പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തുന്നു. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ പരിശോധന. ആഡംബരക്കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് തേടും
ഇതിനിെട രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോന്‍സന്‍ മാവുങ്കലിനെ പ്രാഥമിക ചികില്‍സയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.
മോന്‍സന്റെ കൂട്ടാളി സന്തോഷ് കിളിമാനൂരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നും പരാതി ഉയർന്നിട്ടുണ്ട്. രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
നാണയശേഖരണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കമെന്നും പരാതിക്കാരന്‍ പറയുന്നു.













