LIMA WORLD LIBRARY

സ്നേഹത്തിന്റെ ഉറവിടം – എം.തങ്കച്ചൻ ജോസഫ്.

നിങ്ങളുടെ കുട്ടികകൾക്ക് ആദ്യമായി സ്നേഹം ലഭിക്കേണ്ടത് നിങ്ങളിൽ നിന്നും തന്നെയാണ്. അഥവാ നമ്മുടെയൊക്കെ കുടുംബങ്ങളിൽ നിന്നും തന്നെ നമ്മുടെ മക്കൾക്ക് സ്നേഹം പകർന്നു നൽകുവാൻ കഴിഞ്ഞാൽ അവർ ഒരിക്കലും തങ്ങളുടെ ചുറ്റുപാടുകളിൽ സ്നേഹം തേടി അലയുകയില്ല. പ്രത്യകിച്ചു നമ്മുടെ പെൺമക്കൾക്ക് മാതാപിതാക്കളിൽ നിന്നും അതു ലഭിക്കുന്നില്ലായെങ്കിൽ അവർ സ്നേഹമെന്ന വികാരത്തെ ചുറ്റുപാടുകളിൽ തേടുകയും പലപ്പോഴും യഥാർഥ സ്നേഹത്തെ കണ്ടെത്താതെ കൃത്രിമ സ്നേഹത്തെ തെറ്റി ധരിക്കുവാനും മനസ്സിന്റെ പ്രലോഭലങ്ങളിൽ വീണു പോകുവാനും സാധൃത കൂടുതലാണ്.
എതിർ ലിംഗത്തിലുള്ളവരോട് കുട്ടികൾക്ക് ആകർഷണം പ്രകൃതിദത്തമാണെങ്കിലും
പലപ്പോഴും മുകളിൽ പറഞ്ഞസാഹചരങ്ങളിൽ വളരുന്ന പെൺകുട്ടികളാണ്, സുഹൃത്തുക്കളോ, സഹപാടികളുടെയോ,അതുമല്ലെങ്കിൽ ആദ്യമായി പരിചയപ്പെടുന്ന ഒരാളുടെയോ  കൃതിമമായി മധുരവും സ്നേഹവും നിറച്ചു വെച്ച വാക്കുകളിൽ വീണുപോകുന്നത്.അതാണ് യഥാർഥ സ്നേഹമെന്ന് തെറ്റിധരിച്ചു പോകുന്നത്. ഒടുവിൽ യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴേക്കും അതിൽ നിന്നും ഒരിക്കലും കരകയാറുവാൻ  കഴിയാത്ത വിധം  ചതിക്കെണികളുടെ നീരാളി കൈകൾ അവളെ പിടി മുറുക്കിക്കഴിഞ്ഞിരിക്കും.
അതിനാൽ ആദ്യമായി ഓർക്കുക,,കുടുംബങ്ങളിൽ കുട്ടികൾക്ക് നല്ല രീതിയിൽ വളർന്നു വരുവാനും നല്ല മാനസിക ആരോഗ്യം കൈവരുവാനും ശുദ്ധമായ ഒരു കുടുംബാന്തരീക്ഷം അവിടെ അനിവാര്യമാണ്. എന്നാൽ പരസ്പരം സ്നേഹ ബന്ധവും വിശ്വാസവും പുലർത്താത്ത ദമ്പതിമാരായ മാതാപിതാക്കൾ എങ്ങിനെയാണ് തങ്ങളുടെ മക്കൾക്ക് സ്നേഹം പകർന്നു കൊടുക്കുവാൻ കഴിയുക.
നമ്മുടെ ഭവനങ്ങളിൽ നിന്നും മക്കൾക്ക് നല്ല മാതൃകകളും ശുദ്ധമായ ഒരു കുടുംബാന്തരീക്ഷം  ലഭിക്കാതിരിക്കയും ചെയ്യുന്നുവെങ്കിൽ അത്തരം കുടുംബങ്ങളിൽ നിന്നും വരുന്നത് മാനസിക ആരോഗ്യം വികലമായ മനോരോഗികൾ ആയിരിക്കും എന്നതിൽ സംശയം ഇല്ല.അവർ പിന്നീട് സ്വന്തം വീടിനും നാടിനും തന്നെ ബാധ്യതയായിത്തീരുന്നു. മക്കളുടെ മുൻപിൽ മാതാപിതാക്കൾ വലിഞ്ഞു മുറുകി നിക്കേണ്ടാ,പകരം അവർക്ക് നിങ്ങളോടു ഏതു സംശയങ്ങളും തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം ഒരുക്കിക്കൊടുക്കുക. തുറന്നുള്ള സംസാരങ്ങൾ  അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാനുള്ള വഴിയാണ്. അതുവഴി മാതാപിതാക്കക്ക് മക്കളോടുള്ള വൈകാരികമായ ബന്ധം നല്ല രീതിയിൽ നില നിർത്തുവാനും കഴിയും. എത്രയോ കുട്ടികൾ സ്വന്തം മാതാപിതാക്കളോട് ഒന്നു തുറന്ന് സംസാരിക്കുവാൻ കഴിയാതെ മാനസിക സമ്മർദ്ദം നിറഞ്ഞ മനസ്സുമായി ജീവിക്കുന്നു!! ഈ സാഹചര്യങ്ങളിലാണ് അവർ പരിചിതരേയും അപരിചിതമായവരെയും ആശ്രയിക്കുന്നത്. അതൊരു പക്ഷെ ഒരു വഴി തെറ്റലിന്റെ ആരംഭമായി മാറിയേക്കാം.
ഇന്ന് പലതരത്തിലുള്ള ദുഷ്ട ശക്തികളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്നവയാണ് സ്നേഹവും പ്രണയവും എന്നിവ. മയക്കു മരുന്നു കണ്ണികളിലേക്ക് ഭാഗമാക്കി ഉപഭോഗം നടത്തുകയും തീവ്രവാദ ഗ്രൂപ്പുകളിലേക്ക് വരെ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുന്ന ഛിദ്രക്തികളുടെ കരിങ്കണ്ണുകൾ നമ്മുടെയൊക്കെ ചുറ്റിലും ഉണ്ടെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലങ്ങളും ചർച്ചകളുംകൂട്ടി വായിക്കുമ്പോൾ ഞാൻ ആദ്യം പറഞ്ഞ കാര്യങ്ങൾക്ക് പ്രസക്തിയേ റുന്നു. അതിനാൽ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ,  നിങ്ങളുടെ പെൺകുട്ടികൾ കൃത്രിമസ്നേഹത്തെ തെറ്റി ധരിക്കാതിരിക്കുവാനും നഷ്ടപ്പെടാതിരിക്കുവാനും യഥാർത്ഥ സ്നേഹമെന്തെന്നു അവർ നിങ്ങളിൽ നിന്നും തന്നെ അറിയട്ടെ,നിങ്ങളുടെ കുടുംബങ്ങളിൽ നിന്നും ലഭിക്കട്ടെ. അതിനായി ഓരോ കുടുംബങ്ങളും സ്നേഹത്തിന്റെ  ഉറവിടങ്ങളായി മാറട്ടെ.
ഏവർക്കും ശുഭദിനാശംസകൾ  നേർന്നു കൊണ്ട്. സ്നേഹപൂർവ്വം
 ,🌹
എം.തങ്കച്ചൻ ജോസഫ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px