുഴലിക്കാറ്റ് തീരത്തേക്ക് കടക്കുന്നത്. അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലെത്തിച്ചേരും. നിലവില്‍ മണിക്കൂറില്‍ 75–85 കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് രാത്രിയില്‍ വീണ്ടും ശക്തിപ്രാപിക്കും. വടക്കന്‍ ആന്ധ്രയിലും ഒഡിഷയുടെ തെക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഗഞ്ചന്‍ ,ഗഞ്ചപട്ടി,കണ്ഡമാല്‍ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ […]